ഇന്ത്യൻ വിപണിയിലേക്കുള്ള പുതിയ പജീറോ സ്പോർട് ലോഞ്ച് ചെയ്തു

Written By:

ഇന്ത്യയിലേക്ക് വരാനിരിക്കുന്ന മിത്സുബിഷി പജീറോ സ്പോർട് എസ്‌യുവി തായ്‌ലൻഡിൽ ലോഞ്ച് ചെയ്തു. രാജ്യത്തെ വിൽപനയിലുള്ള ഏക മിത്സുബിഷി മോഡലാണ് പജീറോ സ്പോർട്.

ഇന്ത്യൻ നിലവാരത്തിലേക്കു മാറ്റിയാൽ 20,81,159 രൂപയിലാണ് പജീറോയ്ക്ക് വില തുടങ്ങുന്നത് തായ്‌ലൻഡിൽ.

2.4 ലിറ്റർ ശേഷിയുള്ള ഒരു ടർബോ ഡീസൽ എൻജിനാണ് ഈ വാഹനത്തിലുള്ളത്. 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സ് എൻജിനോടൊപ്പം ചേർത്തിരിക്കുന്നു.

ഒരു ഫോർവീൽ ഡ്രൈവ് ഓപ്ഷനും മിത്സുബിഷി നൽകുന്നുണ്ട് ഈ വാഹനത്തിൽ.

ഇന്ത്യയിൽ ടൊയോട്ട ഫോർച്യൂണർ, ഫോഡ് എൻഡീവർ എന്നീ വാഹനങ്ങളാണ് മിത്സുബിഷി പജീറോയ്ക്ക് എതിരാളികളായിട്ടുള്ളത്. ഷെവർലെയുടെ ട്രെയിൽബ്ലേസർ എസ്‌യുവിയും ഈ സെഗ്മെന്റിലേക്ക് എത്താനിരിക്കുന്നു.

ഏഴ് എയർബാഗുകൾ അടക്കമുള്ള സുരക്ഷാസന്നാഹങ്ങൾ പുതിയ പജീറോയിലുണ്ട്. എബിഎസ്, ഇബിഡി, ബ്ലൈൻഡ് സ്പോട്ട് വാണിങ് എന്നിങ്ങനെ പോകുന്നു പജീറോയിലെ സുരക്ഷാക്രമീകരണങ്ങൾ.|

Cars താരതമ്യപ്പെടുത്തൂ

മിത്സുബിഷി പജീറോ സ്പോര്‍ട്
മിത്സുബിഷി പജീറോ സ്പോര്‍ട് വേരിയന്റ്‌ തെരഞ്ഞെടുക്കൂ
-- താരതമ്യത്തിന് കാര്‍ തെരഞ്ഞെടുക്കൂ --
കൂടുതല്‍... #mitsubishi pajero #mitsubishi
English summary
2016 Mitsubishi Pajero Sport Launches In Thailand.
Story first published: Saturday, August 1, 2015, 16:45 [IST]
Please Wait while comments are loading...

Latest Photos