പുറംവേദന: അണ്ണാ ഹസാരെയുടെ സ്‌കോര്‍പിയോ ലേലം ചെയ്യുന്നു
ജീവിച്ചിരിക്കുന്ന കാലത്ത് ചരിത്രമായി മാറുന്ന ചിലരുണ്ട്. മറ്റു ചിലര്‍ സ്വയം ചരിത്രമെന്ന് വിശേഷിപ്പിക്കാറുമുണ്ട്. അണ്ണാ ഹസാരെ ഇപ്പറഞ്ഞ രണ്ടുമാണ്. തന്റെ 'ചരിത്രമൂല്യം' അണ്ണാ ഹസാരെ തിരിച്ചറിഞ്ഞിട്ടുണ്ട് എന്നതിന് തെളിവാണ് പുതിയ വാര്‍ത്തകള്‍.
തന്റെ നേതൃത്വത്തില്‍ നടന്ന അഴിമതി വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്കായുള്ള യാത്രകള്‍ക്കുപയോഗിച്ചിരുന്ന മഹീന്ദ്ര സ്‌കോര്‍പിയോ എസ്‌യുവി ലേലം ചെയ്യാനൊരുങ്ങുകയാണ്. ലോക്പാല്‍ ബില്‍ സമരം ഒരു വന്‍ മുന്നേറ്റമായി മാറിയതും അത് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തന്നെ വലിയ മാറ്റങ്ങള്‍ കൊണ്ടുവരികയും ചെയ്തതാണ്. ഈ ചരിത്രമൂല്യം തന്റെ കാറിനുണ്ടെന്നാണ് അണ്ണാ ഹസാരെ കരുതുന്നത്. കൂടുതലറിയാം താഴെ.

ഈ കാര്‍ ഇപ്പോള്‍ ഹസാരെയുടെ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാണുള്ളത്. ഈ ട്രസ്റ്റിനു വേണ്ടിത്തന്നെയാണ് കാര്‍ വില്‍ക്കുന്നതും. അണ്ണാ ഹസാരെക്ക് ലഭിക്കുന്ന അവാര്‍ഡുകളുടെ തുകയും മറ്റും ഈ ട്രസ്റ്റിലേക്കാണ് പോകാറുള്ളത്.

സ്‌കോര്‍പിയോ എസ്‌യുവിയില്‍ ദീര്‍ഘമായി സഞ്ചരിച്ചതിന്റെ ഫലമായി അണ്ണാ ഹസാരെക്ക് പുറംവേദന പിടികൂടിയിരിക്കുന്നു. ഇതാണ് കാര്‍ ലേലം ചെയ്യാമെന്ന് ട്രസ്റ്റ് തീരുമാനം വരാനുള്ള കാരണം.

7.98 ലക്ഷം രൂപയിലാണ് പുതിയ മഹീന്ദ്ര സ്‌കോര്‍പിയോയുടെ വില തുടങ്ങുന്നത്. ടോപ് എന്‍ഡ് വേരിയന്റായ എസ്10 മോഡലിന്റെ വില 11.46 ലക്ഷം രൂപ. അണ്ണാ ഹസാരെയുടെ പക്കലുള്ളത് പഴയ സ്‌കോര്‍പിയോ ആണ്.

വാഹനത്തിന്റെ ചാസി പുതുതായി വികസിപ്പിച്ചെടുത്തതാണ്. മുന്‍ പതിപ്പിന്റേതിനെക്കാള്‍ ബലമേറിയ ഈ ചാസി നിര്‍മിച്ചത് അത്യാധുനിക സാങ്കേതികതകളുപയോഗിച്ചാണെന്ന് മഹീന്ദ്ര വ്യക്തമാക്കുന്നു. പുതിയ സ്‌കോര്‍പിയോയിലെ 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സും പുതിയതാണ്.

ജിപിഎസ് നേവിഗേഷന്‍ സിസ്റ്റത്തോടു കൂടിയ 6 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം. ബ്ലൂടൂത്ത്, സിഡി, യുഎസ്ബി, ഡിവിഡി, ഓക്‌സ് സപ്പോര്‍ട്ട്. ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍. ഇത്രയും സന്നാഹങ്ങളുണ്ടെങ്കിലും അണ്ണാ ഇനി സ്‌കോര്‍പിയോ വാങ്ങില്ലെന്നുറപ്പാണ്.

2.2 ലിറ്ററിന്റെ എംഹോക്ക് സിആര്‍ഡിഐ എന്‍ജിനാണ് സ്‌കോര്‍പിയോയിലുള്ളത്. 120 കുതിരശക്തി. 280 എന്‍എം ചക്രവീര്യം. 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സ്. കുഷ്യന്‍ സസ്‌പെന്‍ഷന്‍ ടെക്‌നോളജി, ആന്റി റോള്‍ സാങ്കേതികത എന്നിവ സംയോജിപ്പിച്ച സസ്‌പെന്‍ഷന്‍ സിസ്റ്റം. മൈക്രോ ഹൈബ്രിഡ് സാങ്കേതികതയിലുള്ള സ്റ്റാര്‍ട് സ്‌റ്റോപ്പ് സിസ്റ്റം. 2523 സിസി ശേഷിയുള്ള എന്‍ജിനാണ് ബേസ് പതിപ്പായ എസ്2-വില്‍ ഘടിപ്പിച്ചിട്ടുള്ളത്. 3200 ആര്‍പിഎമ്മില്‍ 75 കുതിരശക്തി പകരുന്നു ഈ എന്‍ജിന്‍. 1400-2200 ആര്‍പിഎമ്മില്‍ 200 എന്‍എം ആണ് ചക്രവീര്യം.

എല്ലാ വേരിയന്റുകളിലും 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സ് ചേര്‍ത്തിട്ടുണ്ട്. ഫോര്‍ വീല്‍ ഡ്രൈവ് സിസ്റ്റം ചേര്‍ത്ത് എസ്4, എസ്10 എന്നീ പതിപ്പുകള്‍ ലഭ്യമാണ്.

ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍, എബിഎസ് എന്‍ജിന്‍ ഇമ്മൊബിലൈസര്‍, റിവേഴ്‌സ് പാര്‍ക്കിങ് സെന്‍സറുകള്‍, റെയിന്‍ സെന്‍സിങ് വൈപ്പറുകള്‍, ലൈറ്റ് സെന്‍സിങ് ഹെഡ്‌ലാമ്പുകള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിങ് സിസ്റ്റം എന്നിങ്ങനെയുള്ള സുരക്ഷാ സംവിധാനങ്ങളുണ്ട് സ്‌കോര്‍പിയോയിൽ.


Click it and Unblock the Notifications








