മാരുതി സ്വിഫ്റ്റിനെക്കുറിച്ച് അറിഞ്ഞിരിക്കാന്‍ ഇടയില്ലാത്ത കാര്യങ്ങള്‍
ഇന്ത്യയില്‍ വില്‍ക്കുന്ന ഹാച്ച്ബാക്ക് മോഡലുകളില്‍ ഏറ്റവും മികച്ചതിനെ തെരഞ്ഞെടുക്കാന്‍ ആവശ്യപ്പെട്ടാല്‍ ആദ്യത്തെ അഞ്ച് സ്ഥാനങ്ങളിലൊന്ന് മാരുതി സുസൂക്കി സ്വിഫ്റ്റിനായിരിക്കും. ചിലര്‍ ഈ വാഹനത്തെ ഒന്നാം സ്ഥാനത്ത് പ്രതിഷ്ഠിക്കാനും മതി. വന്‍തോതിലുള്ള ആരാധകവൃന്ദമുണ്ട് സ്വിഫ്റ്റിന് ഇന്ത്യയില്‍.
എന്നാല്‍, എന്നാണ് സ്വിഫ്റ്റ് ഹാച്ച്ബാക്ക് ഇന്ത്യയിലെത്തിയത് എന്ന ഒരു സിമ്പിള്‍ ചോദ്യം ചോദിച്ചാലോ? നമ്മളില്‍ പലര്‍ക്കും സംഗതി അറിയില്ല. ഈ വാഹനം 1983 മുതല്‍ ഉല്‍പാദനത്തിലുണ്ടായിരുന്നു എന്ന വസ്തുത ആര്‍ക്കെങ്കിലും അറിയുമോ? ഇങ്ങനെ, സ്വഫ്റ്റിനെക്കുറിച്ച് ഇനിയും നമ്മളറിയാത്ത ചില രസകരങ്ങളായ വസ്തുതകളുണ്ട്. അവ താഴെ വായിക്കാം.

09. ഇന്ത്യയിലേക്ക്
2005ലാണ് മാരുതി സ്വിഫ്റ്റ് ഇന്ത്യയില്‍ ലോഞ്ച് ചെയ്യുന്നത്. 1.3 ലിറ്റര്‍ ശേഷിയുള്ള പെട്രോള്‍ എന്‍ജിന്‍ ഘടിപ്പിച്ച് ഈ വാഹനം നിരത്തുകളിലെത്തി. 2010ല്‍ പുതിയ നാലാം കരിമ്പുകച്ചട്ടങ്ങള്‍ക്ക് യോജിക്കുന്ന 1.2 ലിറ്റര്‍ കെ സീരീസ് എന്‍ജിന്‍ സ്വിഫ്റ്റ് ഹാച്ച്ബാക്കിനോടു ചേര്‍ത്തു.

08. എന്‍ജിന്‍
2007ലാണ് ആദ്യമായി ഡീസല്‍ എന്‍ജിന്‍ ഘടിപ്പിച്ച് സ്വിഫ്റ്റ് ഹാച്ച്ബാക്ക് എത്തുന്നത്. സ്വന്തമായി ഡീസല്‍ എന്‍ജിന്‍ ഇല്ലാത്ത സുസൂക്കി ഒരു 1.3 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ ഫിയറ്റില്‍ നിന്ന് സോഴ്‌സ് ചെയ്യുകയായിരുന്നു. ഇപ്പോഴും ഇതേ എന്‍ജിനാണ് ഉപയോഗിക്കുന്നത്. സ്വന്തമായി ഡീസല്‍ എന്‍ജിനുകള്‍ നിര്‍മിക്കാന്‍ സുസൂക്കിക്ക് താല്‍പര്യമുണ്ടെങ്കില്‍ വന്‍തോതിലുള്ള നിക്ഷേപം വേണ്ടിവരുമെന്നതിനാല്‍ പിന്‍വാങ്ങി നില്‍ക്കുകയാണ്.

07. ഡിസൈന്‍ വരുന്ന വഴി
മാരുതി സുസൂക്കിയുടെ ഡിസൈന്‍, വിദേശ വിപണികളില്‍ വില്‍പനയിലുണ്ടായിരുന്ന സുസൂക്കി സ്വിഫ്റ്റ് മോഡലുകളില്‍ നിന്നും കടമെടുത്തതാണ്. മറ്റു പല കാര്‍നിര്‍മാതാക്കളുടെയും മോഡലുകളുമായി സ്വിഫ്റ്റിന്റെ ഡിസൈനിന് സാമ്യം ആരോപിക്കപ്പെടാറുണ്ട്. മിനി കൂപ്പറും ഇവയില്‍ പെടുന്നു.

06. തലമുറകള്‍
ഇതുവരെയായി മൂന്നു തലമുറ ഡിസൈന്‍-സാങ്കേതിക മാറ്റങ്ങള്‍ സ്വിഫ്റ്റ് ഹാച്ച്ബാക്കിന് സംഭവിച്ചു കഴിഞ്ഞു. ഇപ്പോള്‍ വിപണിയിലുള്ളത് മൂന്നാംതലമുറ സ്വിഫ്റ്റാണ്.

05. സുസൂക്കി കള്‍റ്റസ്
കള്‍റ്റസ് എന്ന പേരില്‍ സുസൂക്കി വിറ്റുകൊണ്ടിരുന്ന വാഹനത്തിന് പകരമായിട്ടാണ് സ്വിഫ്റ്റ് ഹാച്ച്ബാക്ക് വിപണി പിടിക്കുന്നത് എന്നറിയാമോ?

04. സ്വിഫ്റ്റ് ക്രോസ്സോവര്‍
2001ല്‍ സ്വിഫ്റ്റ് ഹാച്ച്ബാക്കിനെ ആധാരമാക്കി ജനറല്‍ മോട്ടോഴ്‌സ് ഒരു ക്രോസ്സോവര്‍ നിര്‍മിക്കുകയുണ്ടായി. ഷെവര്‍ലെ ക്രൂസ് ക്രോസ്സോവര്‍ എസ്‌യുവി എന്നായിരുന്നു ഈ വാഹനത്തിനു പേര്!

03. സ്വിഫ്റ്റ് സ്‌പോര്‍ട്
പ്രകടനശേഷി കൂടിയ ഒരു സ്വിഫ്റ്റ് പതിപ്പ് വിപണിയിലെത്തി 2005ല്‍. സ്വിഫ്റ്റ് ആര്‍എസ് എന്നാണ് ഈ പതിപ്പിനു പേര്.

02. ഇന്ത്യയ്ക്കുവേണ്ടി
ഇന്ത്യന്‍ ആരാധകര്‍ക്കായി സ്വിഫ്റ്റിന്റെ ഒരു സംഗീത പതിപ്പ് പുറത്തിറക്കുകയുണ്ടായി മാരുതി. വിന്‍ഡ്‌സോങ് എന്നായിരുന്നു ഈ പ്രത്യേക പതിപ്പിന്റെ പേര്.

01. അവാര്‍ഡുകള്‍
അറുപതിലധികം അവാര്‍ഡുകള്‍ തേടിയെത്തിയിട്ടുണ്ട് ഈ ലോകവിഖ്യാതമായ വാഹനത്തെ!


Click it and Unblock the Notifications








