വായുമലിനീകരണം മൂലം യുകെയില്‍ 29,000 പേര്‍ മരിക്കുന്നു

Written By:

വായുമലിനീകരണം മൂലം യുകെയില്‍ വര്‍ഷാവര്‍ഷം ശരാശരി 29,000 പേര്‍ മരണപ്പെടുന്നതായി പഠനം. മലിനീകരണത്തില്‍ യുകെ അതിന്റെ പരമാവധി പരിധിയില്‍ എത്തിയതായി പഠം ചൂണ്ടിക്കാട്ടുന്നു.

പെട്രോള്‍, ഡീസല്‍ വാഹനങ്ങളുടെ ഉപയോഗമാണ് മലിനീകരണം വര്‍ധിപ്പിക്കുന്നതെന്നാണ് ഈ പഠറിപ്പോര്‍ട്ട് പറയുന്നത്. വായുവില്‍ കലരുന്ന കരിമ്പുക വലിച്ചു കയറ്റുന്ന യുകെക്കാര്‍ വലിയ രോഗികളായി മാറുകയാണ്. ശ്വാസകോശ രോഗങ്ങളാണ് മലിനീകരണം മൂലമുണ്ടാകുന്ന മരണങ്ങള്‍ക്ക് കാരണമാകുന്നത്.

യുകെയില്‍ വര്‍ധിച്ചു വരുന്ന ആസ്ത്മ രോഗികളുടെ എണ്ണം ആശങ്കയുണ്ടാക്കുന്നതാണെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടേണ്ട വിഷയമാണിതെന്നും പഠനം പറയുന്നുണ്ട്.

ബദല്‍ ഇന്ധനങ്ങളിലേക്ക് മാറുകയാണ് ഈ പ്രശ്‌നം പരിഹരിക്കാനുള്ള മാര്‍ഗമായി പഠനം നിര്‍ദ്ദേശിക്കുന്നത്. എല്‍പിജിയിലോടുന്ന വാഹനങ്ങള്‍ കാര്യമായ കരിമ്പുക പുറത്തു വിടുന്നില്ലെന്നും എളുപ്പത്തില്‍ ഇത്തരം കാറുകളിലേക്ക് മാറാന്‍ കഴിയുന്നതാണെന്നും നിര്‍ദ്ദേശമുണ്ട്.

20 എല്‍പിജി വാഹനങ്ങള്‍ ഉണ്ടാക്കുന്ന മലിനീകരണം ഒരു ഡീസല്‍ വാഹനത്തിനു മാത്രം സൃഷ്ടിക്കാന്‍ കഴിയും. പെട്രോള്‍ വാഹനങ്ങളെ അപേക്ഷിച്ച് 27 ശതമാനം കുറവ് മലിനീകരണം മാത്രമേ എല്‍പിജി ഉണ്ടാക്കുന്നുള്ളൂ.

Cars താരതമ്യപ്പെടുത്തൂ

മഹീന്ദ്ര ബൊലേറോ
മഹീന്ദ്ര ബൊലേറോ വേരിയന്റ്‌ തെരഞ്ഞെടുക്കൂ
-- താരതമ്യത്തിന് കാര്‍ തെരഞ്ഞെടുക്കൂ --
കൂടുതല്‍... #auto news
English summary
Air Pollution Kills 29 Thousand People Every Year In UK.
Story first published: Saturday, May 2, 2015, 12:50 [IST]
Please Wait while comments are loading...

Latest Photos