യോകൊഹാമ ടയറുകള്‍ ഇന്ത്യന്‍ നിരത്തുകളിലേക്ക്

ജപ്പാന്‍ ടയര്‍ നിര്‍മാതാവായ യോകോഹാമ ഇന്ത്യയില്‍ പ്ലാന്റ് സ്ഥാപിച്ചു. ഹരിയാനയിലെ ബഹാദൂര്‍ഗഢിലാണ് യോകോഹാമ പ്ലാന്റ് നിര്‍മിച്ചിരിക്കുന്നത്. പ്ലാന്റിന്റെ ഔദ്യോഗിക ഉദ്ഘാടനം കഴിഞ്ഞ ദിവസം നടന്നു.

പ്ലാന്റ് നിര്‍മാണത്തിനു മാത്രമായി 300 കോടി രൂപയാണ് യോകോഹാമ നിക്ഷേപിച്ചിരിക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ ഉല്‍പാദനം തുടങ്ങും.

ദിവസത്തില്‍ 8,000 ടയറുകള്‍ നിര്‍മിക്കാനുള്ള ശേഷി ഈ പ്ലാന്റിനുണ്ട്. തുടക്കത്തില്‍ 2,000 ടയറുകള്‍ മാത്രമാണ് നിര്‍മിക്കുക. ബിസിനസ് വളരുന്നതനുസരിച്ച് എണ്ണം വര്‍ധിപ്പിക്കാന്‍ പ്രയാസമൊന്നുമില്ല.

Yokohama Sets First Indian Plant

നിലവില്‍ കാര്‍ നിര്‍മാതാക്കള്‍ക്കാണ് യോകോഹാമ ടയറുകള്‍ വിതരണം ചെയ്യുന്നത്.

ആഗോളതലത്തില്‍ യോകൊഹാമയ്ക്ക് ഇത് നല്ലകാലമാണ്. മികച്ച വളര്‍ച്ചാനിരക്കാണ് കമ്പനിപ്രകടിപ്പിക്കുന്നത്. ഇക്കാരണത്താല്‍ തന്നെ നിക്ഷേപം നടത്താന്‍ യോകൊഹാമ മടിക്കുന്നില്ല.

കമ്പനിയുടെ പുതിയ പ്ലാന്റില്‍ ഇപ്പോള്‍ 100 തൊഴിലാളികളാണ് പണിയെടുക്കുന്നത്. ഇത് കമ്പനി നേരിട്ടു നല്‍കുന്ന തൊഴിലുകളാണ്. 2015ഓടുകൂടി കൂടുതല്‍ തൊഴിലവസരങ്ങള്‍ കമ്പനി മുഖാന്തരം വന്നുചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാറുകള്‍ക്കുള്ള ടയറുകളാണ് യോകൊഹാമ നിര്‍മിക്കുന്നത്. ബി, ബി പ്ലസ്,, സി സെഗ്മെന്റുകളിലേക്കുള്ള ടയറുകളാണ് നിര്‍മിക്കുക.

More from DriveSpark

Article Published On: Tuesday, February 25, 2014, 12:35 [IST]
English summary
Yokohama set their first tyre manufacturing plant in India, Bahadurgarh in Haryana. They have invested Rs 300 crore in their India plant.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X