ഓഡി എൻജിനുകൾ ഇന്ത്യയിൽ നിർമിക്കും

By Santheep

ആഡംബര കാർ വിപണിയിൽ കടുത്ത മത്സരമാണ് നടക്കുന്നത്. മറ്റൊരു സെഗ്മെന്റിനുമില്ലാത്ത വളർച്ച ആഡംബര കാർവിപണിക്കുണ്ട്. പണക്കാരുടെ എണ്ണം ദിനംപ്രതി കൂടുന്നതും നിലവിലുള്ള പണക്കാർക്ക് ഒരു വിട്ടുവീഴ്ചയുമില്ലാതെ കൂടുതൽ പണം സമ്പാദിക്കാനുള്ള അവസരം ലഭിക്കുന്നതുമെല്ലാമാണ് ആഡംബര കാർവിപണിയുടെ വളർച്ചയ്ക്ക് ആധാരമായി നിൽക്കുന്നത്.

സെഗ്മെന്റിൽ വലിയ തോതിലുള്ള മാറ്റങ്ങൾക്ക് കാരണമായേക്കാവുന്ന ഒരു നടപടിയുമായിട്ടാണ് ഓഡി ഇപ്പോൾ മുമ്പോട്ടു വരുന്നത്. ഓഡി കാറുകൾക്കാവശ്യമായ എൻജിനുകൾ ഇന്ത്യയിൽത്തന്നെ നിർമിക്കുമെന്ന് വാർത്തകൾ പറയുന്നു.

ഓഡി എൻജിനുകൾ ഇന്ത്യയിൽ നിർമിക്കും

ആഡംബരവാഹന നിർമാതാക്കളിൽ മെഴ്സിഡിസ് ബെൻസ് മാത്രമാണ് നിലവിൽ ഇന്ത്യയിൽ വെച്ച് എൻജിൻ നിർമിക്കുന്നത്. ഇന്ത്യയിൽ ആദ്യമായി എത്തിച്ചേർന്ന ആഡംബര കാർ കമ്പനികളിലൊന്നാണ് മെഴ്സിഡിസ്. ബിഎംഡബ്ല്യു, ഓഡി, വോൾവോ എന്നീ കമ്പനികൾക്ക് രാജ്യത്ത് എൻജിൻ നിർമാണ യൂണിറ്റുകളില്ല. ഇന്ത്യയിൽ നിർമിക്കുന്ന വാഹനങ്ങൾക്കുള്ള എൻജിനുകളും ഇറക്കുമതി ചെയ്യുകയാണ് പതിവ്.

ഓഡി എൻജിനുകൾ ഇന്ത്യയിൽ നിർമിക്കും

താരതമ്യേന കുറഞ്ഞ ഉൽപാദനച്ചെലവാണ് ഇന്ത്യയിലുള്ളത്. ഇക്കാരണത്താൽ തന്നെ വാഹനങ്ങളുടെ വില കൂടുതൽ മത്സരക്ഷമമാക്കാൻ ഓഡിക്ക് ഈ ലോക്കലൈസേഷൻ വഴി സാധിക്കും.

ഓഡി എൻജിനുകൾ ഇന്ത്യയിൽ നിർമിക്കും

എൻജിൻ നിർമാണ പ്ലാന്റ് സ്ഥാപിക്കുന്നതിനായി കൂടുതൽ നിക്ഷേപം ആവശ്യമാണ്. വിൽപനയുടെ കാര്യത്തിൽ രാജ്യത്തിന്റെ വിപണിയിലുള്ള മെഴ്സിഡിസ്, ബിഎംഡബ്ല്യു എന്നീ ജർമൻ പ്രീമിയം കാർനിർമാതാക്കളെക്കാൾ ഏറെ മുന്നിലാണ് ഓഡി ഇപ്പോഴുള്ളത്.

ഓഡി എൻജിനുകൾ ഇന്ത്യയിൽ നിർമിക്കും

ഓഡിക്ക് മേൽക്കൈയുള്ള ചുരുക്കം ചില ഇടങ്ങളിലൊന്നാണ് ഇന്ത്യ. ഈ സ്ഥാനം നിലനിർത്താൻ ഓഡി ആവുന്നതെല്ലാം ചെയ്യുമെന്നുറപ്പാണ്. എൻജിൻ പ്ലാന്റിനുള്ള നിക്ഷേപം എത്രയാകുമെന്നേ ഇനി അറിയേണ്ടതായിട്ടുള്ളൂ.

ഓഡി എൻജിനുകൾ ഇന്ത്യയിൽ നിർമിക്കും

2020 എത്തുമ്പോൾ ഇന്ത്യയിൽ മാത്രം 50,000 കാറുകൾ വിൽക്കുന്ന കമ്പനിയായി മാറുകയെന്നതാണ് ഓഡിയുടെ ലക്ഷ്യം. വാഹനങ്ങൾ പൂർണമായും ഇന്ത്യയിൽ നിർമിക്കുന്നത് വിലയിൽ മത്സരക്ഷമത ഉറപ്പാക്കാൻ കമ്പനിയെ സഹായിക്കും. കൂടാതെ ലാഭത്തിൽ വർധനയുണ്ടാവുകയും ചെയ്യും.

ഓഡി എൻജിനുകൾ ഇന്ത്യയിൽ നിർമിക്കും

നിലവിൽ ഫോക്സ്‌വാഗൺ ഗ്രൂപ്പിനു കീഴിലാണ് ഓഡി പ്രവർത്തിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ കാർനിർമാതാവായി മാറുക എന്നതാണ് ഈ ജർമൻ ബ്രാൻഡിന്റെ ലക്ഷ്യം. 2018ഓടെ ഈ ലക്ഷ്യം പൂർത്തീകരിക്കുമെന്നാണ് ഫോക്സ്‌വാഗൺ പ്രഖ്യാപിച്ചിട്ടുള്ളത്.

More from DriveSpark

Article Published On: Monday, September 21, 2015, 12:45 [IST]
English summary
Audi India Planning To Locally Assemble Their Engines.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X