രണ്ടായിരത്തിപ്പതിനഞ്ചില്‍ അഞ്ച് ബിമ്മര്‍ മോഡലുകള്‍ ഇന്ത്യയിലേക്ക്

By Santheep

വില്‍പനയില്‍ ഒന്നാമതെത്താന്‍ ഓഡി, മെഴ്‌സിഡിസ്, ബിഎംഡബ്ല്യു എന്നൂ ജര്‍മന്‍ പ്രീമിയം കാര്‍നിര്‍മാതാക്കളുടെ മത്സരം വിഖ്യാതമാണ്. നമ്മുടെ രാജ്യത്ത് നിലവില്‍ ഓഡിയാണ് വില്‍പനയില്‍ ഏറ്റവും മുമ്പില്‍ നില്‍ക്കുന്നത്. ബിഎംഡബ്ല്യു രണ്ടാം സ്ഥാനത്താണ് വരുന്നത്. വില്‍പനാതന്ത്രങ്ങളില്‍ ഓഡി നടത്തിയ കിടിലന്‍ നീക്കങ്ങളാണ് ബിമ്മറിനെ രണ്ടാംസ്ഥാനത്തെത്തിച്ചത്. ഈ നിലയില്‍ അധികകാലം പോകാന്‍ കമ്പനിക്ക് താല്‍പര്യമില്ല. രണ്ടായിരത്തിപ്പതിനഞ്ചാമാണ്ടില്‍ നഷ്ടപ്പെട്ട സിംഹാസനം തിരിച്ചുപിടിക്കുമെന്ന വാശിയിലാണ് ബിഎംഡബ്ല്യു.

ഇതിനകം തന്നെ ഇന്ത്യയിലെത്തുമെന്ന് പ്രഖ്യാപിക്കപ്പെട്ട ബിഎംഡബ്ല്യു മോഡലുകളെ വിശകലനം ചെയ്യുകയാണിവിടെ. ഈ വാഹനങ്ങള്‍ രണ്ടായിരത്തിപ്പതിനഞ്ചില്‍തന്നെ വിപണി പിടിക്കുന്നവയാണ്.

രണ്ടായിരത്തിപ്പതിനഞ്ചില്‍ അഞ്ച് ബിമ്മര്‍ മോഡലുകള്‍ ഇന്ത്യയിലേക്ക്

ചിത്രങ്ങളിലൂടെ നീങ്ങുക.

ബിഎംഡബ്ല്യു ഐ8

ബിഎംഡബ്ല്യു ഐ8

ബിഎംഡബ്ല്യുവിന് വന്‍ മൈലേജ് നേടിക്കൊടുക്കുന്ന ലോഞ്ചായിരിക്കും ഐ8 ഹൈബ്രിഡ് കാറിന്റേത്. ഇലക്ട്രിക് ഹൈബ്രിഡ് സ്‌പോര്‍ട്‌സ് കാറുകള്‍ക്കിടയില്‍ ഒരു വന്‍ വിപ്ലവം തന്നെ സൃഷ്ടിച്ച കാറാണിത്. സാധാരണ സ്‌പോര്‍ട്‌സ് കാറുകളില്‍നിന്നും വ്യത്യസ്തമായി, ഈ വാഹനം ഇന്ധനക്ഷമതയെക്കുറിച്ച് ആത്മവിശ്വാസത്തോടെ സംസാരിക്കുന്നു. പ്രകടനത്തില്‍ ഒട്ടും വിട്ടുവീഴ്ചയില്ലാതെ മികച്ച ഇന്ധനക്ഷമത പകരാന്‍ കഴിയുന്നുണ്ട് ഐ8ന്. പുതിയ കാലത്തിന്റെ ഡിസൈന്‍ തത്വശാസ്ത്രത്തിന്റെ അടിസ്ഥാനരേഖയായി മാറാനും ഐ8 ഡിസൈനിന് കഴിയുന്നുണ്ട്. ഈയിടെ ഈ വാഹനം ദുബൈയില്‍ വെച്ച് ടെസ്റ്റ് ചെയ്ത് സിനിമാതാരം ദുല്‍ഖര്‍ സല്‍മാന്‍ വാര്‍ത്തകളിലിടം നേടിയിരുന്നു.

മുഖം മിനുക്കിയ ബിഎംഡബ്ല്യു 1 സീരീസ്

മുഖം മിനുക്കിയ ബിഎംഡബ്ല്യു 1 സീരീസ്

ബിഎംഡബ്ല്യു കാറുകളില്‍ ഏറ്റവും വിലക്കുറവുള്ള വാഹനമാണിത്. മുംബൈ എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം 20 ലക്ഷത്തിന്റെ പരിസരത്ത് വിലതുടങ്ങുന്ന ഈ ഹാച്ച്ബാക്കിന് ഒരു പുതുക്കല്‍ വരുന്നതായി പുതിയ വാര്‍ത്തകള്‍ പറയുന്നു. യൂറോപ്പില്‍ ഈ പുതുക്കിയ പതിപ്പ് രണ്ടുമാസത്തിനുള്ളില്‍ എത്തിച്ചേരും. മുഖച്ഛായയില്‍ ചില മാറ്റങ്ങളോടെ 1 സീരീസ് ഇന്ത്യയില്‍ അധികം താമസിക്കാതെ തന്നെ എത്തും.

പുതുക്കിയ ബിഎംഡബ്ല്യു 3 സീരീസ്

പുതുക്കിയ ബിഎംഡബ്ല്യു 3 സീരീസ്

2015 അവസാനത്തില്‍ 3 സീരീസിന്റെ പുതുക്കിയ രൂപം ഇന്ത്യയിലെത്തും. യൂറോപ്യന്‍ വിപണിയില്‍ ഈ വാഹനം കുറച്ച് നേരത്തെ എത്തിച്ചേര്‍ന്നേക്കും.

ബിഎംഡബ്ല്യു 6 സീരീസ് കാറുകളുടെ പുതുക്കല്‍

ബിഎംഡബ്ല്യു 6 സീരീസ് കാറുകളുടെ പുതുക്കല്‍

6 സീരീസ് കൂപെ, 6 സീരീസ് ഗ്രാന്‍ കൂപെ, എം6 ഗ്രാന്‍ കൂപെ എന്നീ കാറുകള്‍ക്ക് ഗൗരവപ്പെട്ട ഒരു പുതുക്കല്‍ നടപ്പുവര്‍ഷം ലഭിക്കും.

ബിഎംഡബ്ല്യു എക്‌സ്6 ലോഞ്ച്

ബിഎംഡബ്ല്യു എക്‌സ്6 ലോഞ്ച്

എക്‌സ്6 എസ് യുവിയുടെ ലോഞ്ചാണ് അടുത്തവര്‍ഷത്തെ ഏറ്റവും പ്രധാനപ്പെട്ട ബിഎംഡബ്ല്യു ലോഞ്ചുകളിലൊന്ന്. കഴിഞ്ഞ പാരിസ് മോട്ടോര്‍ഷോയില്‍ അവതരിപ്പിക്കപ്പെട്ട പുതുതലമുറ പതിപ്പാണ് ഇന്ത്യയിലെത്തുക. ഈ എസ്‌യുവിയുടെ പെര്‍ഫോമന്‍സ് പതിപ്പായ എക്‌സ്6എം മോഡലും ഇന്ത്യയ്ക്കായി കരുതിവെച്ചിട്ടുണ്ടെന്ന് കേള്‍ക്കുന്നു.

Article Published On: Thursday, January 1, 2015, 15:07 [IST]
English summary
BMW India launches for 2015.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X