സുസൂക്കി ഐഎം-4: ഇന്ത്യക്കായി നിര്‍മിച്ച എസ്‌യുവി!
മാരുതി ജിപ്‌സിക്ക് ഇന്നും കാണുന്ന വന്‍ ആരാധകനിര ഒന്നു മാത്രം ശ്രദ്ധിച്ചാല്‍ മതി സുസൂക്കി ഐഎം-4 കണ്‍സെപ്റ്റിന്റെ ഇന്ത്യയിലെ സാധ്യത മനസ്സിലാക്കാന്‍. ജനീവയില്‍ അവതരിച്ചിട്ടുള്ള ഐഎം-4 മിനി ഫോര്‍വീല്‍ ഡ്രൈവ് കണ്‍സെപ്റ്റിന്റെ ഉല്‍പാദനരൂപം ഇന്ത്യയിലേക്കു വരുമെന്നു തന്നെയാണ് കണക്കുകൂട്ടല്‍.
ഐഎം-4 മിനി എസ്‌യുവിയെക്കുറിച്ച് കൂടുതലറിയാം താളുകളില്‍.

താളുകളിലൂടെ നീങ്ങുക.

തികച്ചും പുതിയ പ്ലാറ്റ്‌ഫോമിലാണ് ഐഎം-4 മിനി ഫോര്‍വീലര്‍ കണ്‍സെപ്റ്റ് നിര്‍മിച്ചിരിക്കുന്നത്. ചെറുകാര്‍ പ്ലാറ്റ്‌ഫോം നിര്‍മിക്കുന്നതില്‍ വിദഗ്ധരായ സുസൂക്കി എന്‍ജിനീയര്‍മാരുടെ കൈക്കണക്ക് കൃത്യമായി വീണിരിക്കുന്നു ഈ വാഹനത്തില്‍.

ഭാരം കുറയ്ക്കല്‍, മികച്ച ഹാന്‍ഡ്‌ലിങ് ശേഷി, റിജിഡിറ്റി (വാഹനം വളച്ചെടുക്കുമ്പോഴും മറ്റും ബോഡിയുടെ സ്ഥിരത നിലനിര്‍ത്തല്‍) തുടങ്ങിയ കാര്യങ്ങളില്‍ പ്രത്യേകം ശ്രദ്ധ വെച്ചാണ് പുതിയ പ്ലാറ്റ്‌ഫോം നിര്‍മിച്ചിട്ടുള്ളത്.

ഭാവിയില്‍ ഈ വാഹനം നിരത്തിലിറങ്ങുമ്പോള്‍ ഇന്ത്യ ഒരു പ്രധാന വിപണിയായിരിക്കുമെന്ന് പ്രതീക്ഷിക്കാവുന്നതാണ്. 'പ്രചോദനത്തിന് മൂര്‍ത്തരൂപം' (Shape the Inspiration) കണ്ടെത്തുക എന്ന അടിസ്ഥാന തീമിനെ ആധാരമാക്കിയാണ് സുസൂക്കി എന്‍ജിനീയര്‍മാരും ഡിസൈനര്‍മാരും ചേര്‍ന്ന് ഈ കണ്‍സെപ്റ്റിനെ നിര്‍മിച്ചെടുത്തിട്ടുള്ളത്.

ഇന്ത്യയിലെ ചെറുകാര്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ട് ഈ കണ്‍സെപ്റ്റിന്റെ അളവുതൂക്കങ്ങള്‍. ആകെ നീളം 3,693 മില്ലിമീറ്ററാണ്. ഈ ഫോര്‍വീല്‍ ഡ്രൈവ് കാറില്‍ 1.2 ലിറ്റര്‍ ഡ്യുവല്‍ജെറ്റ് എന്‍ജിന്‍ ചേര്‍ത്തിരിക്കുന്നു. സുസൂക്കി തന്നെയാണ് ഈ എന്‍ജിന്റെ നിര്‍മാതാവ്.

കണ്‍സെപ്റ്റില്‍ കാണുന്നത് 18 ഇഞ്ച് അലോയ് വീലാണ്. ഇന്ത്യന്‍ വിപണിയിലേക്കുള്ള വാഹനത്തിന്റെ വരവിനെക്കുറിച്ച് ഉറപ്പിച്ചൊന്നും പറയാറായിട്ടില്ല ഇപ്പോള്‍. സുസൂക്കിയുടെ ഔദ്യോഗിക വിശദീകരണത്തിന് കാത്തുനില്‍ക്കേണ്ടതായി വരും. ഒരു കാര്യം ഉറപ്പിച്ചു പറയാവുന്നത്, ഈ കണ്‍സെപ്റ്റ് ഇന്ത്യയിലേക്ക് വരുന്നില്ലെങ്കില്‍ ഒരു പ്രധാന വിപണിയെ സുസൂക്കി നഷ്ടപ്പെടുത്തുന്നു എന്നാണര്‍ഥം.


Click it and Unblock the Notifications








