ഡാറ്റ്‌സന്‍ ഗോ: 10 മോഡിഫിക്കേഷന്‍ നിര്‍ദ്ദേശങ്ങള്‍

By Santheep

പരിതാപകരമായ സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ച് നിര്‍മിച്ചതെന്ന ആരോപണം ഡാറ്റ്‌സന്‍ ഗോ ഹാച്ച്ബാക്കിനു മേല്‍ നിലവിലുണ്ട്. ഇന്ത്യയിലെ മറ്റെല്ലാ കാറുകളും വേണ്ടത്ര സുരക്ഷാ സന്നാഹങ്ങളോടെയാണ് ഇറങ്ങുന്നതെന്ന് ഈ ആരോപണത്തിന് അര്‍ഥമില്ല. സാഹചര്യവശാല്‍ വിമര്‍ശകര്‍ ആരോപണമുന്നയിക്കാന്‍ തെരഞ്ഞെടുത്തത് ഗോ ഹാച്ച്ബാക്കിനെയാണെന്നു മാത്രം.

എന്തെല്ലാം വിമര്‍ശനങ്ങളുണ്ടായാലും ഡാറ്റ്‌സന്‍ ഗോ പ്ലസ് ഡിസൈന്‍ മനോഹരമാണെന്നു പറയാതെ വയ്യ. വലിയ തോതിലുള്ള മോഡിഫിക്കേഷനുകള്‍ക്ക് സാധ്യതയുള്ള ഡിസൈന്‍ ശൈലി കൂടിയാണിത്. ഇന്തോനീഷ്യയിലെ ഡാറ്റ്‌സന്‍, ഗോ ഹാച്ച്ബാക്കിനെ മോഡിഫൈ ചെയ്യാന്‍ അമേച്വര്‍ ഡിസൈനര്‍മാരെ ക്ഷണിക്കുകയുണ്ടായി ഈയിടെ. ഒരു മത്സരത്തിന്റെ ഭാഗമായാണിത്. ഇവിടെ വിവിധ ഡിസൈനര്‍മാര്‍ സമര്‍പിച്ച ഡിസൈനുകള്‍ കാണാം.

ഡാറ്റ്‌സന്‍ ഗോ: 10 മോഡിഫിക്കേഷന്‍ നിര്‍ദ്ദേശങ്ങള്‍

താളുകളിലൂടെ നീങ്ങുക.

ഗോ ഹാച്ച്ബാക്ക് റാലി എഡിഷന്‍

ഗോ ഹാച്ച്ബാക്ക് റാലി എഡിഷന്‍

റാലി കാര്‍ ശൈലിയിലേക്ക് ഗോ ഹാച്ച്ബാക്കിനെ മാറ്റിയിരിക്കുകയാണിവിടെ. മുന്‍വശത്ത് വലിയ എയര്‍ ഇന്‍ടേക്കും ബോണറ്റ് സ്‌കൂപ്പുമെല്ലാം ചേര്‍ത്തിട്ടുണ്ട്. സ്‌മോക്കഡ് ഹെഡ്‌ലാമ്പുകളാണ് നല്‍കിയിട്ടുള്ളത്. ഇതില്‍ പ്രൊജക്ടര്‍ ലാമ്പുകള്‍ ഘടിപ്പിച്ചിരിക്കുന്നു. വീല്‍ ആര്‍ച്ചുകള്‍ക്ക് മസിലന്‍ ഡിസൈനാണ് നല്‍കിയിട്ടുള്ളത്. വലിപ്പമേറിയ വീലുകളാണ് ഗോ റാലി കാറിനുള്ളത്. മനോഹരമായ അലോയ് വീലുകള്‍ ശ്രദ്ധിക്കുക. പിന്നില്‍ വലിപ്പമേറിയ സ്‌പോയ്‌ലര്‍ നല്‍കിയിട്ടുണ്ട്. ആദിത്യ എന്ന ഡിസൈനറാണ് ഈ ഡിസൈനിനു പിന്നില്‍.

ഗോ ഹാച്ച്ബാക്ക് റാലി എഡിഷന്‍

ഗോ ഹാച്ച്ബാക്ക് റാലി എഡിഷന്‍

ആദിത്യയുടെ തന്നെ വര്‍ക്കാണിതും. നേരത്തെ കണ്ട അതേ ബോഡി ഡിസൈനില്‍ റാലി കാറുകളില്‍ കാണുന്ന വര്‍ണച്ചേരുവകള്‍ നല്‍കിയിരിക്കുന്നു.

ഡബ്ല്യുആര്‍എക്‌സ്

ഡബ്ല്യുആര്‍എക്‌സ്

സുബാരു ഡബ്ല്യുആര്‍എക്‌സ് റാലി കാര്‍ ശൈലിയില്‍ ഡിസൈന്‍ ചെയ്ത കാറാണിത്. വലിയ മുന്‍സ്‌പോയ്‌ലറും വലിപ്പമേറിയ ബോണറ്റ് സ്‌കൂപ്പുമെല്ലാം വാഹനത്തോടു ചേര്‍ത്തിരിക്കുന്നു. വീല്‍ ആര്‍ച്ചിന് ഇത്തിരി മസിലുകള്‍ ചേര്‍ത്തിട്ടുണ്ട്. മുമ്പില്‍ എയര്‍ഡാമിന്റെ ഇരുവശത്തുമായി ആഡ് ഓണ്‍ ലൈറ്റുകള്‍ ചേര്‍ത്തിരിക്കുന്നു. ജക്കാര്‍ത്തയിലെ ദിദിക്ക് ആണ് ഡിസൈനര്‍.

ഗോ ഹാച്ച്ബാക്ക് സ്‌പോര്‍ടി ഡിസൈന്‍

ഗോ ഹാച്ച്ബാക്ക് സ്‌പോര്‍ടി ഡിസൈന്‍

സ്‌പോര്‍ടിയായ മറ്റൊരു ഡിസൈന്‍ കാണാം ഇവിടെ. ബോണറ്റിലും റൂഫിലും മാറ്റ് ഫിനിഷ് കൊടുത്തിട്ടുണ്ട് ഈ വാഹനത്തില്‍. ഗ്രില്ലിന്റെ രൂപം മാറിയിരിക്കുന്നത് ശ്രദ്ധിക്കുക. ഇത് വാഹനത്തിന് വ്യതിരിക്തമായ ഭാവം നല്‍കുന്നുണ്ട്. എയര്‍ഡാമില്‍ ബ്ലേഡുകള്‍ ചേര്‍ത്തിട്ടുണ്ട്. ഹെഡ്‌ലാമ്പ് ഡിസൈനും മാറിയിരിക്കുന്നു. ഇപ്പോള്‍ കുറെക്കൂടി മെലിഞ്ഞിരിക്കുന്നു; ഭാവം ഷാര്‍പായിരിക്കുന്നു. റിയര്‍വ്യൂ മിററിനും വീലുകള്‍ക്കും മഞ്ഞനിറം പൂശിയതും ശ്രദ്ധിക്കുക. ദാന്‍ഡെ എന്ന ഡിസൈനറാണ് ഈ ഡിസൈനിനു പിന്നില്‍.

ഡാറ്റ്‌സന്‍ ഗോ പൊലീസ് കാര്‍

ഡാറ്റ്‌സന്‍ ഗോ പൊലീസ് കാര്‍

ഇന്തോനീഷ്യന്‍ പൊലീസ് കാര്‍ ശൈലിയില്‍ ഗോ ഹാച്ച്ബാക്കിനെ ഡിസൈന്‍ ചെയ്തിരിക്കുന്നത് കാണുക. സംഗതി ഒരല്‍പം അമേച്വറിഷ് ആണ്. പൊലീസ് ലിവറി ചേര്‍ത്തു എന്നല്ലാതെ കാര്യമായ പണികളൊന്നും എടുത്തിട്ടില്ല.

ഡാറ്റ്‌സന്‍ ഗോ എക്‌സ്‌മെന്‍

ഡാറ്റ്‌സന്‍ ഗോ എക്‌സ്‌മെന്‍

ഹോളിവുഡ് കഥാപാത്രമായ എക്‌സ്‌മെന്‍ ആണ് ഈ ഡിസൈനിന് പ്രചോദനമായിരിക്കുന്നത്. കാറിന്റെ വീലുകള്‍, ഹെഡ്‌ലാമ്പുകള്‍, ഗ്രില്‍ എന്നിവിടങ്ങളിലെല്ലാം എക്‌സ്‌മെന്‍ ഡിസൈന്‍ സവിശേഷതകള്‍ കൂട്ടിച്ചേര്‍ത്തിരിക്കുന്നു.

ഡാറ്റ്‌സന്‍ ഗോ സ്‌പൈഡര്‍മാന്‍

ഡാറ്റ്‌സന്‍ ഗോ സ്‌പൈഡര്‍മാന്‍

ഡാറ്റ്‌സന്‍ ഗോ ഹാച്ച്ബാക്കിനെ സ്‌പൈഡര്‍മാന്‍ ഡിസൈന്‍ ശൈലിയിലേക്ക് മാറ്റിയിരിക്കുന്നു. കാര്യപ്പെട്ട ജോലികളൊന്നും ഡിസൈനര്‍ എടുത്തിട്ടുള്ളതായി കാണുന്നില്ല.

മറ്റൊരു സ്‌പോര്‍ടി ഡിസൈന്‍

മറ്റൊരു സ്‌പോര്‍ടി ഡിസൈന്‍

ഗോ ഹാച്ച്ബാക്കിനെ സ്‌പോര്‍ടിയായ ഡിസൈനിലേക്ക് ചില പുതിയ നിറങ്ങള്‍ ചേര്‍ത്ത് മാറ്റിയിരിക്കുന്നു. പിന്നില്‍ ഒരു സ്‌പോയ്‌ലര്‍ ചേര്‍ത്തതും അലോയ് വീല്‍ ഘടിപ്പിച്ചതുമല്ലാതെ മാറ്റങ്ങളൊന്നും വരുത്തിയതായി കാണുന്നില്ല. ഡാനിയല്‍ എന്ന ഡിസൈനറാണ് ഈ ഡിസൈനിനു പിന്നില്‍.

ഡാറ്റ്‌സന്‍ ഗോ ഡികാല്‍

ഡാറ്റ്‌സന്‍ ഗോ ഡികാല്‍

നിറയെ ഗ്രാഫിക്‌സ് ചേര്‍ത്ത് മനോഹരമാക്കിയിരിക്കുന്നു ഡാറ്റ്‌സന്‍ ഗോ ഹാച്ച്ബാക്കിനെ ഇവിടെ. ഡികാലുകള്‍ ചേര്‍ത്തതല്ലാതെ വേറെ മാറ്റങ്ങളൊന്നും ഇതിലില്ല.

ഡാറ്റ്‌സന്‍ ഗോ ബ്ലാക്ക്

ഡാറ്റ്‌സന്‍ ഗോ ബ്ലാക്ക്

സ്‌പോര്‍ടിയായ ഒരു ബ്ലാക്ക് പതിപ്പാണ് ഇവിടെ സൃഷ്ടിച്ചിരിക്കുന്നത്. ബോണറ്റ്, ഡോറുകള്‍, ബൂട്ട് എന്നിവിടങ്ങളില്‍ നീല ഡികാലുകള്‍ നല്‍കിയിട്ടുണ്ട്. എയര്‍ ഇന്‍ടേക്കിന്റെ ഇരുവശത്തുമായി, ഫോഗ് ലാമ്പ് ഹൗസിങ്ങില്‍ ക്രോമിയം പട്ടകള്‍ നല്‍കിയിട്ടുള്ളത് വാഹനത്തിന്റെ സ്‌പോര്‍ടി സൗന്ദര്യം വര്‍ധിപ്പിക്കുന്നുണ്ട്. റിയര്‍വ്യൂ മിററിനും ഡോര്‍ ഹാന്‍ഡിവുകള്‍ക്കും പിന്നിലെ സ്‌പോയ്‌ലറിനും സില്‍വര്‍ നിറം നല്‍കിയിരിക്കുന്നു.

More from DriveSpark

Article Published On: Thursday, January 22, 2015, 11:43 [IST]
English summary
10 Modification Suggestions for Datsun Go Hatchback.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X