പിന്നിലെ സ്ത്രീക്കും നിര്‍ബന്ധം, സിഖ് സ്ത്രീക്ക് വേണ്ട!

By Santheep

ബൈക്കിനു പിന്നിലിരുന്ന് സഞ്ചരിക്കുന്ന സ്ത്രീകള്‍ക്ക് ഹെല്‍മെറ്റ് നിര്‍ബന്ധമാക്കി ദില്ലി സര്‍ക്കാര്‍ ഉത്തരവിറക്കി. ദില്ലിയില്‍ ബൈക്കിനു പിന്നിലിരിക്കുന്ന സ്ത്രീകള്‍ ഹെല്‍മെറ്റ് ധരിക്കേണ്ടത് നിര്‍ബന്ധമായിരുന്നില്ല.

നേരത്തെ ബൈക്കോ സ്‌കൂട്ടറോ ഓടിക്കുന്ന സ്ത്രീകള്‍ക്ക് ഹെല്‍മെറ്റ് നിര്‍ബന്ധമായിരുന്നില്ല ദില്ലിയില്‍. ഇതിനെതിരെ വന്ന പൊതുതാല്‍പര്യ ഹരജിയില്‍ അനുകൂലമായി വിധി വന്നിരുന്നു. ഇപ്പോള്‍ സര്‍ക്കാര്‍ മുന്‍കൈയെടുത്ത് പിന്നിലിരിക്കുന്നവര്‍ക്കുകൂടി ലിംഗഭേദമില്ലാതെ ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയിരിക്കുകയാണ്.

Women Need To Wear A Helmet Too

അതെസമയം സിഖ് സ്ത്രീകള്‍ക്ക് ഹെല്‍മെറ്റ് നിര്‍ബന്ധമല്ല എന്ന നിലപാട് ഇപ്പോഴത്തെ ഉത്തരവിലും സര്‍ക്കാര്‍ നിലനിര്‍ത്തിയിട്ടുണ്ട്. മതപരമായ കാരണങ്ങളാല്‍ സിഖ് സ്ത്രീകളെ ഹെല്‍മെറ്റ് ധരിക്കാന്‍ നിര്‍ബന്ധിക്കരുതെന്ന സമുദായത്തിന്റെ അഭ്യര്‍ത്ഥന മാനിച്ചാണിത്.

2012ല്‍ മാത്രം നഗരത്തില്‍ 576 ഇരുചക്രവാഹനയാത്രക്കാര്‍ അപകടങ്ങളില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇത്തരത്തിലുള്ള മരണങ്ങളില്‍ ഭൂരിഭാഗവും തലയ്‌ക്കേറ്റ പരിക്കു മൂലമാണെന്നാണ് കണ്ടെത്തല്‍. ഹെല്‍മെറ്റ് ധരിച്ചിരുന്നെങ്കില്‍ ഒഴിവാക്കാമിയിരുന്നവയാണ് ഈ മരണങ്ങളധികവും.

ദില്ലി സിഖ് ഗുരുദ്വാര മാനേജ്‌മെന്റ് കമ്മിറ്റി ദില്ലി സര്‍ക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്തു. സിഖ് സ്ത്രീകളെ ഹെല്‍മെറ്റ് ധരിക്കുന്നതില്‍ നിന്ന് ഒഴിവാക്കിയതില്‍ അവര്‍ സന്തോഷമറിയിച്ചു.

More from DriveSpark

Article Published On: Monday, September 1, 2014, 16:25 [IST]
English summary
The Delhi Government made it compulsory for women riding pillion to wear a helmet too.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X