എഎംജി ജിടി എസ് ശില്‍പശൈലിയില്‍ ഒരു ബോട്ട്
മെഴ്‌സിഡിസ് ബെന്‍സ് എഎംജി ജിടി എസ്സിന്റെ ഡിസൈന്‍ സൗന്ദര്യം നിരവധി വാഹനങ്ങളുടെ ശില്‍പം രൂപപ്പെടുത്തുന്നതിന് പ്രചോദമായിട്ടുണ്ട്. ഇവയില്‍ ഏറ്റവും പുതിയത് ഒരു ബോട്ടാണ്. 50 മറൗഡര്‍ ജിടി എസ് കണ്‍സെപ്റ്റ് ബോട്ട്.
മെഴ്‌സിഡിസ് ബെന്‍സും സിഗരറ്റ് റേസിങ്ങും ചേര്‍ന്നാണ് ഈ ബോട്ട് നിര്‍മിച്ചെടുത്തിരിക്കുന്നത്.

കഴിഞ്ഞയാഴ്ച നടന്ന മിയാമി ഇന്റര്‍നാഷണല്‍ ബോട്ട് ഷോയിലാണ് ഈ കണ്‍സെപ്റ്റ് അവതരിപ്പിക്കപെട്ടത്.
മെഴ്‌സിഡിസ് വാഹനത്തിന്റെ അതേ വര്‍ണ പദ്ധതിയിലാണ് ഈ ബോട്ടും നിര്‍മിച്ചിരിക്കുന്നത്. കറുപ്പും എഎംജി സോളാര്‍ബിം മഞ്ഞയും ചേര്‍ന്നതാണ് ബോട്ടിന്റെ നിറം. സമാനമായ വലിപ്പത്തിലുള്ള ബോട്ടുകളെക്കാള്‍ വലിയ തോതില്‍ ഭാരക്കുറവുണ്ട് ഈ ബോട്ടിന്.

1550 കുതിരശക്തി പകരുന്ന എന്‍ജിനാണ് ബോട്ടിലുള്ളത്. മെഴ്‌സിഡിസ് ബെന്‍സ് എഎംജി ജിടി എസ് കാറിലെ 4.0 ലിറ്റര്‍ ട്വിന്‍ ടര്‍ബോ എന്‍ജിന്‍ ഉല്‍പാദിപ്പിക്കുന്നത് 503 കുതിരശക്തിയാണ്.


Click it and Unblock the Notifications








