2016 ഔട്‌ലാന്‍ഡര്‍ അവതരിച്ചു: ഭാവി പജീറോയെ വായിച്ചെടുക്കാം!
ന്യൂയോര്‍ക്ക് ഓട്ടോ ഷോയുടെ 2015 എഡിഷനില്‍ മിത്സുബിഷി ഔട്‌ലാന്‍ഡറിന്റെ പുതിയ പതിപ്പ് അവതരിച്ചു. വലിയ തോതില്‍ പുതുക്കലുകള്‍ വരുത്തിയിട്ടുള്ള ഈ പതിപ്പ് 2016ല്‍ വിപണി പിടിക്കാനുള്ളതാണ്.
ഏപ്രില്‍ ഒന്നിനാണ് ന്യൂയോര്‍ക്ക് ഓട്ടോഷോ തുടങ്ങിയത്. കൂടുതല്‍ വിവരങ്ങള്‍ താഴെ വായിക്കാം.

താളുകളിലൂടെ നീങ്ങുക.

മിത്സുബിഷിയുടെ ഔട്‌ലാന്‍ഡര്‍ പ്രീമിയം എസ്‌യുവിയുടെ ഈ പുതുക്കല്‍ അടുത്ത മാസങ്ങളില്‍ വിപണി പിടിച്ചേക്കും. ഈ ഡിസൈന്‍ ഭാഷയെ ഇന്ത്യന്‍ വാഹനപ്രേമികള്‍ ശ്രദ്ധിക്കുന്നതിന് കാരണമുണ്ട്. ഇതേ ഡിസൈന്‍ ഭാഷ മിത്സുബിഷിയുടെ മറ്റ് എസ്‌യുവികളിലേക്കും പകര്‍ത്തും. അതായത്, അടുത്ത പുതുക്കലില്‍ പജീറോയ്ക്ക് നല്‍കുക സമാനമായ ശരീരഭാഷയായിരിക്കും!

എല്‍ഇഡി പൊസിഷന്‍ ലൈറ്റുകള്‍ ചേര്‍ത്ത ഹെഡ്‌ലാമ്പുകളാണ് ഔട്‌ലാന്‍ഡറിനുള്ളത്. മുന്‍വശത്തെ ഡിസൈന്‍ വലിയ തോതില്‍ മാറ്റിയിരിക്കുന്നതായി കാണാം.

മികച്ച റോഡ് സാന്നിധ്യം സൂക്ഷിക്കാന്‍ ഈ വാഹനത്തിന് സാധിക്കുമെന്നുറപ്പ്. വാഹനത്തിന്റെ വശങ്ങളില്‍ നിന്നു കാഴ്ചയില്‍ മസിലന്‍ സ്വഭാവം അറിയാവുന്നതാണ്. 18 ഇഞ്ച് അലോയ് വീലുകള്‍ തികച്ചും ചേരുന്നുണ്ട്.

ഇരുവശത്തേക്കും ചേര്‍ന്നു നില്‍ക്കുന്ന ടെയ്ല്‍ലാമ്പ് ഡിസൈന്‍ മനോഹരമായിരിക്കുന്നു. മിത്സുബിഷി ജിടി എന്നാണ് ബാഡ്ജ് നല്‍കിയിരിക്കുന്നത്.

കറുപ്പ് രാശിയാണ് ഇന്റീരിയറില്‍ നല്‍കിയിരിക്കുന്നത്. ഡിസൈന്‍ വളരെ ലളിതമായിരിക്കാന്‍ ശ്രദ്ധിച്ചിട്ടുണ്ട്.

നിരവധി സുരക്ഷാ സന്നാഹങ്ങളോടെയായിരിക്കും 2016 ഔട്‌ലാന്‍ഡര്‍ വിപണിയിലെത്തുക. ഫോര്‍വാഡ് കൊളിഷന്‍ മിറ്റിഗേഷന്‍, ലേന്‍ ഡീപാര്‍ചര്‍ വാണിങ്, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍ തുടങ്ങിയ സംവിധാനങ്ങളുണ്ട് വാഹനത്തില്‍. എന്‍ജിന്‍ വിശദാംശങ്ങള്‍ ലഭ്യമല്ല.


Click it and Unblock the Notifications








