കൊച്ചി: പഴയ കാര്‍ 'പുതിയ'താക്കിയ ഷോറൂം ഉടമ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നു

Written By:

പഴയ ബിഎംഡബ്ല്യു എക്‌സ്3 എസ്‌യുവി പുതിയതെന്നു വിശ്വസിപ്പിച്ച് വിറ്റ സംഭവത്തില്‍ ഡീലര്‍ഷിപ്പ് ഉടമകളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ അഡിഷണല്‍ ഡിസ്ട്രിക്ട് സെഷന്‍ കോടതി കഴിഞ്ഞദിവസം തള്ളിയിരുന്നു. ഇതെത്തുടര്‍ന്ന് ഇവര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയതായി അറിയുന്നു.

കൊച്ചി മരടില്‍ സ്ഥിതി ചെയ്യുന്ന പ്ലാറ്റിനോ ക്ലാസിക് എന്ന ബിഎംഡബ്ല്യു ഡീലര്‍ഷിപ്പ് ഉടമകളായ ആഷിഖ്, ഭാര്യ ഷാമിന എന്നിവര്‍ വഞ്ചിച്ചതായി പരാതി നല്‍കിയിരിക്കുന്നത് ജി വെങ്കിടേശ്വര പ്രഭുവാണ്.

2012ലാണ് വെങ്കിടേശ്വര പ്രഭു 53 ലക്ഷം രൂപ ചെലവിട്ട് ബിഎംഡബ്ല്യു എക്‌സ്3 കാര്‍ വാങ്ങിയത്. വാങ്ങി അധികനാള്‍ കഴിയും മുമ്പെ വാഹനത്തിന് നിരവധി സാങ്കേതിക തകരാറുകളുണ്ടായി. ഇതെത്തുടര്‍ന്ന് കോടതിയെ സമീപിക്കുകയായിരുന്നു പരാതിക്കാരന്‍. കോടതി നിര്‍ദ്ദേശപ്രകാരം നടത്തിയ പരിശോധനയിലാണ് വെങ്കിടേശ്വര പ്രഭുവിന് ലഭിച്ചത് പഴയ കാറാണെന്ന് തെളിഞ്ഞത്.

ഡിസംംബര്‍ 2011ല്‍ നിര്‍മിച്ച കാര്‍ മാര്‍ച്ച് 2012ല്‍ നിര്‍മിച്ചതാണെന്നു കാണിച്ചാണ് ഡീലര്‍ഷിപ്പ് വാഹനം വിറ്റത്. വെങ്കിടേശ്വര പ്രഭുവിന്റെ പരാതിയില്‍ എഫ്‌ഐആര്‍ സമര്‍പിക്കാന്‍ കോടി ആവശ്യപ്പെടുകയായിരുന്നു.

മോട്ടോര്‍വാഹന വകുപ്പിലെ ഉദ്യോഗസ്തരടക്കം ഉള്‍പെട്ട വന്‍ തട്ടിപ്പാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. വിഷയത്തില്‍ വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ ഡയറക്ടറോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട് കോടതി.

2008 മുതല്‍ ഇതേ ഡീലര്‍ഷിപ്പില്‍ നിന്ന് 33 പഴയ കാറുകള്‍ 'പുതിയ'താക്കി വിറ്റിട്ടുണ്ടെന്നാണ് കോടതി നിര്‍ദ്ദേശപ്രകാരം നടന്ന പരിശോധനകളില്‍ വ്യക്തമായത്. ഉദ്യോഗസ്ഥരുടെ സഹായത്തോടെ കള്ളരേഖകള്‍ ചമച്ചാണ് ഇത് സാധിച്ചത്.

Cars താരതമ്യപ്പെടുത്തൂ

ബിഎംഡബ്ലിയു എക്സ്3
ബിഎംഡബ്ലിയു എക്സ്3 വേരിയന്റ്‌ തെരഞ്ഞെടുക്കൂ
-- താരതമ്യത്തിന് കാര്‍ തെരഞ്ഞെടുക്കൂ --
കൂടുതല്‍... #auto news
English summary
Anticipatory Bail Plea of BMW Dealer.
Story first published: Friday, February 6, 2015, 11:48 [IST]
Please Wait while comments are loading...

Latest Photos