വോൾവോ എക്സ്‌സി90 തിരിച്ചുവിളിച്ചു
വോൾവോയുടെ എക്സ്‌സി90 മോഡൽ തിരിച്ചുവിളിച്ചു. വാഹനത്തിന്റെ കർട്ടൻ എയർബാഗുകൾ പ്രവർത്തിക്കുന്നില്ല എന്ന് തിരിച്ചറിഞ്ഞാണ് തിരിച്ചുവിളി നടത്തുന്നത്.
ഈയിടെ യൂറോ എൻസിഎപി നടത്തിയ ക്രാഷ് ടെസ്റ്റിലാണ് ഈ തകരാർ കണ്ടെത്തിയത്. ലോകത്തിലെ ഏറ്റവുമധികം സുരക്ഷിതത്വമുള്ള വാഹനങ്ങളിലൊന്നാണ് വോൾവോ എക്സ്‌സി90 എന്ന് നിസ്സംശയം പറയാവുന്നതാണ്. ഇത്തരമൊരു വാഹനത്തിൽ സുരക്ഷിതത്വം സംബന്ധിച്ച തകരാർ കണ്ടെത്തിയത് ചർച്ചയായിട്ടുണ്ട്.

ഇന്ത്യൻ വിപണിയിൽ മെയ് മാസത്തിൽ ലോഞ്ച് ചെയ്ത ഈ മോഡലിന്റെ ഡെലിവറി ഇപ്പോഴും തുടങ്ങിയിട്ടില്ല. സെപ്തംബർ മാസം മുതലാണ് ഇന്ത്യയിൽ ഡെലിവറി തുടങ്ങുക.
രണ്ട് വേരിയന്റുകളാണ് വോള്‍വോ എക്‌സ്‌സി90 മോഡലിനുള്ളത്. മൊമന്റം, ഇന്‍സ്‌ക്രിപ്ഷന്‍ എന്നിവ. 64.90 ലക്ഷം രൂപയാണ് എക്‌സ്‌സി90 മൊമന്റം മോഡലിന് വില. ഇന്‍സ്‌ക്രിപ്ഷന്‍ പതിപ്പിന് 77.90 ലക്ഷം രൂപ വില വരും.

1969 സിസി ശേഷിയുള്ള എന്‍ജിനാണ് വാഹനത്തില്‍ ഘടിപ്പിച്ചിരിക്കുന്നത്. 22 കുതിരശക്തി ഉല്‍പാദിപ്പിക്കാന്‍ ശേഷിയുണ്ട് ഈ എന്‍ജിന്. 470 എന്‍എം ചക്രവീര്യം പകരുന്നു ഈ ഡീസല്‍ എന്‍ജിന്‍. 8 സ്പീഡ് ട്രാന്‍സ്മിഷനാണ് വാഹനത്തിനുള്ളത്. ആള്‍ വീല്‍ ഡ്രൈവ് സിസ്റ്റമാണ് ഘടിപ്പിച്ചിരിക്കുന്നത്.
ഫ്രണ്ട്, കര്‍ട്ടന്‍ എര്‍ബാഗുകള്‍ ഘടിപ്പിച്ചിരിക്കുന്നു എക്‌സ്‌സി90 എസ്‌യുവിയില്‍. വിപ്ലാഷ് പ്രോട്ടക്ഷനുള്ള ഫ്രണ്ട് സീറ്റുകള്‍, ഓട്ടോമാറ്റിക് ഉയരക്രമീകരണമുള്ള സീറ്റ് ബെല്‍റ്റുകള്‍, എബിഎസ്, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ഹില്‍ ഡിസന്റ് കണ്‍ട്രോള്‍, ടയര്‍ പ്രഷര്‍ മോണിറ്റര്‍ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങള്‍ വാഹനത്തിലുണ്ട്.


Click it and Unblock the Notifications








