യമഹ പാക്കിസ്താനിലെ ജപ്പാനിലേക്ക്
യമഹയുടെ പാക്കിസ്താന്‍ പ്ലാന്റ് യാഥാര്‍ഥ്യമാവുന്നു. കഴിഞ്ഞ വര്‍ഷമാണ് പാകിസ്താനില്‍ പ്ലാന്റ് സ്ഥാപിക്കാന്‍ തയ്യാറാവുന്ന വിവരം യമഹ അറിയിച്ചത്.
150 ദശലക്ഷം ഡോളര്‍ ചെലവിട്ടാണ് പ്ലാന്റ് സ്ഥാപിക്കുക. ഇന്ത്യന്‍ നിലവാരത്തിലിത് 903 കോടി രൂപയോളം വരും. കറാച്ചിയില്‍ ഇതിനായി സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്ന് കമ്പനി അറിയിക്കുന്നു.

50 ഏക്കര്‍ സ്ഥലമാണ് സര്‍ക്കാര്‍ കണ്ടെത്തി നല്‍കിയിട്ടുള്ളത്. ഈ പ്ലാന്റില്‍ എന്‍ജിനീയര്‍മാര്‍, ടെക്‌നീഷ്യന്മാര്‍, തൊഴിലാളികള്‍ എന്നീ വിഭാഗങ്ങളില്‍ നേരിട്ട് 25,000 പേര്‍ക്ക് തൊഴില്‍ ലഭിക്കും.
കറാച്ചിയില്‍ ജപ്പാന്‍ കമ്പനികള്‍ക്ക് പ്ലാന്റുകളും ഫാക്ടറിളും മറ്റ് ബിസിനസ് സ്ഥാപനങ്ങളും സ്ഥാപിക്കുന്നതിനായി സര്‍ക്കാര്‍ ഒരു പ്രത്യേക മേഖല തന്നെ സൃഷ്ടിക്കുകയാണ്. ജപ്പാന്‍ സ്‌പെഷ്യല്‍ ഇക്കണോമിക് സോണ്‍ എന്നാണ് ഈ മേഖല അറിയപ്പെടുക. 2000 ഏക്കര്‍ സ്ഥലം ഇതിനായി കണ്ടെത്തിയിട്ടുണ്ട്.
ദേശീയ പാതയോട് ചേര്‍ന്നാണ് ഈ 2000 ഏക്കര്‍ സ്ഥലം കിടക്കുന്നത്. സര്‍ക്കാരിന്റെ വലിയ തോതിലുള്ള സബ്‌സിഡികളും മറ്റും ഈ മേഖലയിലെ ബിസിനസ് സ്ഥാപനങ്ങള്‍ക്ക് ലഭ്യമാക്കും. ഇത് കൂടുതല്‍ ജപ്പാന്‍ കമ്പനികളെ ആകര്‍ഷിക്കുമെന്നാണ് കരുതപ്പെടുന്നത്.
ഇന്നത്തെ ഫേസ്ബുക്ക് വീഡിയോ


Click it and Unblock the Notifications








