2015 വാലി റണ്‍ ജനുവരി പത്തിന് നടക്കും
വാലി റണ്‍ 2015 എഡിഷന്‍ ജനുവരി പത്തിനും പതിനൊന്നിനുമായി നടക്കുമെന്ന് അറിയുന്നു. പൂനെയിലെ ആംബി വാലിയില്‍ വെച്ചാണ് വാലി റണ്‍ അരങ്ങേറുക. അടുപ്പിച്ച് മൂന്നാമത്തെ വര്‍ഷമാണ് വാലി റണ്‍ ആംബി വാലിയില്‍ സംഘടിപ്പിക്കപ്പെടുന്നത്.
എലൈറ്റ് ഒക്ടേനാണ് ഇത്തവണത്തെ വാലി റണ്‍ സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത്.
കഴിഞ്ഞവര്‍ഷത്തെ വാലി റണ്ണില്‍ താരമായത് കാവസാക്കിയുടെ ഡ്രാഗ് റേസര്‍, റിക്കി ഗാഡ്‌സണ്‍ ആയിരുന്നു. കിടിലന്‍ പ്രകടനം എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. ഇദ്ദേഹം കാവസാക്കി സെഡ്എക്‌സ് 14ആര്‍ ആയിരുന്നു ഓടിച്ചത്.
|

ഫോര്‍വീല്‍ ഡ്രൈഗ് റേസിങ്ങില്‍ വിജയിച്ചത് ആമിര്‍ താരിഖ് ആയിരുന്നു. ഇദ്ദേഹം നിസ്സാന്‍ ജിടിആര്‍ കാറുമായാണ് ട്രാക്കിലിറങ്ങിയത്.
2014ലിലേതിന് സമാനമായ രീതിയിലാണ് ഇത്തവണയും പരിപാടി സംഘടിപ്പിക്കുന്നത്. വിവിധതരം വാഹനങ്ങള്‍ക്കുള്ള വൈവിധ്യമാര്‍ന്ന മത്സരങ്ങള്‍ വാലി റണ്ണില്‍ ഉണ്ടായിരിക്കും.
ഇന്ത്യയില്‍ മോട്ടോര്‍സ്‌പോര്‍ട്‌സിന്റെ വൈവിധ്യം നിറഞ്ഞ ഒരു ലോകം നിര്‍മിക്കപ്പെടുന്ന സന്ദര്‍ഭമാണിത്. ഓരോ വര്‍ഷം ചെല്ലുന്തോറും കൂടുതല്‍ ജനങ്ങള്‍ ഇവയിലേക്ക് ആകര്‍ഷിക്കപ്പെടുന്നുണ്ട്.


Click it and Unblock the Notifications








