ഹൈബ്രിഡ് ടൊയോട്ട കാമ്രി ഇന്ത്യയിലെത്തി!
ടൊയോട്ട കാമ്രിയുടെ മുഖം മിനുക്കിയ പെട്രോള്‍ - ഹൈബ്രിഡ് പതിപ്പുകള്‍ ഇന്ത്യന്‍ വിപണിയില്‍ ലോഞ്ച് ചെയ്തു. കഴിഞ്ഞവര്‍ഷം ആഗോള വിപണിയില്‍ അവതരിപ്പിക്കപെട്ട ഹൈബ്രിഡ് മോഡലാണ് ഇന്ത്യയിലെത്തിയിരിക്കുന്നത്. പ്രീമിയം കാറുകളുടെ സെഗ്മെന്റില്‍ വലിയൊരു മാറ്റത്തിന് വഴിതുറക്കുന്നതാണ് ഹൈബ്രിഡ് കാമ്രിയുടെ വിപണിപ്രവേശം.
കാമ്രിയുടെ ഘടകഭാഗങ്ങള്‍ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത് ഇന്ത്യയില്‍ അസംബ്ള്‍ ചെയ്യുകയാണ് ടൊയോട്ട ചെയ്യുന്നത്. നിലവില്‍ ഈ സെഗ്മെന്റില്‍ എതിരാളികളില്ലാത്തത് ഹൈബ്രിഡ് കാമ്രിക്ക് ഗുണം ചെയ്‌തേക്കും.

31.92 ലക്ഷം രൂപയാണ് ഹൈബ്രിഡ് കാമ്രിയുടെ ദില്ലി എക്‌സ്‌ഷോറൂം വില. സാധാരണ എന്‍ജിന്‍ പതിപ്പിന് 28.80 ലക്ഷം രൂപ വിലവരും. കഴിഞ്ഞ മോസ്‌കോ മോട്ടോര്‍ ഷോയിലാണ് കാമ്രിയുടെ പുതുക്കിയ പതിപ്പ് അവതരിപ്പിക്കപ്പെട്ടിരുന്നത്. സൗന്ദര്യപരമായ മാറ്റങ്ങളാണ് വാഹനത്തില്‍ വരുത്തിയിട്ടുള്ളത്. എന്‍ജിന്‍ മാറ്റമില്ലാതെ തുടരുന്നു.

പുതിയ ഡിസൈനിലുള്ള ഗ്രില്ലാണ് കാമ്രിയില്‍ വരുത്തിയ മാറ്റങ്ങളിലൊന്ന്. ഗ്രില്ലില്‍ ധാരാളം ഗക്രോമിയം പണികള്‍ ചേര്‍ത്തിരിക്കുന്നതായി കാണാം. തഴെയുള്ള വലിയ എയര്‍ഡാമിനു ചുറ്റും ക്രോമിയം പണികള്‍ കാണാം.

ത്രികോണാകൃതിയിലുള്ള ഫോഗ്‌ലാമ്പുകള്‍ക്ക് ചുറ്റും ക്രോമിയത്തിന്റെ ചെറിയ പട്ട നല്‍കിയിട്ടുണ്ട്. ടെയ്ല്‍ ലാമ്പുകള്‍ പുതുക്കിയിരിക്കുന്നു. 10 സ്‌പോക് അലോയ് വീലുകളാണ് വാഹനത്തിലുള്ളത്. 4.2 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് എടുത്തു പറയേണ്ട മറ്റൊരു ഫീച്ചര്‍.

വുഡ് ഫിനിഷ് ചെയ്ത സെന്റര്‍ ക്ലസ്റ്റര്‍, വയര്‍ലെസ് മൊബൈല്‍ ചാര്‍ജര്‍, ഹീറ്റഡ് റിയര്‍ സീറ്റുകള്‍ എന്നിവയും പുതിയ കാമ്രിയിലെ പുതുമകളാണ്.

സാധാരണ കാമ്രിയില്‍ 2.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് ഘടിപ്പിച്ചിരിക്കുന്നത്. 160 പിഎസ് കരുത്തും 213 എന്‍എം ചരക്രവീര്യവും ഉല്‍പാദിപ്പിക്കുന്നു ഈ എന്‍ജിന്‍. ഹൈബ്രിഡ് കാമ്്രിയിലും ഇതേ എന്‍ജിന്‍ ചേര്‍ത്തിരിക്കുന്നു. കൂടെ ഘടിപ്പിച്ചിട്ടുള്ള ഇലക്ട്രിക് മോട്ടോറും ചേര്‍ന്ന് ആകെ 205 പിഎസ് കരുത്താണ് ഹൈബ്രിഡ് കാമ്രി ഉല്‍പാദിപ്പിക്കുക. 233 എന്‍എം ചക്രവീര്യം.


Click it and Unblock the Notifications








