ആസ്റ്റണ് മാര്ടിന് വാന്റേജ് ജിടി3 നൂറെണ്ണം മാത്രം!
ആസ്റ്റണ് മാര്ട്ടിന് വാന്റേജ് ജിടി3 പരിമിത പതിപ്പിന്റെ വിശദാംശങ്ങള് പുറത്തുവിട്ടു. വാന്റേജിന്റെ ചരിത്രത്തിലെ ഏറ്റവും ശേഷിയുള്ളതും വിട്ടുവീഴ്ച ചെയ്യാത്തതുമായ നിര്മിതി എന്നാണ് ആസ്റ്റണ് മാര്ട്ടിന് ഈ പ്രത്യേക പതിപ്പിനെ വിശേഷിപ്പിക്കുന്നത്.
100 പതിപ്പുകള് മാത്രമാണ് ഈ പ്രത്യേക വാന്റേജ് പതിപ്പിനുണ്ടാവുക.

6.0 ലിറ്റര് ശേഷിയുള്ള വി 12 എന്ജിനാണ് വാന്റേജ് ജിടി3 പരിമിത പതിപ്പിലുള്ളത്. 600 പിഎസ് കരുത്തു പകരാന് ഈ എന്ജിന് സാധിക്കും.
കാര്ബണ് ഫൈബര് അടക്കമുള്ള ഭാരം കുറഞ്ഞ ദ്രവ്യങ്ങളാണ് വാന്റേജ് ജിടി3 പരിമിത പതിപ്പന്റെ പല നിര്ണായക ഘടകഭാഗങ്ങളുടെയും നിര്മാണത്തിന് ഉപയോഗിച്ചിട്ടുള്ളത്. കാറിന്റെ പ്രകടനശേഷി ഉയര്ത്താന് ഇത് ഏറെ സഹായിക്കുന്നുണ്ട്.


Click it and Unblock the Notifications








