പുതുക്കിയ ഓഡി എ6 35 ലോഞ്ച് ചെയ്തു

Written By:

ഓഡി എ6 സെഡാന്റെ പുതുക്കിയ പതിപ്പ് ഇന്ത്യൻ വിപണിയിലെത്തി. ഇന്ത്യയിൽ ഇതിനകം തന്നെ മറ്റ് ഓഡി വാഹനങ്ങളിൽ ചേർത്തിട്ടുള്ള മാട്രിക് ഹെഡ്‌ലൈറ്റ് ഓ6 സെഡാനിലും ഘടിപ്പിച്ചുവെന്നതാണ് ഈ പുതുക്കലിന്റെ ഹൈലൈറ്റ്.

മുംബൈ എക്സ്ഷോറൂം നിരക്ക് പ്രകാരം 45,90,000 രൂപയാണ് എ6 സെഡാന് വില.

2015 Audi A6 35 TFSI Facelift Launched

ഓഡിയിൽ നിന്ന് നടപ്പുവർഷം പുറത്തുവരുന്ന ഏഴാമത്തെ വാഹനമാണിത്. ഓഡി ആർ8 എൽഎംഎക്സ്, ഓഡി ടിടി, ഓഡി ആർഎസ് 6 അവാന്റ്, ഓഡി ആർഎസ് 7 സ്പോർട്ബാക്ക്, പുതിയ ഓഡി ക്യൂ3, ഓഡി എ6 മാട്രിക് എന്നീ വാഹനങ്ങളാണ് നേരത്തെയെത്തിയത്.

1.8 ലിറ്റർ ശേഷിയുള്ള ഒരു ഫോർ സിലിണ്ടർ എൻജിനാണ് വാഹനത്തിൽ ചേർത്തിരിക്കുന്നത്. 190 കുതിരശക്തി ഉൽപാദിപ്പിക്കാൻ ഈ എൻജിന് ശേഷിയുണ്ട്.

എ6 സെഡാന്റെ ഇന്ധനക്ഷമത വർധിപ്പിച്ചിട്ടുണ്ട് ഇപ്പോഴത്തെ പുതുക്കലിൽ. ലിറ്ററിന് 15.26 കിലോമീറ്റർ ആണ് പുതിയ മൈലേജ് നിരക്ക്. മുമ്പത്തേതിനെ അപേക്ഷിച്ച് 12.7 ശതമാനം വർധനയാണിത്. എൻജിൻ കരുത്ത് 5 ശതമാനം വർധിപ്പിച്ചിട്ടുണ്ടെന്നും ഓഡി പറയുന്നു.

കൂടുതല്‍... #audi a6 #audi
English summary
2015 Audi A6 35 TFSI Facelift Launched.
Story first published: Friday, September 11, 2015, 16:52 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark