ഹ്യൂണ്ടായ് ഐ20യുടെ മാരുതി എതിരാളി ഇതാ!
സുസൂക്കിയുടെ പുതിയ ചെറു ഹാച്ച്ബാക്ക് കണ്‍സെപ്റ്റ് ജനീവ മോട്ടോര്‍ഷോയില്‍ അവതരിച്ചു. മാധ്യമങ്ങള്‍ക്കും പ്രത്യേക ക്ഷണിതാക്കള്‍ക്കുമായി നടത്തിയ അവതരണച്ചടങ്ങിലാണ് ഈ ഉഭാവിവാഹനം അവതരിപ്പിക്കപെട്ടത്. നാളെ മുതലാണ് പൊതുജനങ്ങള്‍ക്ക് മോട്ടോര്‍ഷോ കാമാന്‍ അവസരമൊരുങ്ങുക.
ഇന്ത്യന്‍ നിരത്തുകളിലേക്കും വരാനിരിക്കുന്ന ഈ ചെറുകാറിനെക്കുറിച്ച് അറിയേണ്ടവര്‍ താഴെ താളുകളിലേക്കു ചെല്ലുക.

താളുകളിലൂടെ നീങ്ങുക.

2016ല്‍ യൂറോപ്യന്‍ വിപണിയില്‍ ലോഞ്ച് ചെയ്യും സുസൂക്കി ഐകെ-2 എന്ന് അറിയുന്നു. ഐകെ-2 കണ്‍സെപ്റ്റിനെ ആധാരമാക്കി നിര്‍മിക്കുന്ന കാര്‍ ആദ്യമെത്തുന്ന ഏഷ്യന്‍ വിപണി ജപ്പാനായിരിക്കും. ഇതേ കാലയളവില്‍ തന്നെ ഇന്ത്യയിലേക്കും ഈ വാഹനം എത്തിച്ചേരും.

ഇന്ത്യയില്‍ ടെസ്റ്റ് ചെയ്തു കൊണ്ടിരിക്കുന്ന മാരുതി വൈആര്‍എ കാറുമായി ഈ കണ്‍സെപ്റ്റിന് വലിയ സാമ്യമുണ്ട്. കാര്യങ്ങള്‍ ആ വഴിക്കാണെങ്കില്‍ വാഹനം 2015ല്‍ തന്നെ ഇന്ത്യന്‍ നിരത്ത് പിടിക്കും.

സ്വിഫ്റ്റ് ഹാച്ച്ബാക്കിന്റെ ഡിസൈനിനോട് ഏറെ കടപ്പെട്ടു നില്‍ക്കുന്നതാണ് ഐകെ-2 കണ്‍സെപ്റ്റിന്റെ ശില്‍പം.

വിപണിയില്‍ പക്ഷേ, സ്വിഫ്റ്റിനെക്കാള്‍ പ്രീമിയം നിലവാരത്തിലാണ് ഐകെ-2 അവതരിക്കുക. ഇന്ത്യയില്‍ ഫോക്‌സ്‌വാഗണ്‍ പോളോ, ഹ്യൂണ്ടായ് എലൈറ്റ് ഐ20, വരാനിരിക്കുന്ന ഹോണ്ട ജാസ്സ് തുടങ്ങിയ മോഡലുകളോട് എതിരിടാനാണ് ഈ വാഹനം എത്തിച്ചേരുന്നത്.

ഹ്യൂണ്ടായിയുടെ ഫ്‌ലൂയിഡിക് ഡിസൈന്‍ ഇതിനകം തന്നെ ജനപ്രീതി നേടിയിട്ടുണ്ട്. ഈ ഡിസൈന്‍ തത്വത്തെ വെല്ലുന്ന ഒന്ന് കണ്ടെത്താനുള്ള ശ്രമവും സുസൂക്കി നടത്തുന്നുണ്ട്. ഐകെ-2 മോഡലില്‍ പ്രയോഗിച്ചിരിക്കുന്നത് സുസൂക്കി ഡിസൈനര്‍മാര്‍ രൂപപ്പെടുത്തിയ ലിക്യുഡ് ഫ്‌ലോ ശില്‍പതത്വമാണ്.

ബോഡിയിലെമ്പാടും ഒഴുക്കേറിയ ലൈനുകളും വീല്‍ ആര്‍ച്ചിലും ബോണറ്റിലുമെല്ലാം ഇത്തിരി മസിലന്‍ സ്വഭാവവും കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

ഇപ്പോള്‍ പ്രദര്‍ശിപ്പിക്കുന്നത് ഏതാണ്ട് ഉല്‍പാദനത്തോടടുത്ത മോഡലാണ്. ചിത്രത്തില്‍ കാണുന്ന ഡിസൈന്‍ സവിശേഷതകള്‍ ഭൂരിഭാഗവും ഉല്‍പാദനപ്പതിപ്പില്‍ കണ്ടേക്കും.

ഐകെ-2 കണ്‍സെപ്റ്റില്‍ 1.0 ലിറ്റര്‍ 'ബൂസ്റ്റര്‍ജെറ്റ്' പെട്രോള്‍ എന്‍ജിനാണ് ചെര്‍ത്തിരിക്കുന്നത്. ഈ എന്‍ജിന്റെ വിശദാംശങ്ങള്‍ സുസൂക്കി പുറത്തു വിട്ടിട്ടില്ല.

ഐകെ-2 കണ്‍സെപ്റ്റ് നിലപാട് കൊള്ളുന്നത് ഒരു പുതിയ പ്ലാറ്റ്‌ഫോമിലാണ്. 4,023 മില്ലിമീറ്റര്‍ നീളവും 1,920 മില്ലിമീറ്റര്‍ വീതിയും 1,450 മില്ലിമീറ്റര്‍ ഉയരവുമുണ്ട് വാഹനത്തിന്.


Click it and Unblock the Notifications








