യോകൊഹാമയുടെ പരുക്കന്‍ ടയറുകള്‍ ഇന്ത്യയില്‍

By Santheep

ജാപ്പനീസ് ടയര്‍ നിര്‍മാതാവ് യോകൊഹോമയുടെ പ്രകടനക്ഷമതയും സൗന്ദര്യവും തികഞ്ഞ ജിയോലാന്‍ഡര്‍ ടയറുകള്‍ ഇന്ത്യന്‍ വിപണിയിലെത്തി. രാജ്യത്തിന്റെ ജീവിതശൈലിയില്‍ ഓഫ് റോഡിങ്ങിന് ലഭിച്ചുവരുന്ന വന്‍ സ്വീകാര്യതയാണ് ജിയോലാന്‍ഡര്‍ ഓഫ് റോഡിങ് ടയറുകള്‍ വിപണിയിലെത്തിക്കാന്‍ യോകൊഹാമയെ പ്രേരിപ്പിച്ചിരിക്കുന്നത്.

യോകൊഹാമയുടെ ജിയോലാന്‍ഡര്‍ ബാഡ്ജ് പേറുന്ന ടയറുകളൊന്നും തന്നെ ഇതുവരെ ഇന്ത്യയില്‍ ലഭിക്കില്ലായിരുന്നു. ഇന്ത്യയുടെ അഡ്വഞ്ചര്‍ സ്‌പോര്‍ട് മേഖലയില്‍ ഓഫ് റോഡിങ്ങിന് വലിയ പ്രാധാന്യം ലഭിക്കുന്നുണ്ടെന്ന് യോകൊഹാമ തിരിച്ചറിയുകയാണ്. ഇന്ത്യയിലെ പുതുപ്പണക്കാര്‍ക്കിടയില്‍ നിന്ന് നിരവധി യുവാക്കള്‍ ഓഫ് റോഡിങ് തല്‍പരരായി രംഗത്തെത്തിയിട്ടുണ്ട്. പുതിയ സാമ്പത്തികമാറ്റങ്ങളാണിതിനു കാരണം.

Yokohama Geolandar Tyres Now In India

പ്രകടനക്ഷമതയും സൗന്ദര്യവുമാണ് ജിയോലാന്‍ഡര്‍ ടയറുകള്‍ നിര്‍മിക്കുമ്പോള്‍ തങ്ങള്‍ മുന്നില്‍ക്കാണുന്ന രണ്ട് ലക്ഷ്യങ്ങളെന്ന് ടോയൊഹാമ പറയുന്നു. ഇന്ത്യയില്‍ ജിയോലാന്‍ഡര്‍ രണ്ട് സൈസുകളില്‍ ലഭിക്കും. 31x10.50 R15, 33x12.50 R15 എന്നിങ്ങനെ.

ഈ മഡ് ടെറൈന്‍ ടയറുകള്‍ പങ്ചറുകള്‍, മുറിവുകള്‍ എന്നിവ പറ്റുന്നതിന് ശക്തമായ പ്രതിരോധം തീര്‍ത്തവയാണ്. മണല്‍, പൊടി, മഞ്ഞ്, പാറ, പുഴ തുടങ്ങിയ എല്ലാത്തരം പരിതസ്ഥിതിയിലും മികച്ച പ്രകടനക്ഷമത ഈ ടയറുക‌ൾക്കുണ്ട്.

വീഡിയോ: പ്രാന്തന്‍ മൈക്കിന്റെ വട്ടംതിരിച്ചിലുകള്‍

പ്രശസ്ത ഡ്രിഫ്റ്ററായ മൈക്ക് വിഡ്ഡറ്റ് 'പ്രാന്തന്‍ മൈക്ക്'എന്നാണ് അറിയപ്പെടുന്നത്. ഭ്രാന്തമായ ചക്രം തിരിക്കലുകളാണ് മൈക്കിനെ ആദ്യം കൂട്ടുകാര്‍ക്കിടയിലും പിന്നീട് ലോകത്തിനു മുമ്പിലും പ്രാന്തനാക്കി മാറ്റിയത്. വീഡിയോ കാണുക.
<center><iframe width="100%" height="450" src="//www.youtube.com/embed/il986P_ooEE" frameborder="0" allowfullscreen></iframe></center>

More from DriveSpark

Article Published On: Tuesday, June 24, 2014, 12:58 [IST]
English summary
Japanese tyre manufacturer Yokohama has launched its range of Geolandar tyres in India. The tyre is specially designed for off-road purpose.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X