രഹസ്യകേന്ദ്രത്തില്‍ ആപ്പിള്‍ കാര്‍ തയ്യാറാവുന്നു?
ആപ്പിളിന് ചില കാര്‍ മോഹങ്ങളുണ്ടെന്ന് നമ്മള്‍ നേരത്തെ മനസ്സിലാക്കിയിട്ടുണ്ട്. കമ്പനിയുടെ തനത് ഡിസൈന്‍ ശൈലിയില്‍, അത്യാധുനികമായ സാങ്കേതികവിദ്യയില്‍ നിര്‍മിച്ചെടുത്ത കാറുകള്‍ നിരത്തുകളെ ഭരിക്കുന്ന കാലമായിരുന്നു ആപ്പിള്‍ സ്വപ്‌നം കണ്ടിരുന്നത്. ഈ കിനാശ്ശേരി എന്തായാലും യാഥാര്‍ഥ്യമാവുകയുണ്ടായില്ല. എങ്കിലും, പുതിയ ചില വാര്‍ത്തകള്‍, ആപ്പിളിന്റെ പഴയ കിനാവുകള്‍ ഇപ്പോഴും സജീവാവസ്ഥയിലുണ്ടെന്ന് ചൂണ്ടിക്കാണിക്കുന്നു.
ഒരു ഇലക്ട്രിക് വാഹനത്തിന്റെ പ്രോട്ടോടൈപ്പ് ആപ്പിള്‍ ഇതിനകം തന്നെ നിര്‍മിച്ചുവെന്നും ഈ വാഹനത്തിന് ഒരു മിനിവാനിന്റെ ഏകദേശരൂപമാണ് ഉള്ളതെന്നും ഊഹങ്ങള്‍ പ്രചരിക്കുന്നുണ്ട്.
കാര്‍ നിര്‍മിക്കാനായി ആപ്പിള്‍ ഒരു രഹസ്യലാബ് നിര്‍മിച്ചിട്ടുണ്ടെന്നും വാര്‍ത്തകളുണ്ട്.

വാര്‍ത്തകള്‍ ശരിയാണെങ്കില്‍ ആപ്പിളിന്റെ കാര്‍ ലക്ഷ്യം വെക്കുന്നത് അമേരിക്കയുടെ ടെസ്‌ല മോട്ടോഴ്‌സിനെയായിരിക്കുമെന്നാണ് ഊഹിക്കേണ്ടത്. ഇന്ന്, അത്യാധുനികമായ ഇലക്ട്രിക് കാര്‍ എന്നാല്‍ ടെസ്‌ല കാറുകളെന്നാണ് അര്‍ഥം.
നിലവില്‍ കാറുമായി ബന്ധപ്പെട്ട ചില വിനോദ സാങ്കേതികതകള്‍ പക്കലുണ്ടെന്നല്ലാതെ വളരെ ഗൗരവപ്പെട്ട ഓട്ടോമൊബൈല്‍ സന്നാഹങ്ങളൊന്നും ആപ്പിളിനില്ല. ഓട്ടോമൊബൈല്‍ മേഖലയിലേക്ക് കയറുന്നത് ആപ്പിള്‍ കരുതുംപോലെ അത്ര എളുപ്പമാകാനിടയില്ല.


Click it and Unblock the Notifications








