റിനോ ലോഡ്ജിയെക്കുറിച്ച് അറിയാനുള്ള അഞ്ച് കാര്യങ്ങള്‍

By Santheep

റിനോ ലോഡ്ജി എംപിവി ഇന്ത്യന്‍ വിപണിയില്‍ ലോഞ്ച് ചെയ്തു. ഡസ്റ്ററിന്റെ വിജയത്തിനു ശേഷം വന്‍ പ്രതീക്ഷകളോടെയാണ് റിനോ ഈ എംപിവി വിപണിയില്‍ എത്തിക്കുന്നത്. എംപിവി വിപണിയില്‍ ഈയടുത്തകാലത്തുണ്ടായിട്ടുള്ള വളര്‍ച്ച ലോഡ്ജിക്ക് സാഹചര്യം അനുകൂലമാക്കി നിര്‍ത്തുന്നുണ്ട്.

ലോഡ്ജി എംപിവിയെക്കുറിച്ച് നിങ്ങള്‍ അറിയാനാഗ്രഹിക്കുന്ന അഞ്ച് വസ്തുതകളാണ് താഴെ.

റിനോ ലോഡ്ജി ഇന്ത്യയില്‍ ലോഞ്ഡ് ചെയ്തു

ഡസ്റ്റര്‍ എസ്‌യുവിയില്‍ ഉപയോഗിക്കുന്ന അതേ എന്‍ജിനാണ് റിനോ ലോഡ്ജിയില്‍ ചേര്‍ത്തിരിക്കുന്നത്. ഡീസല്‍ എന്‍ജിനില്‍ മാത്രമേ ലോഡ്ജി ലഭിക്കുകയുള്ളൂ.

റിനോ ലോഡ്ജി ഇന്ത്യയില്‍ ലോഞ്ഡ് ചെയ്തു

ഈ ഡീസല്‍ എന്‍ജിന്‍ രണ്ട് വിധത്തില്‍ ട്യൂണ്‍ ചെയ്ത് ലോഡ്ജിയില്‍ ഘടിപ്പിക്കും. 1.5 ലിറ്ററാണ് എന്‍ജിന്‍ ശേഷി. 85 പിഎസ് കരുത്ത് പകരുന്ന വിധത്തിലും 110 പിഎസ് കരുത്ത് പകരുന്ന വിധത്തിലും ഈ എന്‍ജിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നു. 85 പിഎസ് പതിപ്പിനൊപ്പം 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സും 110 പിഎസ് പതിപ്പിനൊപ്പം 6 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സും ചേര്‍ക്കും.

റിനോ ലോഡ്ജി ഇന്ത്യയില്‍ ലോഞ്ഡ് ചെയ്തു

മൂന്ന് റോയില്‍ സജ്ജീകരിച്ചിരിക്കുന്നു സീറ്റുകള്‍. ഇതിനു പുറമെ 207 ലിറ്റര്‍ ലഗ്ഗേജ് സ്‌പേസും നല്‍കുന്നു എന്നത് ശ്രദ്ധേയം. പിന്‍ സീറ്റുകളും മധ്യത്തിലെ സീറ്റുകളും മടക്കി വെക്കാവുന്നതാണ്. ഇതുവഴി 1861 ലിറ്റര്‍ സൗകര്യം ലഭിക്കും. എല്ലാ റോയിലും റൂഫില്‍ ഏസി വെന്റുകള്‍ ചേര്‍ത്തിട്ടുണ്ട്. 7 സീറ്റര്‍, 8 സീറ്റര്‍ ഓപ്ഷനുകള്‍ ലഭ്യമാണ്.

സുരക്ഷാ സംവിധാനങ്ങള്‍

സുരക്ഷാ സംവിധാനങ്ങള്‍

  • എബിഎസ്, ഇബിഡി
  • ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍
  • പാര്‍ക്കിങ് സെന്‍സറുകള്‍ ചേര്‍ത്ത റിയര്‍വ്യൂ കാമറ
  • ഓപ്പണ്‍ ഡോര്‍ വാണിങ് ഡിസ്‌പ്ലേ
  • എന്‍ജിന്‍ ഇമ്മൊബിലൈസര്‍
  • വേരിയന്റുകളും വിലകളും

    വേരിയന്റുകളും വിലകളും

    • റിനോ ലോഡ്ജി 85 പിഎസ് (സ്റ്റാൻഡേഡ്) 8,19,000
    • റിനോ ലോഡ്ജി 85 പിഎസ് ആര്‍എക്സ്ഇ - 8,99,000
    • റിനോ ലോഡ്ജി 85 പിഎസ് ആര്‍എക്സ്എല്‍ - 9,59,000
    • റിനോ ലോഡ്ജി 85 പിഎസ് ആര്‍എക്സ്സെഡ് - 10,89,000
    • റിനോ ലോഡ്ജി 110 പിഎസ് ആര്‍എക്സ്എല്‍ - 10,09,000
    • റിനോ ലോഡ്ജി 110 പിഎസ് ആര്‍എക്സ്സെഡ് 8-സീറ്റ് - 11,49,000
    • റിനോ ലോഡ്ജി 110 പിഎസ് ആര്‍എക്സ്എല്‍ 7-സീറ്റ് - 11,79,000

More from DriveSpark

Article Published On: Thursday, April 9, 2015, 16:34 [IST]
English summary
5 Things You Must Know About Renault Lodgy.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X