അംബാസ്സഡര്‍ മോഡിഫൈ ചെയ്യാന്‍ 'ക്രൗഡ്‌തെണ്ടല്‍'
ഒരു 90 മോഡല്‍ അംബാസ്സഡര്‍ കാറിനെ 'അതിക്രൂര'മായി മോഡിഫൈ ചെയ്യണമെന്നാണ് ഇന്ത്യയിലെ ആദ്യത്തെ കാര്‍ ഷെയറിംഗ് കമ്പനിയായ 'സൂ'മിന്റെ മുതലാളിമാര്‍ (ഡേവിഡ് ബാക്ക്, ഗ്രെഗ് മോറന്‍) ആഗ്രഹിക്കുന്നത്. ഇതിനായി വിഖ്യാത 'ക്രൗഡ്ഫണ്ടിംഗ്' വെബ്‌സൈറ്റായ ഇന്‍ഡീഗോഗോ-യില്‍ പരസ്യം ചെയ്തിരിക്കുന്നു ഇരുവരും.
സ്വന്തമായി ആശയങ്ങളുണ്ടായിരിക്കുകയും അതിനെ ഉല്‍പന്നരൂപത്തിലാക്കാന്‍ പണമില്ലാതെ വരികയും ചെയ്യുമ്പോള്‍ ആശ്രയിക്കാവുന്ന വെബ്‌സൈറ്റാണിത്. ആശയങ്ങള്‍ പങ്കുവെച്ചാല്‍ താല്‍പര്യമുള്ളവര്‍ സംഭാവന ചെയ്യും. ഉല്‍പന്നം യാഥാര്‍ത്ഥ്യമായാല്‍ സംഭാവന ചെയ്തവര്‍ക്ക് ഉല്‍പന്നമോ മറ്റെന്തെങ്കിലും റിവാര്‍ഡുകളോ നല്‍കാം.
ഈ സംവിധാനത്തെ വിദഗ്ധമായി ഉപയോഗപ്പെടുത്തുകയാണ് ഇവര്‍ ചെയ്യുന്നത്. 1 ഡോളര്‍ മുതലാണ് സംഭാവനകളുടെ നിരക്ക് തുടങ്ങുന്നത്. ഓരോ തുകയ്ക്കും വ്യത്യസ്തമായ റിവാര്‍ഡുകള്‍ ഓഫര്‍ ചെയ്യുന്നു സൂം. താഴെ അംബാസ്സഡര്‍ മോഡിഫൈ ചെയ്യാനുദ്ദേശിക്കുന്ന വിധവും മറ്റ് വിശദാംശങ്ങളറിയാം.

പദ്ധതി യാഥാര്‍ത്ഥ്യമാകണമെങ്കില്‍ 1000 ഡോളറെങ്കിലും സംഭാവനയായി കിട്ടണം. അതായത് 60,000 രൂപയുടെ മോഡിഫിക്കേഷന്‍. പദ്ധതി അതിന്റെ എല്ലാ ഉദ്ദേശ്യങ്ങളോടും കൂടി പൂര്‍ത്തിയാക്കുവാന്‍ 10 ലക്ഷം രൂപ പിരിഞ്ഞു കിട്ടണം. ചിത്രത്തില്‍ കാണുന്നത് മോഡിഫൈ ചെയ്യുന്ന അംബാസ്സഡറില്‍ ഘടിപ്പിക്കാനുള്ള അലോയ് വീല്‍.

വിഖ്യാതമായ 'ബാക്ക് ടു ദ ഫ്യൂച്ചര്‍' സീരീസില്‍ വിവരിച്ചിട്ടുള്ള 'ഡീലോറന്‍ ടൈം മെഷീന്‍' സൂം അംബാസ്സഡറിലുണ്ടായിരിക്കും.

സംഭാവന നല്‍കുന്നവര്‍ക്ക് വിവിധങ്ങളായ റിവാര്‍ഡുകള്‍ നല്‍കുന്നുണ്ട്. ടീ ഷര്‍ട്ട് മുതല്‍ സൂം ബങ്കളുരുവില്‍ നിന്ന് കാര്‍ ലഭിക്കുന്നതടക്കമുള്ള സമ്മാനങ്ങള്‍ ലഭിക്കും. സൂം കാര്‍ എത്ര ദിവസം കൈയില്‍ വെക്കാമെന്നത് സംഭാവന ചെയ്യുന്ന തുകയുടെ അളവുപോലെയിരിക്കും.

മിനിമം ഗോളായ 1000 ഡോളര്‍ എത്തിയാല്‍ അംബാസ്സഡര്‍ മോഡിഫൈ ചെയ്യും. ഈ കാറിനെയും സംഭാവന നല്‍കിയവരെയും ഉള്‍പ്പെടുത്തി ഒരു മ്യൂസിക് വീഡിയോ പുറത്തിറക്കാന്‍ പദ്ധതിയുണ്ട് സൂമിന്.

സൂം മുതലാളിമാരായ ഡേവിഡ് ബാക്കിനും ഗ്രെഗ് മോറനുമൊപ്പം സൂം അംബാസ്സഡറില്‍ കാറില്‍ ഒരു പാര്‍ട്ടിയില്‍ പങ്കെടുക്കാനുള്ള അവസരവും നിങ്ങള്‍ക്ക് ലഭിക്കും.

10 ലക്ഷം രൂപ സംഭാവനയായി കിട്ടുകയാണെങ്കില്‍ അമേരിക്കന്‍ അംബാസ്സഡര്‍ക്കൊപ്പം അംബാസ്സഡര്‍ കാറില്‍ സഞ്ചരിക്കാനുള്ള അവതരവും വാഗ്ദാനം ചെയ്യുന്നുണ്ട്. സൂം. 10 ലക്ഷം പിരിഞ്ഞുകിട്ടില്ല എന്ന് ഏതാണ്ടുറപ്പിച്ച പോലെ തോന്നുന്നുണ്ടോ ഈ വാഗ്ദാനം കേള്‍ക്കുമ്പോള്‍?
വീഡിയോ
വീഡിയോ


Click it and Unblock the Notifications








