ലോകത്തിലെ ഏറ്റവും വേഗതയേറിയ ഡീസല്‍ കാര്‍ കണ്ട്ക്കാ?
ലോകത്തിലെ ഏറ്റവും വേഗതയേറിയ ഡീസല്‍ സ്‌പോര്‍ട്‌സ് കാര്‍ കണ്ട്ക്കാ? കണ്ട്ക്കില്ലേ വാ.
ബ്രിട്ടിഷ് സ്‌പോര്‍ട്‌സ് കാര്‍ ബ്രാന്‍ഡായ ട്രിഡന്റാണ് ഏറ്റവും വേഗതയേറിയ ഡീസല്‍ സ്‌പോര്‍ട്‌സ് കാര്‍ നിര്‍മിച്ചിരിക്കുന്നത്. 96,000 പൗണ്ട് വിലയിയാണ് ഈ സ്‌പോര്‍ട്‌സ് കാറിനുള്ളത്. ഐസെനി എന്നാണ് ഈ ഡീസല്‍ കാറിനു പേര്. കൂടുതല്‍ വിവരങ്ങള്‍ താഴെ വായിക്കാം.

രണ്ടു വാഹനങ്ങളാണ് ട്രിഡന്റ് ലോഞ്ച് ചെയ്തിട്ടുള്ളത്. ഐസെനി മാഗ്ന എന്ന ഫാസ്റ്റ്ബാക്ക് ഡിസൈന്‍ ശൈലിയിലുള്ള കാറാണ് ഇവയിലൊന്ന്. മറ്റൊന്ന് ഐസെനി വെന്റ്യൂറര്‍ എന്ന പേരിലുള്ള ഒരു എസ്റ്റേറ്റ് ശൈലിയിലുള്ള കാറും. ഫുള്‍ ടാങ്കടിച്ചാല്‍ 3,218 കിലോമീറ്റര്‍ റെയ്ഞ്ച് ലഭിക്കും ഈ കാറുകളില്‍, ശരാശരി.

വേഗത, കരുത്ത് എന്നിവയ്‌ക്കൊപ്പം ഇന്ധനക്ഷമത കൂടി മുന്നോട്ടുവെക്കുകയാണ് ഈ സ്‌പോര്‍ട്‌സ് കാര്‍ ചെയ്യുന്നത്. മണിക്കൂറില്‍ 306 കിലോമീറ്റര്‍ വേഗതയില്‍ പായാന്‍ ഈ കാറിന് സാധിക്കും. ലോകത്തിലെ ഏറ്റവും വേഗതയേറിയ ഡീസല്‍ സ്‌പോര്‍ട്‌സ് കാര്‍ എന്ന ബഹുമതി ഇങ്ങനെയാണ് ഐസെനിക്ക് ലഭിക്കുന്നത്.

ഐസെനിയുടെ ബോണറ്റിനടിയില്‍ 6.6 ലിറ്ററിന്റെ വി8 എന്‍ജിനാണുള്ളത്. ടര്‍ബോചാര്‍ജര്‍ ഘടിപ്പിച്ചതാണ് ഈ എന്‍ജിന്‍. 395 കുതിരകളുടെ കരുത്ത് പകരാന്‍ ഈ എന്‍ജിന് സാധിക്കും. 948 എന്‍എം ചക്രവീര്യവും ഈ എന്‍ജിന്‍ പകരുന്നു.

ഗ്രാൻഡ് ടൂറർ മോഡൽ
മണിക്കൂറില്‍ 96 കിലോമീറ്റര്‍ വേഗത പിടിക്കാന്‍ ഐസെനിയുടെ എന്‍ജിന്‍ വെറും 3.7 സെക്കന്‍ഡ് നേരമാണെടുക്കുക. ട്രൈഡന്‍ഡിന്റെ ഡിസൈനറായ ഫില്‍ ബവന്‍, ഇന്ധനക്ഷമതയുള്ള സ്‌പോര്‍ട്‌സ് കാര്‍ നിര്‍മിക്കണമെന്ന മോഹമായി ഇറങ്ങിത്തിരിച്ചതാണ്. തന്റെ മോഹം പൂവണിയിലിക്കാന്‍ ഒരു സ്‌പോര്‍ട്‌സ് കാര്‍ കമ്പനിതന്നെ നിര്‍മിക്കുകയാണിദ്ദേഹം ചെയ്തത്.


Click it and Unblock the Notifications








