ലിമോസിൻ മാതൃകയിൽ നിർമ്മിച്ച സ്കോർപ്പിയോ ആർടിഒ കസ്റ്റഡിയിൽ
ലിമോസിന്റെ മാതൃകയിൽ നിർമ്മിക്കപ്പെട്ട മഹീന്ദ്രയുടെ രണ്ട് സ്കോർപ്പിയോകള്‍ വാഷിയിലെ ഫ്ളൈയിംഗ് സ്കോർഡ് പിടിച്ചെടുത്തു. മോട്ടോർ വെഹിക്കിള്‍ ആക്ടിന്റെ ലംഘനമാണ് ഈ രൂപമാറ്റമെന്ന് ആർടിഒ അധികൃതർ.
വാഷി, അന്ധേരി എന്നിവിടങ്ങളില്‍ നിന്നും പിടിച്ചെടുത്ത ഈ വണ്ടികള്‍, ഗുജറാത്ത് രജിസ്ടേഷനുള്ളതും ഗുജറാത്തിലെ തന്നെ ആനന്ദ് എന്ന സ്ഥലം കേന്ദ്രീകരിച്ച് സ്ഥിതി ചെയ്യുന്ന എന്‍ഡബ്ളിയുടി ലിമോ ഇന്റർനാഷണല്‍ എന്നറിയപ്പെടുന്ന ലിമോസ് കമ്പനിയുടെ ഉടമസ്ഥതയിലുള്ളതുമാണ്. മുംബൈയില്‍ ഒരു ചടങ്ങിന്റെ ആവശ്യത്തിനായി മണിക്കൂറിന് 10,000 രുപയെന്ന നിരക്കില്‍ വാടകയ്ക്കെടുത്തിട്ടുള്ളതാണ് ഈ വാഹനങ്ങള്‍.

വാഹനത്തിന്റെ സുരക്ഷയെ തന്നെ ബാധിക്കുന്ന വിധത്തിലാണ് സ്കോർപ്പിയോയുടെ പുതിയ രൂപമാറ്റം. ഈ വാഹനത്തിന്റെ ഉള്‍വശത്തായി ബാർ, ടിവി, എല്‍ഇഡി ലൈറ്റുകള്‍ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. ഹംമ്മറിനെ അനുകരിച്ചുകൊണ്ട് ഒരു വാഹനത്തില്‍ ക്രോം ഗ്രില്ലും ബംപറും ഘടിപ്പിച്ചിട്ടുണ്ട്. മറ്റേതിലാകട്ടെ വാഗണർ ആറിലേത് പോലുള്ള ഹെഡ് ലാമ്പുകളും കാഡിലാക് എസ്കലേഡിന്റെ ഗ്രില്ലും ഘടിപ്പിച്ചിരിക്കുന്നു.

വാഷി ആർടിഒയിലെ ഇൻസ്പെക്ടറായ ആനന്ദ്റാം വാഗ്ള്‍ ടൈംസ് ഓഫ് ഇന്ത്യയോട് ഇങ്ങനെ പറയുകയുണ്ടായി; വാഹനത്തിന് 1.6 മീറ്റർ നീളക്കൂടുതലാണ് വരുത്തിയിരിക്കുന്നത്. കൂടാതെ എകദേശം 25-30 ലക്ഷം രൂപയുടെ മാറ്റമാണ് ഈ വാഹനത്തിന്റെ ചട്ടക്കൂടിന് വരുത്തിയത്.

ഗുജറാത്തില്‍ ഇത്തരം വാഹനങ്ങള്‍ക്ക് മണിക്കൂറില്‍ 10,000 രൂപവരെ ഈടാക്കുന്ന പല ഏജൻസികളും പ്രവർത്തിക്കുന്നുണ്ടെന്നാണ് ലിമോയുടെ ഡ്രൈവർ പറയുന്നത്. സിറ്റിംഗ് ഡെക്ക്, ബാർ, 31-ഇൻച് ടിവി, എല്‍ഇഡി ലൈറ്റുകള്‍ എന്നീ സൌകര്യങ്ങള്‍ ഈ വാഹനത്തിനുണ്ട്.

വാഗ്ള്‍ പിന്നീട് ഇങ്ങനെ കൂട്ടി ചേർക്കുകയുണ്ടായി: രേഖ പ്രകാരം ഇവ 2011, 2012 ലെ സ്കോർപ്പിയോ മോഡലുകളാണ്. വണ്ടിയില്‍ നിന്നും കണ്ടെടുത്തിട്ടുള്ള വിസിറ്റിംഗ് കാർഡുകള്‍ വ്യക്തമാക്കുന്നത് ഇന്ത്യയിലുടനീളവും യുഎസിലും ഈ കമ്പനികളുടെ സേവനം ലഭ്യമാണെന്നാണ്. എയർപോർട്ട് യാത്ര, വിവാഹം എന്നീ ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് ഇവ കൂടുതലും നല്‍കപ്പെടുന്നത്.

ഈ രൂപമാറ്റം അനധികൃതമായി നടക്കപ്പെട്ടതിനാല്‍ ആർടിഒ വാഹന ഉടമകളോട് അനുബന്ധരേഖകള്‍ സമർപ്പിക്കാനായി ഉത്തരവിട്ടുണ്ട്. ഇതില്‍ പരാജയപ്പെടുന്ന പക്ഷം കാറുകളുടെ രജിസ്ട്രേഷൻ തള്ളിക്കളയുകയും കണ്ടുകെട്ടുകയും ചെയ്യും.


Click it and Unblock the Notifications








