ഡിട്രോയ്റ്റിലെത്തിയ 5 കിടിലന്‍ പിക്കപ്പ് ട്രക്കുകള്‍

By Santheep

ഡിട്രോയ്റ്റ് മോട്ടോര്‍ഷോ എല്ലാ സീസണിലും മികച്ച പിക്കപ്പ് ട്രക്കുകളുടെ സാന്നിധ്യംകൊണ്ട് അനുഗ്രഹിക്കപ്പെടാറുണ്ട്. അമേരിക്കന്‍ ജീവിതശൈലിയില്‍ പിക്കപ്പ് ട്രക്കുകള്‍ക്കുള്ള സ്ഥാനം വലിയതാണ്. ഉയര്‍ന്ന ഓഫ് റോഡിങ് ശേഷിയും കംഫര്‍ട്ടും ഒത്തിണങ്ങിയ പിക്കപ്പ് ട്രക്കുകളാണ് വിപണിയിലെത്തുന്നത്.

ഇത്തവണത്തെ ഡിട്രോയ്റ്റ് ഷോയിലും നിരവധി പിക്കപ്പ് ട്രക്ക് അവതാരങ്ങളുണ്ടായി. ഇത്തവണ അവതരിപ്പിക്കപ്പെട്ട ട്രക്കുകളില്‍ ഏറ്റവും മികച്ചതെന്ന് ഞങ്ങള്‍ വിലയിരുത്തുന്ന 5 മോഡലുകളാണ് താഴെ.

ഡിട്രോയ്റ്റിലെത്തിയ 5 കിടിലന്‍ പിക്കപ്പ് ട്രക്കുകള്‍

ചിത്രങ്ങളിലൂടെ നീങ്ങുക.

ഫോഡ് എഫ് 150 റാപ്റ്റര്‍

ഫോഡ് എഫ് 150 റാപ്റ്റര്‍

ഫോഡിന്റെ ഇക്കോബൂസ്റ്റ് സാങ്കേതികതയില്‍ നിര്‍മിച്ച എന്‍ജിനാണ് വാഹനത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. എന്‍ജിന്‍ ശേഷി 3.5 ലിറ്റര്‍. 411 കുതിരശക്തി ഉല്‍പാദിപ്പിക്കാന്‍ ഈ എന്‍ജിന് സാധിക്കും. 10 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് വാഹനത്തിലുള്ളത്. 2016ല്‍ ഈ വാഹനം വിപണി പിടിക്കും.

ഹ്യൂണ്ടായ് സാന്റ ക്രൂസ്

ഹ്യൂണ്ടായ് സാന്റ ക്രൂസ്

അമേരിക്കന്‍ ട്രക്ക് വിപണിയിലെ സാധ്യതകള്‍ മുതലെടുക്കാന്‍ ഹ്യൂണ്ടായ് തീരുമാനിച്ചതിന്റെ ഫലമായി പുറത്തുവന്ന ട്രക്ക് കണ്‍സെപ്റ്റാണ് സാന്റ ക്രൂസ്. 2.0 ലിറ്റര്‍ ശേഷിയുള്ള ടര്‍ബോഡീസല്‍ എന്‍ജിനാണ് വാഹനത്തിനുള്ളത്. 190 കുതിരശക്തി ഉല്‍പാദിപ്പിക്കുന്നു ഇവന്‍. ഈ വാഹനത്തിന്റെ വിപണിപ്രവേശം നടക്കുമോ എന്നത് ഇപ്പോള്‍ വ്യക്തമല്ല.

നിസ്സാന്‍ ടൈറ്റാന്‍

നിസ്സാന്‍ ടൈറ്റാന്‍

310 കുതിരകളുടെ കരുത്തുള്ള ഒരു വി8 എന്‍ജിനാണ് നിസ്സാന്‍ ടൈറ്റാനിലുള്ളത്. കൊടുംകരുത്തുള്ള ഈ പിക്കപ്പ് ട്രക്ക് 2015ല്‍ തന്നെ വിപണിയിലെത്തുമെന്നാണ് അറിയുന്നത്.

റാം 1500 ഇക്കോ ഡീസല്‍, റാം 1500 റെബല്‍

റാം 1500 ഇക്കോ ഡീസല്‍, റാം 1500 റെബല്‍

പത്ത് ഇഞ്ചിലധികം ഗ്രൗണ്ട് ക്ലിയറന്‍സാണ് ഈ ട്രക്കിനുള്ളത്. വാഹനത്തിന്റെ പരുക്കന്‍ ഡിസൈന്‍ ശൈലി ആരെയും ആകര്‍ഷിക്കുന്നതാണ്.

ടൊയോട്ട ടാകോമ

ടൊയോട്ട ടാകോമ

3.5 ലിറ്റര്‍ ശേഷിയുള്ള ആറ്റ്കിന്‍സന്‍ സൈക്കിള്‍ വി6 എന്‍ജിനാണ് വാഹനത്തില്‍ ചേര്‍ത്തിരിക്കുന്നത്. 6 സ്പീഡ് മാന്വലിലും 6 സ്പീഡ് ഓട്ടോമാറ്റിക്കിലും വാഹനം ലഭ്യമാണ് വിപണിയില്‍. ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്,. ക്രൗള്‍ കണ്‍ട്രോള്‍ തുടങ്ങിയ ഓഫ് റോഡിങ് സന്നാഹങ്ങളോടെയാണ് വാഹനം വിപണിയിലെത്തുന്നത്.

More from DriveSpark

Article Published On: Friday, January 16, 2015, 12:00 [IST]
English summary
2015 Detroit Auto Show 5 Good Looking Pickup Trucks.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X