എല്ലാ പൊതുഗതാഗത വാഹനങ്ങളിലും ജിപിഎസ് നിര്‍ബന്ധം
ദില്ലിയില്‍ പൊതുഗതാഗതത്തിനുപയോഗിക്കുന്ന എല്ലാ വാഹനങ്ങളിലും ജിപിഎസ് (ഗ്ലോബല്‍ പൊസിഷനിങ് സിസ്റ്റം) നിര്‍ബന്ധമാക്കി. നേരത്തെ ഓട്ടോറിക്ഷകളിലും ടാക്‌സികളിലുമെല്ലാം ജിപിഎസ് സംവിധാനം നിര്‍ബന്ധമാക്കിയിരുന്നു. അക്രമങ്ങള്‍ക്കെതിരെ കരുതലെടുക്കുകയാണ് ഇത്തരം നടപടികളിലൂടെ ദില്ലി സര്‍ക്കാര്‍ ചെയ്യുന്നത്.
ജിപിഎസ് സംവിധാനം ഘടിപ്പിക്കാത്ത വാഹനങ്ങള്‍ക്ക് ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതില്ലെന്ന നിലപാടിലാണ് ദില്ലി ഗതാഗതവകുപ്പ്. ഇതേ കാരണം പറഞ്ഞ് നൂറുകണക്കിന് വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ തടയുകയോ റദ്ദ് ചെയ്യുകയോ ചെയ്തിട്ടുണ്ട് ഇവര്‍.
ജൂണ്‍ ഒന്നായിരുന്നു ജിപിഎസ് സംവിധാനം ഘടിപ്പിക്കാനുള്ള അവസാന തിയ്യതി. എന്നാല്‍, പല വാഹന ഉടമകളും ഇതിന് തയ്യാറായിട്ടില്ല.

ടാക്‌സി ഉടമകള്‍ ഈ വിഷയത്തില്‍ വലിയ പ്രതിഷേധത്തിലാണ്. സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് അവര്‍ ആവശ്യപ്പെടുന്നു.
യാത്രക്കാരുടെ, പ്രത്യേകിച്ചും സ്ത്രീകളുടെ സുരക്ഷയെ മുന്‍നിര്‍ത്തിയാണ് വാഹനങ്ങളില്‍ ജിപിഎസ് നിര്‍ബന്ധമാക്കുന്നത്. ദില്ലി സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങളില്‍ ലോകപ്രസിദ്ധമായ സ്ഥലവുമാണ്.


Click it and Unblock the Notifications