പുതിയ ഓഡി ക്യു7 ലോഞ്ച് ചെയ്തു
ഓഡി ക്യു7 എസ്‌യുവിയുടെ പുതുക്കിയ പതിപ്പ് ഇന്ത്യൻ വിപണിയിൽ ലോഞ്ച് ചെയ്തു. ദില്ലി ഷോറൂം നിരക്ക് പ്രകാരം 72 ലക്ഷം രൂപയാണ് ഈ വാഹനത്തിന്റെ തുടക്കവില.
മുൻ പതിപ്പിനെക്കാൾ ഒരൽപം വലിപ്പക്കുറവുണ്ട് പുതിയ ക്യു7ന്. ഭാരത്തിന്റെ കാര്യത്തിൽ കാര്യമായ മുന്നേറ്റം നടത്തിയതായും കാണാം. 300 കിലോഗ്രാം ഭാരക്കുറവോടെയാണ് പുതിയ ക്യു7 എത്തുന്നത്.
വിലകൾ
ഓഡി ക്യു7 പ്രീമിയം പ്ലസ് - 72 ലക്ഷം
ഓഡി ക്യു7 ടെക്നോളജി - 77.5 ലക്ഷം
3.0 ലിറ്റർ ശേഷിയുള്ള എൻജിനാണ് ഈ വാഹനത്തിൽ ഉഫയോഗിച്ചിരിക്കുന്നത്. ഈ ടർബോ ഡീസൽ എൻജിൻ 249 കുതിരശക്തി ഉൽപാദിപ്പിക്കുന്നു. 600 എൻഎം ആണ് ടോർക്ക്.



Click it and Unblock the Notifications








