സെഡ്ബീ ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ ഡിസംബറില്‍

By Santheep

സെഡ്ബീ ഇ-ഓട്ടോറിക്ഷകള്‍ ഇന്ത്യയിലേക്കു വരുന്നതിനെക്കുറിച്ച് കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ മാസത്തില്‍ ഞങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സംഗതി 2014 അവസാനമാസത്തോടു കൂടി യാഥാര്‍ത്ഥ്യമാകാന്‍ പോകുകയാണെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നു. 25 ഇ-ഓട്ടോറിക്ഷകളാണ് ദില്ലിയിലെ നിരത്തുകളില്‍ ഇറങ്ങുക.

ഓട്ടോമൊബൈല്‍ ആക്‌സസറികളില്‍ 75% കിഴിവ്‌

സെഡ്ബീ ഓട്ടോറിക്ഷകള്‍ നിര്‍മിക്കുന്നതിനായി ഫരീദാബാദില്‍ ഒരു പ്ലാന്റ് തയ്യാറായിട്ടുണ്ട്. ഇലക്ട്രിക് ഓട്ടോറിക്ഷകളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് ദില്ലി സര്‍ക്കാരിനുള്ളത്. സെഡ്ബീ ഇലക്ട്രിക് ഓട്ടോറിക്ഷകളെക്കുറിച്ച് കൂടുതലറിയാം താഴെ ചിത്രത്താളുകളില്‍.

സെഡ്ബീ ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ ഡിസംബറില്‍

ചിത്രങ്ങളിലൂടെ നീങ്ങുക

സെഡ്ബീ ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ ഡിസംബറില്‍

സെഡ്ബീ ഓട്ടോറിക്ഷ ഇതിനകം തന്നെ ക്രാഷ് ടെസ്റ്റ് പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ഇത് വിജയകരമായെന്നാണ് അറിയുന്നത്.

സെഡ്ബീ ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ ഡിസംബറില്‍

വാഹനത്തെക്കുറിച്ച് നിരവധി അന്വേഷണങ്ങള്‍ വരുന്നുണ്ടെന്നാണ് സെഡ്ബീ ഇ-ഓട്ടോകള്‍ നിര്‍മിക്കുന്ന ക്ലീന്‍ മോഷന്റെ സിഇഒ ആയ ഗോറന്‍ ഫോക്കസണ്‍ പറയുന്നത്. ചെന്നൈ, മുംബൈ, പൂനെ തുടങ്ങിയ ഇടങ്ങളിലില്‍ നിന്നാണ് കൂടുതല്‍ അന്വേഷണങ്ങള്‍ വരുന്നത്.

സെഡ്ബീ ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ ഡിസംബറില്‍

35 കിലോമീറ്ററാണ് സെഡ്ബീയുടെ ഒറ്റ ബാറ്ററി പാക്കോടെ വരുന്ന പതിപ്പിന്റെ റേഞ്ച്. ഇത് പ്രായോഗികത കുറയ്ക്കുന്നു. 230 കിലോഗ്രാമാണ് വാഹനത്തിന്റെ ഭാരം. പരമാവധി വേഗത, മണിക്കൂറില്‍ 45 കിലോമീറ്റര്‍.

സെഡ്ബീ ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ ഡിസംബറില്‍

രണ്ട് ബാറ്ററി പാക്ക് ഉള്ള പതിപ്പും ലഭ്യമാണ്. 70 കിലോമീറ്ററാണ് ഈ പതിപ്പിന്റെ റേഞ്ച്. ഇതിന് സ്വാഭാവികമായും വില അധികമായിരിക്കും.

സെഡ്ബീ ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ ഡിസംബറില്‍

ഇന്ത്യയില്‍ ഏറെ പ്രചാരമുള്ള ബജാജ് ഓട്ടോറിക്ഷയുടെ എന്‍ജിന്‍ ശേഷി 200 സിസിയാണ്. പത്തുമുപ്പത് കിലോമീറ്റര്‍ മൈലേജും ലഭിക്കും. ഈ വാഹനത്തിന്റെ ഡിസൈന്‍ സവിശേഷത മാത്രമാണ് ഗോറന്‍ തന്റെ വാഹനത്തിൽ സ്വീകരിച്ചിട്ടുള്ളത്.

More from DriveSpark

Article Published On: Monday, November 3, 2014, 12:18 [IST]
English summary
Delhi will get 25 e-rickshaws by this year end, called the Zbees. Manufactured by a by a Swedish company.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X