എല്ലാ കാറുകളിലും 'മിനിമം സുരക്ഷ' ഉറപ്പാക്കും: ഗഡ്കരി

By Santheep

ഇന്ത്യയില്‍ പുറത്തിറങ്ങുന്ന കാറുകളില്‍ 'മിനിമം സുരക്ഷാസംവിധാനങ്ങള്‍' ഘടിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുമെന്ന് റോഡ് ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി പ്രഖ്യാപിച്ചു. അതെസമയം എന്തെല്ലാമാണ് മിനിമം സുരക്ഷാസംവിധാനങ്ങളില്‍ ഉള്‍പെടുന്നതെന്ന് ഗഡ്കരിയുടെ പ്രസ്താവനയില്‍ വ്യക്തമല്ല. കൂടാതെ, ഇത് എന്ന് നടപ്പാക്കുമെന്നതിനെക്കുറിച്ചും വ്യക്തതയില്ല.

ഈയിടെ ഗ്ലോബല്‍ എന്‍സിഎപി നടത്തിയ ചില ഇടപെടലുകള്‍ ഇന്ത്യയിലെ കാറുകളിലെ സുരക്ഷാസംവിധാനങ്ങളിലെ പോരായ്മകള്‍ പുറത്തുകൊണ്ടു വന്നിരുന്നു. ഡാറ്റ്‌സന്‍ ഗോ, മാരുതി സ്വിഫ്റ്റ് എന്നീ കാറുകള്‍ ക്രാഷ് ടെസ്റ്റുകള്‍ക്ക് വിധേയമാക്കിയ എന്‍സിഎപി, പ്രസ്തുത കാറുകള്‍ അപകടങ്ങളില്‍ പെട്ടാല്‍ യാത്രക്കാര്‍ രക്ഷപ്പെടാന്‍ സാധ്യത വളരെ കുറവാണെന്നത് ചൂണ്ടിക്കാട്ടുകയുണ്ടായി. സ്വിഫ്റ്റ് ഹാച്ച്ബാക്കില്‍ ഫ്രണ്ട് എയര്‍ബാഗുകള്‍ ഘടിപ്പിച്ചാല്‍ മുന്‍സീറ്റ് യാത്രികരുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയുമെന്ന് ചൂണ്ടിക്കാട്ടിയ എന്‍സിഎപി, ഗോ ഹാച്ച്ബാക്കില്‍ ഇത്തരമൊരു സാധ്യതയില്ലെന്നും വ്യക്തമാക്കി. മുന്നില്‍നിന്ന് കടുത്ത ആഘാതം നേരിടുകയാണെങ്കില്‍ ഡാറ്റ്‌സന്‍ ഗോ ഹാച്ച്ബാക്കിലെ യാത്രക്കാര്‍ക്ക് മരിക്കുകയല്ലാതെ മറ്റ് പോംവഴികളില്ലെന്നും ഈ കാര്‍ വിപണിയില്‍നിന്നും പിന്‍വലിക്കാന്‍ നിസ്സാന്‍ തയ്യാറാകണമെന്നും എന്‍സിഎപി ആവശ്യപ്പെട്ടിരുന്നു.

All Cars Would Be Fitted With Safety Features, Says Nitin Gadkari

രണ്ടായിരത്തിപ്പതിനേഴാമാണ്ടോടെ ഇന്ത്യയിലും ശക്തമായൊരു ക്രാഷ് ടെസ്റ്റ് സംവിധാനം നിലവില്‍ വരും. ഇതിനകം തന്നെ ചെന്നൈ, പൂനെ എന്നിവിടങ്ങളില്‍ ക്രാഷ് ടെസ്റ്റ് സംവിധാനങ്ങള്‍ നിര്‍മിക്കപ്പെട്ടിട്ടുണ്ട്. ഇവ പൂര്‍ണസന്നാഹത്തിലെത്താന്‍ ഇനിയും സമയമെടുക്കും.

ഇന്ത്യയില്‍ പക്ഷേ, യൂറോപ്യന്‍ രാഷ്ട്രങ്ങളിലേതിനെക്കാള്‍ ദുര്‍ബലമായ മാനദണ്ഡങ്ങളായിരിക്കും തുടക്കത്തില്‍ ക്രാഷ് ടെസ്റ്റുകള്‍ക്കായി രൂപീകരിക്കുക. മണിക്കൂറില്‍ 56 കിലോമീറ്ററിനും 48 കിലോമീറ്ററിനും ഇടയിലുള്ള വേഗതകളാണ് ഇന്ത്യ തെരഞ്ഞെടുക്കുക. നിലവില്‍ ഗ്ലോബല്‍ എന്‍സിഎപി സ്വീകരിക്കുന്ന മാനദണ്ഡം മണിക്കൂറില്‍ 64 കിലോമീറ്ററാണ്. ഈ വേഗത യൂറോ എന്‍സിഎപിയുടേതിനെക്കാള്‍ കൂടുതലാണ്.

More from DriveSpark

Article Published On: Thursday, January 1, 2015, 16:33 [IST]
English summary
All Cars Would Be Fitted With Safety Features, Says Nitin Gadkari.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X