ടാറ്റ സെസ്റ്റ് സെഡാന്‍ ഓഗസ്റ്റ് 12ന് നിരത്തുകളിലെത്തും
രാജ്യത്തെ ഏറ്റവും വലിയ വാഹനനിര്‍മാതാവ് ടാറ്റ മോട്ടോഴ്‌സ് പുറത്തിറക്കുന്ന സെസ്റ്റ് സെഡാന്‍ ഓഗസ്റ്റ് 12ന് ഇന്ത്യന്‍ വിപണിയിലെത്തും. ടാറ്റ സ്വന്തമായി വികസിപ്പിച്ചെടുത്ത പുതിയ ശില്‍പഭാഷയിലാണ് ഈ വാഹനം നിര്‍മിച്ചിരിക്കുന്നത്. ഇക്കാരണത്താല്‍ തന്നെ രാജ്യം ഉയര്‍ന്ന പ്രതീക്ഷകളോടെയാണ് ഈ ലോഞ്ചിനെ നോക്കിക്കാണുന്നത്.
ടാറ്റ കാറുകള്‍ പൊതുവില്‍ നേരിടുന്ന വിമര്‍ശനങ്ങളെയെല്ലാം അതിജീവിക്കാന്‍ ശേഷിയുള്ള മോഡലുകളായാണ് പുതിയ സെസ്റ്റ് സെഡാന്‍, ബോള്‍ട്ട് ഹാച്ച്ബാക്ക് എന്നിവ വിലയിരുത്തപ്പെടുന്നത്. ഉപഭോക്താക്കളുടെ പ്രതീക്ഷകളോട് ഈ വാഹനങ്ങള്‍ എത്രത്തോളം നീതി പുലര്‍ത്തുന്നുവെന്നത് കണ്ടുതന്നെ അറിയണം. ഏതായാലും ഈ വാഹനങ്ങളുടെ ഗുണനിലവാരത്തിന്റെ കാര്യത്തില്‍ എന്തെങ്കിലും വിട്ടുവീഴ്ചയ്ക്ക് ടാറ്റ തയ്യാറായിട്ടില്ല എന്നുതന്നെയാണ് മനസ്സിലാക്കേണ്ടത്. പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന കമ്പനിക്ക് ഈ വാഹനങ്ങളാണ് പുതിയ ഊര്‍ജം പകരേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ താഴെ ചിത്രത്താളുകളില്‍.

ചിത്രങ്ങളിലൂടെ നീങ്ങുക.

ലോഞ്ചിനു മുമ്പുതന്നെ വാഹനത്തെ പരിചയപ്പെടാന്‍ അവതരം നല്‍കുന്നുണ്ട് ടാറ്റ. രാജ്യത്തെ വിവിധ നഗരങ്ങളിലെ മാളുകളില്‍ സെസ്റ്റ് സെഡാന്‍ മോഡല്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഇവിടെ ടാറ്റയുടെ എന്‍ജീനീയര്‍മാര്‍ വാഹനത്തെ വിശദമായി പരിചയപ്പെടുത്തുകയും ചെയ്യും.

ടാറ്റ പുതുതായി വികസിപ്പിച്ചെടുത്ത റിവോട്രേണ്‍ എന്‍ജിനാണ് സെസ്റ്റ് സെഡാന്റെ പ്രത്യേകതകളിലൊന്ന്. ഈ പെട്രോള്‍ എന്‍ജിന്‍ മികച്ച കരുത്തും ചക്രവീര്യവും പ്രദാനം ചെയ്യുന്നുണ്ട്. ഹ്യൂണ്ടായ് എക്‌സെന്റ്, മാരുതി സുസൂക്കി ഡിസൈര്‍, ഹോണ്ട അമേസ് എന്നീ ചെറുസെഡാന്‍ എതിരാളികളോട് സെസ്റ്റ് മികച്ച നിലയില്‍ ഏറ്റുനില്‍ക്കും എന്നുതന്നെയാണ് കരുതേണ്ടത്.

രണ്ട് എന്‍ജിനുകളാണ് സെസ്റ്റ് സെഡാനിലുണ്ടായിരിക്കുക. 1.3 ലിറ്റര്‍ ശേഷിയുള്ള ക്വാഡ്രാജെറ്റ് ഡീസല്‍ എന്‍ജിനും 1.2 ലിറ്റര്‍ ശേഷിയുള്ള റിവോട്രോണ്‍ പെട്രോള്‍ എന്‍ജിനും.

ഡീസല്‍ എന്‍ജിന്‍
1.3 ലിറ്ററിന്റെ ഡീസല്‍ എന്‍ജിന്‍ 200 എന്‍എം ചക്രവീര്യം ഉല്‍പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. 88.7 കുതിരശക്തി പകരാന്‍ ഡീസല്‍ എന്‍ജിന് കഴിയും. ഈ എന്‍ജിനോടൊപ്പം ഒരു 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സ് ചേര്‍ക്കും. എഫ്-ട്രോണിക് സെമി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും ഇതേ എന്‍ജിനോടൊപ്പം ഘടിപ്പിക്കുമെന്ന് കേള്‍ക്കുന്നുണ്ട്.

പെട്രോള്‍ എന്‍ജിന്‍
ടാറ്റ സ്വയം വികസിപ്പിച്ചെടുത്ത റിവോട്രോണ്‍ പെട്രോള്‍ എന്‍ജിനും സെസ്റ്റ് സെഡാന്റെ ബോണറ്റിനടിയില്‍ ഇടംപിടിക്കും. 140 എന്‍എം ചക്രവീര്യമാണ് ഈ എന്‍ജിന്‍ ഉല്‍പാദിപ്പിക്കുക. 88.7 കുതിരകളുടെ കരുത്ത് പെട്രോള്‍ എന്‍ജിന്‍ പുറത്തെടുക്കും. ഈ എന്‍ജിനോടൊപ്പവും സെമി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഘടിപ്പിക്കുമെന്നറിയുന്നു.


Click it and Unblock the Notifications








