ഓഡി കാറുകളിലും 'സോഫ്റ്റ്‌വെയർ ചതി!!'

Posted By:

ഓഡി വിറ്റഴിച്ച 21 ലക്ഷം കാറുകളിൽ ഫോക്സ്‌വാഗന്റെ 'സോഫ്റ്റ്‌വെയർ ചതി'യുണ്ടെന്ന് വെളിപ്പെടുത്തൽ. കമ്പനി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇക്കഴിഞ്ഞയാഴ്ചയിലാണ് വാഹനലോകത്തെ ഏറ്റവും വലിയ തട്ടിപ്പുകളിലൊന്ന് എന്നു വിശേഷിപ്പിക്കപ്പെട്ട ഡിഫീറ്റ് ഡിവൈസ് സോഫ്റ്റ്‌വെയർ തട്ടിപ്പ് പിടിക്കപ്പെട്ടത്.

ഓഡിയുടെ വെളിപ്പെടുത്തലിനെപ്പറ്റി കൂടുതലറിയാം താഴെ.

ഓഡി കാറുകളിലും 'സോഫ്റ്റ്‌വെയർ ചതി!!'

ജർമനിയിൽ മാത്രമായി 6 ലക്ഷം വാഹനങ്ങളിൽ ഈ സോഫ്റ്റ്‌വെയർ തട്ടിപ്പ് ഓഡി നടത്തിയിട്ടുണ്ട്. അമേരിക്കയിൽ 13,000ത്തോളം കാറുകളിലും ഡിഫീറ്റ് ഡിവൈസ് കയറ്റി.

ഓഡി കാറുകളിലും 'സോഫ്റ്റ്‌വെയർ ചതി!!'

എ1, എ3, എ5, എ6, ടിടി, ക്യു3, ക്യു5 എന്നീ മോഡലുകളിലാണ് ഡിഫീറ്റ് ഡിവൈസ് കടത്തിവിട്ടിട്ടുള്ളത്.

ഓഡി കാറുകളിലും 'സോഫ്റ്റ്‌വെയർ ചതി!!'

യുഎസ്സിൽ ഫോക്സ്‌വാഗൺ ഇതേ തിരിമറി നടത്തിയത് 11 ദശലക്ഷം കാറുകളിലായിരുന്നു.

ഓഡി കാറുകളിലും 'സോഫ്റ്റ്‌വെയർ ചതി!!'

ഓഡി വെസ്റ്റേൺ യൂറോപ്പിൽ വിറ്റഴിച്ച 14 ലക്ഷത്തോളം കാറുകളിലും ഡിഫീറ്റ് ഡിവൈസ് ചേർത്തിട്ടുണ്ട്. അഞ്ചാം യൂറോ കരിമ്പുകച്ചട്ടം പാലിക്കുന്ന എൻജിനുകളുമായി ബന്ധപ്പെട്ട സോഫ്റ്റ്‌വെയറുകളിലേക്കാണ് നിയമവിരുദ്ധമായ പ്രോഗ്രാമുകൾ കയറ്റിയത്.

ഓഡി കാറുകളിലും 'സോഫ്റ്റ്‌വെയർ ചതി!!'

പുതിയ വാർത്തകൾ, ഇതിനകം തന്നെ ഇടിഞ്ഞ ഫോക്സ്‌വാഗൺ ഓഹരിനിലവാരത്തെ ഇനിയും താഴോട്ടടിച്ചിട്ടുണ്ട്.

ഓഡി കാറുകളിലും 'സോഫ്റ്റ്‌വെയർ ചതി!!'

'ഡിഫീറ്റ് ഡിവൈസ്' എന്നത് ഒരു ഉപകരണമല്ല. ഇത് എൻജിനെ നിയന്ത്രിക്കുന്ന പ്രധാന സോഫ്റ്റ്‌വെയറിൽ ഫോക്സ്‌വാഗൺ നടത്തിയ നിയമവിരുദ്ധമായ ഇടപെടലാണ്.

ഓഡി കാറുകളിലും 'സോഫ്റ്റ്‌വെയർ ചതി!!'

മലിനീകരണം പരമാവധി കുറയ്ക്കുക എന്നതിനു കൂടി പ്രാധാന്യം നൽകി പ്രോഗ്രാം ചെയ്യപ്പെട്ടിട്ടുള്ളതാണ് വാഹനങ്ങളുടെ മെയിൻ സോഫ്റ്റ്‌വെയർ. എൻജിൻ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന ഈ സോഫോറ്റ്‌വെയർ സദാസമയവും പ്രവർത്തിക്കുകയും മലിനീകരണം കുറയ്ക്കുകയും ചെയ്യണം. മെയിൻ സോഫ്റ്റ്‌വെയറിലേക്കു കടത്തിവിട്ട 'ഡിഫീറ്റ് ഡിവൈസ്' എന്ന പ്രോഗ്രാം പക്ഷെ, ഈ പ്രവർത്തനത്തെ തടയുന്നു എന്നതാണ് കാര്യം.

കൂടുതല്‍... #volkswagen #audi #auto news
English summary
Audi Cars Worldwide are Fitted with Emissions Cheat Devices.
Story first published: Monday, September 28, 2015, 17:56 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark