ഇന്ത്യന്‍ കമ്പനികള്‍ ഉപഭോക്താക്കളെ കൊലയ്ക്കു കൊടുക്കുന്നു?
ഇന്ത്യയില്‍ വില്‍ക്കുന്ന കാറുകളുടെ സുരക്ഷാസംവിധാനങ്ങള്‍ അങ്ങേയറ്റം പരിതാപകരമാണെന്ന് ചൂണ്ടിക്കാട്ടി ഗ്ലോബല്‍ എന്‍സിഎപി എന്ന സംഘടന രംഗത്തു വന്നിരുന്നു. വലിയ വിമര്‍ശനങ്ങളാണ് ഈ സംഘടന ഇന്ത്യയിലെ കാര്‍നിര്‍മാതാക്കള്‍ക്കെതിരെ അഴിച്ചുവിട്ടത്. മാരുതി അടക്കമുള്ള കാര്‍നിര്‍മാതാക്കള്‍ ഉപഭോക്താക്കളുടെ സുരക്ഷിതത്വത്തെ ഒട്ടും മാനിക്കുന്നില്ലെന്ന് ഈ സംഘടന തുറന്നടിച്ചു. ഡാറ്റ്‌സന്‍ ഗോ ഹാച്ച്ബാക്ക് വിപണിയില്‍ നിന്ന് പിന്‍വലിക്കണമെന്നു വരെ അവര്‍ ആവശ്യപ്പെടുകയുണ്ടായി.
ഈ വിമര്‍ശനങ്ങളോട് അങ്ങേയറ്റത്തെ അസഹിഷ്ണുതയോടെയാണ് ഇന്ത്യന്‍ കാര്‍നിര്‍മാതാക്കളുടെ ലോബിയായ സിയാം പ്രതികരിച്ചത്. സുരക്ഷിതത്വം സംബന്ധിച്ച ഇന്ത്യന്‍ നിയമങ്ങള്‍ തങ്ങള്‍ പാലിക്കുന്നുണ്ടെന്നായിരുന്നു സിയാമിന്റെ മറുപടി. ഇതൊരു തൊടുന്യായം മാത്രമാണെന്ന് ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ.

സിയാമില്‍ നിന്നും മറ്റും നിരവധി വിമര്‍ശനങ്ങള്‍ കേട്ടുവെങ്കിലും തങ്ങളുടെ പഴയ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ഗ്ലോബല്‍ എന്‍സിഎപി. ഇന്ത്യയിലെ സുരക്ഷാമാനദണ്ഡങ്ങള്‍ 20 വര്‍ഷം മുന്‍പ് യൂറോപ്യന്‍ വിപണിയില്‍ നിലവിലുണ്ടായിരുന്ന മാനദണ്ഡങ്ങളോടു പോലും താരതമ്യം ചെയ്തുകൂടാ എന്നാണ് ഗ്ലോബല്‍ എന്‍സിഎപി ചെയര്‍മാന്‍ മാക്‌സ് മോസ്ലി പറയുന്നത്.
ഇന്ത്യയില്‍ മാത്രമല്ല ഈ സ്ഥിതിവിശേഷമുള്ളതെന്ന് മോസ്ലി ചൂണ്ടിക്കാട്ടുന്നു. ആഫ്രിക്ക, ഏഷ്യ, ലാറ്റിന്‍ അമേരിക്ക എന്നിവിടങ്ങളിലൂം സുരക്ഷിതത്വത്തിന് യാതൊരു പ്രാധാന്യവും കല്‍പിക്കുന്നില്ല കാര്‍നിര്‍മാതാക്കള്‍. ലാഭമുണ്ടാക്കാന്‍ വേണ്ടി സ്വന്തം ഉപഭോക്താക്കളെ കൊലയ്ക്കു കൊടുക്കുകയാണ് ഇവര്‍ ചെയ്യുന്നത്.


Click it and Unblock the Notifications








