കാറിൽ ഫോക്സ്‌വാഗനെതിരായ പരസ്യം ഒട്ടിച്ച് ഉടമയുടെ പ്രതിഷേധം
കാർ വാങ്ങാൻ ചെല്ലുമ്പോൾ ഡീലർഷിപ്പുകാരുടെ വാക്കുകളിലും പെരുമാറ്റത്തിലുമുള്ള ചക്കരയും പഞ്ചാരയും ദീർഘകാലം നിലനിൽക്കണമെന്നില്ല. സാധനം വാങ്ങോപ്പോയതിനു ശേഷം എന്തെങ്കിലും പരാതികളുമായി ഡീലർഷിപ്പിലേക്കു തിരിച്ചു ചെന്നാൽ പലപ്പോഴും കയ്പേറിയ അനുഭവമുണ്ടാകാറുണ്ട് ഉപഭോക്താക്കൾക്ക്.
ശരിയായ ഗുണനിലവാരമില്ലാത്ത ഉൽപന്നമാണ് ലഭിച്ചതെങ്കിൽ ഉപഭോക്താവിന് പരാതി പറയാനുള്ള ആദ്യ ഇടം ഡീലർഷിപ്പാണ്. ഇവിടെനിന്ന് വേണ്ട പരിഗണന കിട്ടിയില്ലെങ്കിൽ കമ്പനിയെ നേരിട്ട് ബന്ധപ്പെടാൻ ശ്രമിക്കുന്നു. ഇവിടെനിന്നും തൃപ്തികരമായ പ്രതികരണം കിട്ടിയില്ലെങ്കിൽ ഉപഭോക്താവിന് ഭ്രാന്ത് കയറുന്നു. പിന്നീടയാൾ ചെയ്യുന്നത് എന്താണെന്ന് അയാൾക്കുതന്നെ പിടികിട്ടാതാവുന്നു.
ഇവിടെ ഫോക്സ്‌വാഗൺ ട്രാൻസ്പോർട്ടർ വാൻ വാങ്ങിയ ഒരാളുടെ പ്രയാസം കാണുക. ഇങ്ങോര് വാഹനം വാങ്ങി 96560 കിലോമീറ്റർ സഞ്ചരിച്ചതോടെ എൻജിൻ പ്രവർത്തിക്കാതായി. എൻജിൻ മാറ്റണമെന്നാണ് കമ്പനി പറയുന്നത്. ഇതിന് 5,000 ഡോളർ വേറെ ചെലവാക്കണം!
സംഗതി കേട്ട് അന്ധാളിച്ചുപോയ വാഹനഉടമ ഉടൻ തന്നെ തന്റെ കാറിൽ ഒരു ജാഗ്രതാനിർദ്ദേശം എഴുതിയൊട്ടിച്ചു. 'ഫോക്സ്‌വാഗൺ ട്രാൻസ്പോർട്ടർ വാങ്ങിയ ഞാനോ കുടുങ്ങി, ഇനി നിങ്ങളുംകൂടി കുടുങ്ങല്ലേ' എന്നാണ് ഉടമ എഴുതിവെച്ചതിന്റെ സാരാംശം.



Click it and Unblock the Notifications