പുതുക്കിയ ഹ്യൂണ്ടായ് ഐഎക്‌സ്20 എത്തി
ദക്ഷിണ കൊറിയന്‍ കാര്‍നിര്‍മാതാവായ ഹ്യൂണ്ടായ് തങ്ങളുടെ ഐഎക്‌സ്20 മോഡലിന്റെ പുതുക്കിയ പതിപ്പ് അവതരിപ്പിച്ചു. വലിയ തോതിലുള്ള ഡിസൈന്‍ മാറ്റങ്ങള്‍ വാഹനത്തില്‍ വരുത്തിയിട്ടുണ്ട്.
കൂടുതല്‍ ചിത്രങ്ങളും വിവരങ്ങളും താഴെ താളുകളില്‍.

താളുകളിലൂടെ നീങ്ങുക.

യൂറോപ്യന്‍ രാജ്യങ്ങളില്‍ വിറ്റഴിക്കുന്ന മിനി എംപിവി മോഡലാണ് ഐക്‌സ്20. ഇന്ത്യന്‍ വിപണിയിലേക്ക് ഈ വാഹനം ഇപ്പോള്‍ വരാന്‍ സാധ്യത കുറവാണ്.

ഹ്യൂണ്ടായിയുടെ പുതുക്കിയ ഫ്‌ലൂയിഡിക് ഡിസൈനിലേക്ക് ഐഎക്‌സ്20 മോഡല്‍ മാറി എന്നതാണ് ഈ പുതുക്കലിന്റെ പ്രധാന പ്രത്യേകത.

സാങ്കേതികമായും നിരവധി മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട് ഐഎക്‌സ്20യില്‍. വാഹനത്തിന്റെ അടിസ്ഥാന മോഡലില്‍ സുരക്ഷാ സന്നാഹങ്ങളും വര്‍ധിപ്പിച്ചിരിക്കുന്നു.

ആറ് എന്‍ജിന്‍ വേരിയന്റുകള്‍ വാഹനത്തിലുണ്ട്. ഇവയില്‍ രണ്ടെണ്ണം പെട്രോള്‍ പതിപ്പുകളാണ്. ബാക്കി വരുന്നവ ഡീസല്‍ മോഡലുകളും.


Click it and Unblock the Notifications








