ഹോണ്ട സിവിക് കണ്‍സെപ്റ്റ് അവതരിച്ചു

By Santheep

ലോകത്തെവിടെയും ആരാധകരുള്ള ചില കാറുകളുണ്ട്. അവയിലൊന്നാണ് ഹോണ്ട സിവിക്. ഇക്കാരണത്താല്‍ തന്നെ, ഈ വാഹനത്തിന്റെ പുതുക്കലുകള്‍ എപ്പോഴും വലിയ ജനശ്രദ്ധ ആകര്‍ഷിക്കുന്നു.

ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ന്യൂയോര്‍ക്ക് ഓട്ടോഷോയില്‍ ഒരു സിവിക് കണ്‍സെപ്റ്റ് അവതരിപ്പിച്ചതാണ് പുതിയ വാര്‍ത്ത. മസിലന്‍ ഭാവങ്ങളുമായി വന്ന ഈ കണ്‍സെപ്റ്റിനെ അടുത്തു കാണാം.

ഹോണ്ട സിവിക് കണ്‍സെപ്റ്റ് അവതരിച്ചു

താളുകളിലൂടെ നീങ്ങുക.

ഹോണ്ട സിവിക് കണ്‍സെപ്റ്റ് അവതരിച്ചു

ഉല്‍പാദനത്തിന് തയ്യാറായ മോഡലാണ് ഇതെന്ന് കരുതാം. വലിയ ആടയാഭരണങ്ങളില്ലാതെയാണ് അവതരിപ്പിക്കപെട്ടിരിക്കുന്നത്. പുതിയ സിവിക്കിന്റെ സെഡാന്‍ പതിപ്പാണ് ആദ്യമെത്തുക എന്ന് ഹോണ്ട സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ഈ പതിപ്പ് എത്തിച്ചേരുമോ എന്ന കാര്യം വ്യക്തമല്ല.

ഹോണ്ട സിവിക് കണ്‍സെപ്റ്റ് അവതരിച്ചു

വാഹനത്തെ സ്‌പോര്‍ടിയായി അവതരിപ്പിക്കാനാണ് ഹോണ്ട ശ്രമിച്ചിട്ടുള്ളത്. വലിപ്പമേറിയ എയര്‍ ഇന്‍ടേക്കുകളും വലിയ ഗ്രില്ലും, ഇടുങ്ങിയ ഹെഡ്‌ലാമ്പുമെല്ലാം ചേര്‍ന്ന് പുതിയ സിവിക്കിന്റെ സ്‌പോര്‍ടി സൗന്ദര്യം വര്‍ധിപ്പിക്കുന്നുണ്ട്.

ഹോണ്ട സിവിക് കണ്‍സെപ്റ്റ് അവതരിച്ചു

മധ്യത്തിലായി ഇടംപിടിച്ചിട്ടുള്ള എക്‌സോസ്റ്റ് തകര്‍ത്തിട്ടുണ്ടെന്ന് പറയണം. ഉല്‍പാദനപ്പതിപ്പിലും ഇത് കാണുമെന്ന് പ്രതീക്ഷിക്കാവുന്നതാണ്.

ഹോണ്ട സിവിക് കണ്‍സെപ്റ്റ് അവതരിച്ചു

1.5 ലിറ്ററിന്റെ ടര്‍ബോ ഘടിപ്പിച്ച എന്‍ജിനായിരിക്കും പുതിയ സിവിക്കിലുണ്ടാവുക എന്ന് ഉറപ്പായിട്ടുണ്ട്. മാന്വല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകള്‍ എന്‍ജിനോടു ചേര്‍ക്കും.

More from DriveSpark

Article Published On: Saturday, April 4, 2015, 6:09 [IST]
English summary
2015 New York Auto Show, Honda Civic Concept Steals The Show.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X