ഇലക്ട്രിക് വാഹനങ്ങൾ ടെസ്റ്റ് ചെയ്യാൻ സംവിധാനം വരുന്നു
ഇലക്ട്രിക് വാഹനങ്ങൾ ടെസ്റ്റ് ചെയ്യുന്ന സംവിധാനം സ്ഥാപിക്കുന്നതിനായി എആർഎഐ-ക്ക് കേന്ദ്ര സർക്കാർ 80 കോടി രൂപ പ്രഖ്യാപിച്ചു. പൂനെയിലാണ് ടെസ്റ്റിങ് കേന്ദ്രം സ്ഥാപിക്കുക. കേന്ദ്രത്തിന്റെ ആദ്യഘട്ട ജോലികൾ തുടങ്ങുന്നതിനായി 30 കോടി രൂപ ഇതിനകം തന്നെ അനുവദിച്ചിട്ടുണ്ട്.
ഇലക്ട്രിക് വാഹനങ്ങളുടെ സാധ്യതകളിൽ കൂടുതൽ ഗവേഷണം നടത്തുകയാണ് എആർഎഐ അഥവാ ഓട്ടോമോട്ടീവ് റിസർച്ച് അസ്സോസ്സിയേഷൻ ഓഫ് ഇന്ത്യയുടെ ചുമതല. ഹൈബ്രിഡുകൾ, ഇലക്ട്രിക് വാഹനങ്ങൾ എന്നിവ പൊതുഗതാഗത സംവിധാനങ്ങളുടെ ഭാഗമാക്കുന്നതിനും മറ്റും സഹായങ്ങൾ നൽകേണ്ടതും എആർഎഐയുടെ ചുമതലയായി മാറും താമസിക്കാതെ.

2020 ആകുമ്പോഴേക്ക് ഇന്ത്യയിൽ ഇലക്ട്രിക്/ഹൈബ്രിഡ് വാഹനങ്ങൾ വലിയ തോതിൽ പെരുകുമെന്ന് ചില പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഏതാണ്ട് 70 ലക്ഷം ഇലക്ട്രിക് വാഹനങ്ങൾ ഇക്കാലയളവിനുള്ളിൽ നമ്മുടെ നിരത്തുകളിലെത്തും.
എന്നിരിക്കിലും, ചൈനയെപ്പോലുള്ള രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇലക്ട്രിക് വാഹനങ്ങളുടെ വളർച്ചയുടെ കാര്യത്തിൽ ഇന്ത്യ ഏറെ പിന്നാക്കമാണ്. ചൈന നിരവധി സബ്സിഡികളും മറ്റും നൽകി ഇലക്ട്രിക് വാഹന സാങ്കേതികതയുടെ കടന്നുവരവിന് വരവേൽക്കുകയാണ്. ഇന്ത്യ പക്ഷെ, ഈ വഴിക്ക് കാര്യമായൊന്നും ചെയ്യുന്നില്ല എന്നുതന്നെ പറയാം.


Click it and Unblock the Notifications








