വുള്‍കാന്‍: ആസ്റ്റണിന്റെ 'അഗ്നിദേവന്‍' നിരത്തിലെത്തി

By Santheep

റോമന്‍ മിഥോളജി പ്രകാരം അഗ്നിദേവനാണ് വുള്‍കാന്‍. തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും ഭ്രാന്തമായ ഒരു കാര്‍ സങ്കല്‍പത്തിന് യോജിച്ച മറ്റൊരു പേര്‍ ഇല്ലെന്നു തന്നെയാണ് ആസ്റ്റണ്‍ മാര്‍ടിന്‍ പറയുന്നത്. ഇന്നുവരെ പുറത്തിറങ്ങിയ ആസ്റ്റണ്‍ മാര്‍ടിന്‍ കാറുകളില്‍ ഒന്നിനു പോലും അവകാശപ്പെടാനാവാത്ത വിശേഷണങ്ങളാണ് വുള്‍കാനില്‍ കോരിച്ചൊരിയപ്പെട്ടിട്ടുള്ളത്.

ഓട്ടോ ഉലകം ആഘോഷപൂര്‍വം കൊണ്ടാടുന്ന ആസ്റ്റണ്‍ മാര്‍ടിന്‍ വുള്‍കാന്‍ ഹൈപ്പര്‍കാര്‍ ഇന്ന് ലോഞ്ച് ചെയ്യപ്പെട്ടിരിക്കുന്നു. താഴെ ചിത്രങ്ങളും വിശദാംശങ്ങളും.

വുള്‍കാന്‍: ആസ്റ്റണിന്റെ 'അഗ്നിദേവന്‍' നിരത്തിലെത്തി

താളുകളിലൂടെ നീങ്ങുക

വുള്‍കാന്‍: ആസ്റ്റണിന്റെ 'അഗ്നിദേവന്‍' നിരത്തിലെത്തി

വുള്‍കാന്‍ പോലുള്ള കാറുകള്‍ക്കെല്ലാമുള്ള 'അപൂര്‍വത' എന്ന ആ വിശേഷം വുള്‍കാനിലും കാണാവുന്നതാണ്. ലോകത്താകെ 24 ഉടമസ്ഥര്‍ മാത്രമേ ഈ കാറിനുണ്ടായിരിക്കൂ.

വുള്‍കാന്‍: ആസ്റ്റണിന്റെ 'അഗ്നിദേവന്‍' നിരത്തിലെത്തി

മറ്റൊരു പ്രധാന സംഗതി, വുള്‍കാന്‍ ഒരു റോഡ് ലീഗല്‍ കാറല്ല എന്നതത്രെ! കൊടിയ പ്രകടനശേഷി തന്നെയാണ് ഇതിനു പിന്നിലെന്ന് പറയേണ്ടതില്ലല്ലോ. അടച്ച് ഭദ്രമാക്കിയ ട്രാക്കുകളിലേക്കു മാത്രം കൊണ്ടുപോകാം ഈ കാറിനെ.

വുള്‍കാന്‍: ആസ്റ്റണിന്റെ 'അഗ്നിദേവന്‍' നിരത്തിലെത്തി

പ്രശസ്ത ഡിസൈനറായ മരെക് റെയ്ഷ്മാനാണ് ആസ്റ്റണ്‍ മാര്‍ടിന്‍ വുള്‍കാന്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. പ്രകടനശേഷിയുടെയും ഡിസൈനിന്റെയും കാര്യത്തില്‍ നിലവിലുള്ള ഏതൊരു കാറിനെയും വെന്ന് കൊടുമുടി പ്രാപിച്ചിരിക്കുന്നു വുള്‍കാന്‍ എന്ന് മരെക് റെയ്ഷ്മാന്‍ പറയുന്നത് ആത്മപ്രശംസയായി എടുക്കേണ്ടതില്ല. വാഹനത്തിലുള്ള തികഞ്ഞ ആത്മവിശ്വാസമാണ് ഡിസൈനറെക്കൊണ്ട് ഇങ്ങനെ പറയിക്കുന്നത്.

വുള്‍കാന്‍: ആസ്റ്റണിന്റെ 'അഗ്നിദേവന്‍' നിരത്തിലെത്തി

നേരത്തെ ആസ്റ്റണ്‍ മാര്‍ട്ടിന്‍ വിപണിയിലെത്തിച്ച വണ്‍ 77 സൂപ്പര്‍കാര്‍ മോഡല്‍ വന്‍ ഹിറ്റായി മാറിയിരുന്നു. ആകെ 77 മോഡലുകളാണ് കമ്പനി നിര്‍മിച്ചത്. ഇവ ഇപ്പോള്‍ ലോകത്തിലെ എണ്ണം പറഞ്ഞ സൂപ്പര്‍കാര്‍ ആരാധകരുടെയും കാര്‍ കലക്ടര്‍മാരുടെയുമെല്ലാം പക്കലാണിരിക്കുന്നത്. വണ്‍ 77 മോഡലിനു ശേഷമുള്ള ആസ്റ്റണ്‍ മാര്‍ട്ടിന്റെ സുപ്രധാന നീക്കമാണ് വുള്‍കാന്‍.

വുള്‍കാന്‍: ആസ്റ്റണിന്റെ 'അഗ്നിദേവന്‍' നിരത്തിലെത്തി

7.0 ലിറ്റര്‍ വി12 എന്‍ജിനാണ് വുള്‍കാനിലുള്ളത്. 800 എന്ന തീ പിടിപ്പിക്കുന്ന കുതിരശക്തി പകരാന്‍ ഈ എന്‍ജിന് സാധിക്കും. ആസ്റ്റണ്‍ മാര്‍ടിന്‍ വുള്‍കാന്‍ പൂര്‍ണമായും നിര്‍മിച്ചിരിക്കുന്നത് കാര്‍ബണ്‍ ഫൈബറിലാണ്. 24 ലക്ഷത്തോളം ഡോളര്‍ ചെലവാക്കാനാഗ്രഹിക്കുന്ന, യോഗ്യരായ 24 സമ്പന്നര്‍ക്ക് ഈ കാര്‍ സ്വന്തമാക്കാനാവും.

വുള്‍കാന്‍: ആസ്റ്റണിന്റെ 'അഗ്നിദേവന്‍' നിരത്തിലെത്തി

വുള്‍കാന്‍ ഹൈപ്പര്‍കാര്‍ സ്വന്തമാക്കാന്‍ ചില യോഗ്യതകളൊക്കെ ആസ്റ്റണ്‍ മാര്‍ടിന്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. നിങ്ങള്‍ എത്ര സമ്പന്നനായിരുന്നാലും ശരി, ഇതെല്ലാം അനുസരിച്ചാലെ കാര്യം നടക്കൂ. ഹൈപ്പര്‍കാറുകള്‍ കൈകാര്യം ചെയ്ത് പരിചയമുള്ളവരുടെ പക്കല്‍ മാത്രമേ ഈ കാര്‍ എത്തിച്ചേരൂ.

വുള്‍കാന്‍: ആസ്റ്റണിന്റെ 'അഗ്നിദേവന്‍' നിരത്തിലെത്തി

വുള്‍കാന്‍ ഉടമയുടെ കൈയിലേല്‍പിക്കുന്നതിനു മുമ്പ് മികച്ചൊരു ട്രാക്ക് ഡ്രൈവര്‍ പരിശീലനം ആസ്റ്റണ്‍ മാര്‍ടിന്‍ നല്‍കും. വാന്റേജ് എസ്, വാന്റേജ് ജിടി4, വണ്‍ 77 എന്നീ കാറുകളിലായിരിക്കും പരിശീലനം നല്‍കുക. വിഖ്യാതരായ സ്‌പോര്‍ട്‌സ് കാര്‍ ഡ്രൈവര്‍മാര്‍ പരിശീലകരായി എത്തും.

More from DriveSpark

Article Published On: Wednesday, February 25, 2015, 19:08 [IST]
English summary
Aston Martin Vulcan Hypercar Launched.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X