കശ്മീരിൽ നിന്ന് കന്യാകുമാരിയിലേക്ക് ഒരു സന്ദേശയാത്ര
മഹീന്ദ്ര രേവ ഇ2ഒ കാറുകളിൽ കശ്മീരിൽ നിന്ന് കന്യാകുമാരിയിലേക്ക് ഒരു സന്ദേശയാത്ര നടക്കുന്നു. ഒരു മാസത്തിനുള്ളിൽ അയ്യായിരത്തോളം കിലോമീറ്റർ ദൂരമാണ് ഈ ഇലക്ട്രിക് കാറുകൾ മറികടക്കുക. രാജ്യത്തെ 52 പ്രധാന കേന്ദ്രങ്ങളിലൂടെ ഈ കാറുകൾ കടന്നുപോകും.
ഇലക്ട്രിക് കാറുകളുടെ പ്രാധാന്യം രാജ്യത്തെ ബോധ്യപ്പെടുത്തുക എന്ന ഉദ്ദേശ്യം ഈ യാത്രയ്ക്കുണ്ട്.

ശ്രീനഗറിൽ നിന്നാണ് യാത്ര തുടങ്ങിയിരിക്കുന്നത്. മഹീന്ദ്ര രേവയുടെ സിഇഒ അരവിന്ദ് മാത്യൂ യാത്രയ്ക്ക് കൊടികാട്ടി. മുൻ ശ്രീലങ്കൻ ക്രിക്കറ്റ് താരമായ അരവിന്ദ് ഡി സിൽവയും ചടങ്ങിൽ പങ്കെടുത്തു.
ലോകത്തിലെ ഏറ്റവും മലിനീകരിക്കപ്പെട്ട അന്തരീക്ഷമുള്ള നഗരങ്ങൾ ഇന്ത്യയിലാണുള്ളത്. വാഹനങ്ങൾ പുറന്തള്ളുന്ന കരിമ്പുക ഈ മലിനീകരണത്തിന്റെ പ്രധാന കാരണങ്ങളിലൊന്നാണ്. ഇതൊക്കെ കുറച്ചുകൊണ്ടുവരാൻ അന്താരാഷ്ട്രതലത്തിൽ നിരവധി കരാറുകളും മറ്റും നിലവിലുണ്ടെങ്കിലും അതെല്ലാം വേണ്ടുംവിധം പാലിക്കാൻ നമ്മുടെ സാമ്പത്തികസാഹചര്യങ്ങൾ വളർന്നിട്ടില്ല.


Click it and Unblock the Notifications








