പുതിയ ഓഡി എ6 ഓഗസ്റ്റ് 20ന് ലോഞ്ച് ചെയ്യും

By Santheep

ഓഡി എ6 സെഡാന്റെ പുതുക്കിയ പതിപ്പ് ഇന്ത്യൻ വിപണിയിലേക്ക് ഓഗസ്റ്റ് 20ന് എത്തിച്ചേരും. നിരവധി സൗന്ദര്യപരമായ മാറ്റങ്ങൾക്കു വിധേയമായിട്ടാണ് എ6 ഇന്ത്യയിലെത്തുന്നത്. ചെറിയ ചില സാങ്കേതിക മാറ്റങ്ങളും വാഹനത്തിൽ വരുത്തിയിട്ടുണ്ട്.

ഒരു പെട്രോൾ എൻജിനും ഒരു ഡീസൽ എൻജിനുമാണ് ഓഡി എ6ലുള്ളത്. 2.0 ലിറ്ററിന്റെ പെട്രോൾ എൻജിൻ 180 കുതിരശക്തി ഉൾപാദിപ്പിക്കുന്നുണ്ട്. മണിക്കൂറിൽ 100 കിലോമീറ്റർ വേഗത പിടിക്കാൻ ഈ എൻജിൻ എടുക്കുന്ന സമയം 8.3 സെക്കൻഡാണ്.

പുതിയ ഓഡി എ6 ഓഗസ്റ്റ് 20ന് ലോഞ്ച് ചെയ്യും

2.0 ലിറ്റർ ശേഷിയുള്ളതാണ് ഓഡി എ6ന്റെ ഡീസൽ എൻജിൻ. 175 കുതിരശക്തി ഉൽപാദിപ്പിക്കുന്നു. ലിറ്ററിന് 17.68 കിലോമീറ്റർ മൈലേജ് നൽകാൻ സാധിക്കും ഈ എൻജിന്.

ഓഡിയുടെ മാട്രിക്സ് എൽഇഡി ഹെഡ്‌ലൈറ്റ് സാങ്കേതികത ഈ സെഡാനിൽ കൂട്ടിച്ചേർക്കുന്നു എന്നതാണ് ഈ ഫേസ്‌ലിഫ്റ്റിനെ ആകർഷകമാക്കുന്ന സംഗതികളിൽ പ്രധാനം. ഫ്രണ്ട് ഗ്രില്ലിന്റെ ഡിസൈനിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഫ്രണ്ട്, റിയർ ബംപറുകളുടെ ഡിസൈനിലും മാറ്റം വരുത്തിയിട്ടുണ്ട്.

പുതിയ ഓഡി എ6 ഓഗസ്റ്റ് 20ന് ലോഞ്ച് ചെയ്യും 2

ഇന്റീരിയറിലും നിരവധി മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. പുതിയ തുകൽ സീറ്റുകൾ, പുതുക്കിയ ഡാഷ്ബോർഡ് തുടങ്ങിയ മാറ്റങ്ങളാണ് അകത്ത് വരുത്തിയിരിക്കുന്നത്.

പുതിയ ഓഡി എ6 ഓഗസ്റ്റ് 20ന് ലോഞ്ച് ചെയ്യും 3

Article Published On: Tuesday, August 18, 2015, 11:21 [IST]
English summary
Audi A6 Facelift Most Likely To Launch On 20th August In India.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X