മൂന്നാം തലമുറ സ്‌കോഡ സൂപ്പര്‍ബിന്റെ ആഗോളപ്രചാരണം തുടങ്ങി
മൂന്നാം തലമുറ സ്‌കോഡ സൂപ്പര്‍ബ് മോഡലിന്റെ വിപണിപ്രവേശത്തെക്കുറിച്ച് കുറെ നാളായി കേള്‍ക്കുന്നതാണ്. 2016ന്റെ ആദ്യത്തില്‍ തന്നെ ഈ വാഹനം ഇന്ത്യയില്‍ അവതരിക്കുമെന്നാണ് ഏറ്റവുമൊടുവില്‍ കേട്ടിരുന്നത്. പുതിയ വാര്‍ത്തകള്‍ പറയുന്നത് സൂപ്പര്‍ബ് ഈ വര്‍ഷത്തിന്റെ അവസാനമാസത്തില്‍ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നും 2016 ഫെബ്രുവരിയില്‍ നടക്കുന്ന ഇന്ത്യന്‍ ഓട്ടോ എക്‌സ്‌പോയില്‍ ലോഞ്ച് ചെയ്യുമെന്നുമാണ്.
എന്തായാലും, മേല്‍പറഞ്ഞ രണ്ട് കാര്യങ്ങള്‍ക്കും ഔദ്യോഗിക സ്ഥിരീകരണമൊന്നും കിട്ടിയിട്ടില്ല. ഇപ്പോള്‍ ലഭിക്കുന്ന വാര്‍ത്തകള്‍ പറയുന്നത്, സ്‌കോഡ സൂപ്പര്‍ബിന്റെ ആഗോള പ്രചാരണം തുടങ്ങിയെന്നാണ്.

പുതിയ തലമുറ സൂപ്പര്‍ബ് 2015 ഫെബ്രുവരി മാസത്തില്‍ പ്രേഗില്‍ വെച്ച് അവതരിപ്പിച്ചിരുന്നു. നിരവധി രാജ്യങ്ങളില്‍ ഈ മോഡല്‍ നടപ്പുമാസത്തില്‍ ലോഞ്ച് ചെയ്യും.
സ്‌കോഡ സൂപ്പര്‍ബ് പ്രേഗില്‍ അവതരിപ്പിച്ചപ്പോള്‍ പ്രഖ്യാപിക്കപെട്ട എന്‍ജിനുകളാണ് താഴെ. ഇവയില്‍ ഏതെല്ലാം ഇന്ത്യയിലെത്തുമെന്ന് വ്യക്തമല്ല.

സ്‌കോഡ സൂപ്പര്‍ബ് പെട്രോള്‍ എന്‍ജിനുകള്‍
- 1.4-പെട്രോള്‍ ടിഎസ്‌ഐ എന്‍ജിന്‍, 123 കുതിരശക്തിയും 200 എന്‍എം ചക്രവീര്യവും
- 1.4-പെട്രോള്‍ ടിഎസ്‌ഐ എന്‍ജിന്‍, 147.88 കുതിരശക്തിയും 250 എന്‍എം ചക്രവീര്യവും
- 1.8-പെട്രോള്‍ ടിഎസ്‌ഐ എന്‍ജിന്‍ 177.47 കുതിരശക്തിയും 250 എന്‍എം ചക്രവീര്യവും
- 2.0-പെട്രോള്‍ ടിഎസ്‌ഐ എന്‍ജിന്‍, 216.90 കുതിരശക്തിയും 350 എന്‍എം ചക്രവീര്യവും
- 2.0-പെട്രോള്‍ ടിഎസ്‌ഐ എന്‍ജിന്‍, 276 കുതിരശക്തിയും 350 എന്‍എം ചക്രവീര്യവും

സ്‌കോഡ സൂപ്പര്‍ബ് ഡീസല്‍ എന്‍ജിനുകള്‍
- 1.6-ഡീസല്‍ ടിഎസ്‌ഐ എന്‍ജിന്‍, 118.31 കുതിരശക്തിയും 250 എന്‍എം ചക്രവീര്യവും
- 2.0-ഡീസല്‍ ടിഎസ്‌ഐ എന്‍ജിന്‍, 147.88 കുതിരശക്തിയും 340 എന്‍എം ചക്രവീര്യവും
- 2.0-ഡീസല്‍ ടിഎസ്‌ഐ എന്‍ജിന്‍, 187.32 കുതിരശക്തിയും 400 എന്‍എം ചക്രവീര്യവും


Click it and Unblock the Notifications








