അശോക് ലെയ്‌ലാന്‍ഡ് കാര്‍വിപണിയില്‍ നിന്ന് പിന്‍വാങ്ങുന്നു
അശോക് ലെയ്‌ലാന്‍ഡ്, നിസ്സാനില്‍ നിന്ന് ഇവാലിയ എംപിവി വാങ്ങി റീബാഡ്ജ് ചെയ്ത് വിപണിയിലെത്തിക്കാന്‍ തുടങ്ങിയത് ഈയിടെയാണ്. വലിയ പ്രതീക്ഷകള്‍ വെച്ചു പുലര്‍ത്തിയിരുന്നെങ്കിലും ഇവാലിയയ്ക്ക് സംഭവിച്ചതു തന്നെ ലെയ്‌ലാന്‍ഡിന്റെ റീബാഡ്ജ്ഡ് പതിപ്പായ സ്റ്റൈല്‍ എംപിവിക്കും സംഭവിച്ചു. കാരണങ്ങള്‍ പലതുണ്ട് പറയാന്‍.
അശോക് ലെയ്‌ലാന്‍ഡ് ഈ കാറിനെ സ്‌റ്റൈല്‍ എംപിവിയായി പുറത്തിറക്കുന്നതിനു മുമ്പു തന്നെ വാഹനം ഒരു പരാജയമാണെന്ന് ഏതാണ്ടുറപ്പായിരുന്നു. എന്നിട്ടും ഒരു പരീക്ഷണത്തിന് കമ്പനി മുതിര്‍ന്നു. തങ്ങളുടെ ഉപഭോക്തൃ അടിത്തറയില്‍ അശോക് ലെയ്‌ലാന്‍ഡിനുള്ള വിശ്വാസമായിരിക്കാം ഒരു കാരണം.

എന്തായാലും കഴിഞ്ഞതെല്ലാം കഴിഞ്ഞു, ഇനി പതുക്കെ പിന്‍വാങ്ങാം എന്നാണ് കമ്പനി വിചാരിക്കുന്നത്. നന്നായി ചെയ്തുവരുന്ന പരിപാടിയായ വാണിജ്യവാഹനനിര്‍മാണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാമെന്ന് ലെയ്‌ലാന്‍ഡ് കരുതുന്നു.
കമ്പനി പ്രതീക്ഷിച്ച പോലെ സ്‌റ്റൈല്‍ എംപിവി വിറ്റഴിക്കാന്‍ സാധിച്ചില്ലെന്ന് അശോക് ലെയ്‌ലാന്‍ഡ് എംഡി വിനോദ് ജെ ദസരി വ്യക്തമാക്കി. ഈ മേഖലയില്‍ നിന്ന് തല്‍ക്കാലം പിന്‍വാങ്ങുകയാണ്. എന്നാല്‍ കാര്‍നിര്‍മാണം പൂര്‍ണമായി ഉപേക്ഷിക്കുന്നു എന്ന് ഇതിനര്‍ത്ഥമില്ലെന്നും ഭാവിയില്‍ ഈ മേഖലയിലേക്ക് വീണ്ടും വന്നെക്കാമെന്നും വിനോദ് പറയുന്നു.


Click it and Unblock the Notifications








