2016 ഇന്ത്യന്‍ ഓട്ടോ എക്‌സ്‌പോ സമയവും സ്ഥലവും

By Santheep

ഓരോ രണ്ടു വര്‍ഷം കൂടുമ്പോഴാണ് ഇന്ത്യന്‍ ഓട്ടോ എക്‌സ്‌പോ നടക്കുക. തുടക്കം മുതല്‍ ദില്ലിയില്‍ വെച്ച് നടത്തപ്പെടുന്ന ഈ ഓട്ടോമൊബൈല്‍ മാമാങ്കം ഇന്ന് ലോകപ്രശസ്തിയാര്‍ജിച്ചിട്ടുണ്ട്. ലോകത്തെമ്പാടുമുള്ള കാര്‍നിര്‍മാതാക്കള്‍ ഇന്ത്യന്‍ എക്‌സ്‌പോയിലേക്ക് കാറുകളയയ്ക്കുന്നു. ആഗോളപ്രാധാന്യമുള്ള ലോഞ്ചുകളും ഇവിടെ നടക്കുന്നു.

2016 ഇന്ത്യന്‍ ഓട്ടോ എക്‌സ്‌പോയിലേക്ക് ഇനി ആറേഴ് മാസം കൂടി കാത്തിരിക്കണം. സംഘാടകര്‍ ഇതിനകം തന്നെ തയ്യാറെപ്പുകള്‍ തുടങ്ങിയിട്ടുണ്ട്. പരിപാടിയുടെ തിയ്യതിയും സ്ഥലവുമെല്ലാം പ്രഖ്യാപിച്ചതാണ് പുതിയ വാര്‍ത്ത.

ഇന്ത്യൻ ഓട്ടോ എക്സ്പോ

2016 ഫെബ്രുവരി 5 മുതല്‍ 9 വരെയാണ് ഇന്ത്യന്‍ ഓട്ടോ എക്‌സ്‌പോ നടക്കുക. എക്‌സ്‌പോയിലെ കോംപണന്റ് ഷോ 4നാണ് തുടങ്ങുക. ഫെബ്രുവരി 7ന് ഇതവസാനിക്കും.

ഗ്രെയ്റ്റര്‍ നേയ്ഡയിലെ ഇന്ത്യന്‍ എക്‌സ്‌പോ മാര്‍ട്ട് ആന്‍ഡ് സെന്ററില്‍ മോട്ടോര്‍ ഷോ നടക്കും. കോംപണന്റ് ഷോ പ്രഗതി മൈതാനിലാണ് നടക്കുക.

മേല്‍പറഞ്ഞ രണ്ട് പരിപാടികളും കഴിഞ്ഞതവണ ഒരുമിച്ചാണ് നടത്തിയത്. അന്ന് സ്ഥലപരിമിതി മൂലം ചില പ്രശ്‌നങ്ങളുണ്ടായത് പരിഗണിച്ചാവണം രണ്ടിന്റെയും നടത്തിപ്പ് വേറിട്ടാക്കിയത്.

കഴിഞ്ഞ എക്‌സ്‌പോയില്‍ 44 ലോഞ്ചുകള്‍ നടക്കുകയുണ്ടായി. 26 ആഗോള അവതരണങ്ങളും അന്ന് സംഭവിച്ചു. ഇതെല്ലാം ഇനിയും വര്‍ധിക്കാനാണ് സാധ്യത ഈ വര്‍ഷം. ദിവസത്തില്‍ 1 ലക്ഷത്തോളം ആളുകള്‍ വീതം ഷോയ്ക്ക് എത്തിയിരുന്നു.

More from DriveSpark

Article Published On: Thursday, July 2, 2015, 13:25 [IST]
English summary
2016 Indian Auto Expo Dates and Venue Revealed.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X