2015 ഷെവര്‍ലെ കാപ്റ്റിവ വിപണിയിലെത്തി
2015 മോഡല്‍ ഷെവര്‍ലെ കാപ്റ്റിവ ഇന്ത്യന്‍ വിപണിയില്‍ ലോഞ്ച് ചെയ്തു. ഫോര്‍ വീല്‍ പതിപ്പിന് 27.36 ലക്ഷം രൂപയും ടൂ വീല്‍ ഡ്രൈവ് പതിപ്പിന് 25.13 ലക്ഷം രൂപയുമാണ് വില.
വാഹനത്തിന്റെ ഇന്റീരിയറിലാണ് കാര്യമായ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്. പുതിയ ക്ലസ്റ്റര്‍ എയണൈസറും ചേര്‍ത്തിട്ടുണ്ട് വാഹനത്തില്‍.
ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ ഡിസൈനിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.

2.2 ലിറ്റര്‍ ശേഷിയുള്ള ഡീസല്‍ എന്‍ജിനാണ് വാഹനത്തിലുള്ളത്. 187 കുതിരശക്തി പകരുന്ന ഈ എന്‍ജിന്‍ 400 എന്‍എം ചക്രവീര്യം ഉല്‍പാദിപ്പിക്കുന്നു.
6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് വാഹനത്തില്‍ ചേര്‍ത്തിട്ടുള്ളത്.
അല്ലറ ചില്ലറ മാറ്റങ്ങള്‍ വരുത്തി 'പുതുക്കിയ പതിപ്പ്' ഇറക്കുന്ന പ്രവണത കാര്‍നിര്‍മാതാക്കള്‍ക്കിടയില്‍ കൂടി വരുന്നുണ്ട്. യൂസ്ഡ് കാര്‍ വിപണിയിലാണ് ഈ പ്രവണത മോശം പ്രത്യാഘാതമുണ്ടാക്കുക. ഒരു വര്‍ഷത്തെ വ്യത്യാസത്തില്‍ 'പഴയ മോഡ'ലായി മാറുന്ന വാഹനത്തിന്റെ വില കുത്തനെ ഇടിയുന്നു.


Click it and Unblock the Notifications








