അബാർത്ത് പൂന്തോ ഇവോ ബുക്കിങ് തുടങ്ങി
ഫിയറ്റ് പൂന്തോയ ഇവോയുടെ അബാർത്ത് മോഡൽ ഇന്ത്യൻ വിപണിയിലേക്ക് ഒക്ടോബറിൽ എത്തിച്ചേരും. ഈ വാഹനത്തിന്റെ ബുക്കിങ് ഇപ്പോൾ തുടങ്ങിയിട്ടുണ്ട്.
ഫിയറ്റിന്റെ പ്രകടനശേഷി കൂടിയ വാഹനങ്ങളിറക്കുന്ന വിഭാഗമായ അബാർത്ത് ഇന്ത്യയിൽ കൂടുതൽ ഉപൽപന്നങ്ങളെത്തിക്കാനുള്ള പദ്ധതിയിലാണ്.

ഫിയറ്റ് അബാർത്ത് 595 കോംപിറ്രിസിയോണി മോഡൽ ഈയിടെയാണ് നമ്മുടെ വിപണിയിലെത്തിയത്. ഇന്ത്യൻ വിപണിയിൽ 29.85 ലക്ഷം രൂപ (എക്സ്ഷോറൂം) വിലയാണ് ഈ മോഡലിനുള്ളത്. 1.4 ലിറ്റർ ശേഷിയുള്ള ഒരു പെട്രോൾ ടർബോ എൻജിനാണ് വാഹനത്തിലുള്ളത്. 160 കുതിരശക്തിയാണ് ഈ എൻജിൻ പകരുന്നത്. 230 എൻഎം ചക്രവീര്യം.
ഇനി വരാനിരിക്കുന്ന പൂന്തോ ഇവോ അബാർത്തിൽ 1.4 ലിറ്റർ ടി ജെറ്റ് പെട്രോൾ എൻജിനാണ് ഘടിപ്പിച്ചിട്ടുള്ളത്. 145 കുതിരശക്തി ഉൽപാദിപ്പിക്കുന്നു ഈ വാഹനം. 200 എൻഎം ആണ് ടോർക്ക്.
എബിഎസ്, ഡ്യുവൽ ഫ്രണ്ട് എയർബാഗ് തുടങ്ങിയ സന്നാഹങ്ങളോടെയാണ് ഈ വാഹനം വിപണി പിടിക്കുക.


Click it and Unblock the Notifications








