കാര്‍ റോഡ് വിടുന്നത് തടയാന്‍ സാങ്കേതികത
റോഡില്‍ നിന്ന് വാഹനം വിട്ടുപോകുന്നത് പലപ്പോഴും വലിയ അപകടങ്ങള്‍ക്ക് കാരണമാകാറുണ്ട്. ഡ്രൈവറുടെ അശ്രദ്ധയാണ് ഇത്തരം അപകടങ്ങളുടെ പ്രധാന കാരണം. കൂടെ യാത്ര ചെയ്യുന്നവരോട് സംസാരത്തില്‍ മുഴുകുന്നതും മൊബൈലില്‍ സംസാരിക്കുന്നതുമെല്ലാം ഇതിനു കാരണമാവാം. കോണ്‍ടിനെന്റല്‍ വികസിപ്പിച്ചെടുത്ത പുതിയൊരു സാങ്കേതികത ഈ പ്രശ്‌നത്തിനുള്ള പരിഹാരമാണ്.
ആന്റി റോഡ് ഡീപാര്‍ചര്‍ സിസ്റ്റമാണിത്. റോഡില്‍ നിന്ന് വാഹനം വിട്ടുപോകുന്നത് തിരിച്ചറിഞ്ഞ് അലര്‍ട്ട് നല്‍കുന്ന സംവിധാനം!

മുമ്പില്‍ ഘടിപ്പിച്ചിട്ടുള്ള കാമറകളുടെ സഹായത്തോടെയാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുക. റിയര്‍വ്യൂ മിററുകളുടെ തൊട്ടടുത്തായി ഈ കാമറകള്‍ സ്ഥിതി ചെയ്യും. ഇവ കൂടാതെ പലയിടങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള സെന്‍സറുകളുടെ സഹായവും ഈ സാങ്കേതികത സ്വീകരിക്കുന്നു. റോഡിന്റെ ഇരുവശത്തുമുള്ള ലൈനുകളില്‍ ജാഗ്രതയോടെ ഈ സംവിധാനം കണ്ണുവെക്കുന്നു. ഏതെങ്കിലും സമയത്ത് ഈ ലൈനുകള്‍ വിട്ടുപോവുകയാണെങ്കില്‍ ഉടന്‍ ഡ്രൈവര്‍ക്ക് അലര്‍ട്ട് ചെല്ലുന്നു.
ഡ്രൈവര്‍ യഥാസമയം കാറിനെ ശരിയായ ദിശയിലേക്ക് കൊണ്ടുവന്നില്ലെങ്കില്‍ സ്വയം തീരുമാനമെടുക്കാനുള്ള ശേഷിയും ഈ സാങ്കേതികതയ്ക്ക് നല്‍കിയിട്ടുണ്ട്. ശരിയായ ലൈനിലേക്ക് കാറെത്തിയാല്‍ മറ്റപകടങ്ങളൊന്നും സംഭവിക്കില്ലെന്ന് ഈ സിസ്റ്റം ഉറപ്പുവരുത്തുന്നു ആദ്യം. പിന്നീട് സ്വയം കാറിനെ ലൈനിലെത്തിക്കുന്നു.


Click it and Unblock the Notifications








