ഓഡിയും ഗൂഗിളും ചേർന്ന് ചന്ദ്രനിലേക്ക്?

By Santheep

അമ്പിളിമാമനിലേക്ക് മനുഷ്യനിർ‌മിതമായ ഒരു വസ്തു കയറിച്ചെല്ലുന്നത് ഏതാണ്ട് പത്തമ്പത്തഞ്ച് കൊല്ലം മുമ്പാണ്. സോവിയറ്റ് റഷ്യ തൊടുത്തുവിട്ട ലൂണ 2 എന്ന ആളില്ലാവാഹനം ചന്ദ്രന്റെ ഉപരിതലത്തിൽ ചെന്ന് പരതലുകൾ നടത്തി.

പിൽക്കാലത്ത് അമേരിക്ക മനുഷ്യരെയും ചന്ദ്രോപരിതലത്തിലെത്തിച്ചു. മനുഷ്യന്റെ പൂതികൾക്ക് അവസാനമില്ലെന്നാണല്ലോ? ചന്ദ്രനിൽ ഇനിയും കുറെ പണികൾ കൂടി നമുക്ക് ബാക്കിയുണ്ട്. ജർമൻ കാർനിർമാതാവായ ഓഡി ഇതെല്ലാം മുന്നിൽക്കണ്ട് ഒരു ചാന്ദ്രവാഹനം നിർമിച്ചിരിക്കുകയാണ്. ഓഡി ലൂണാർ ക്വാട്രോ എന്നാണ് ഈ വാഹനത്തിനു പേര്. കൂടുതലറിയാം താഴെ താളുകളിൽ.

ഓഡിയും ഗൂഗിളും ചേർന്ന് ചന്ദ്രനിലേക്ക്?

രണ്ട് സ്റ്റീരിയോസ്കോപിക് കാമറകളാണ് ഓഡി ലൂണാർ ക്വട്രോയിൽ ഘടിപ്പിച്ചിരിക്കുന്നത്. പ്രതലം നിരീക്ഷിക്കുന്നതിനാവശ്യമായ ചിത്രങ്ങളെടുക്കുന്നതിന് ഒരു സയന്റിഫിക് കാമറയും ചേർത്തിരിക്കുന്നു.

ഓഡിയും ഗൂഗിളും ചേർന്ന് ചന്ദ്രനിലേക്ക്?

സോളാർ പാനലുകളും ലിതിയം അയേൺ ബാറ്ററിയുമെല്ലാം ചേർന്ന സംവിധാനമാണ് ഓഡി ലൂണാർ ക്വട്രോയ്ക്ക് ഊർ‌ജം പകരുന്നത്. വീലുകൾക്ക് 360 ഡിഗ്രിയിൽ തിരിയാൻ സാധിക്കും. സ്പേസ് അലൂമിനിയം, മാഗ്നീഷ്യം തുടങ്ങിയ ദ്രവ്യങ്ങളാണ് ഓഡി ലൂണാറിന്റെ നിർമാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. ചന്ദ്രനിലെ റേഡിയേഷൻ സാധ്യതകളെ അതിജീവിക്കാൻ ശേഷിയുണ്ട് ഈ ദ്രവ്യങ്ങൾക്ക്. ഭാരക്കുറവ് മറ്റൊരു പ്രത്യേകതയാണ്.

ഓഡിയും ഗൂഗിളും ചേർന്ന് ചന്ദ്രനിലേക്ക്?

ഈ ചാന്ദ്രവാഹനം ഓഡി ഒഴിവുസമയത്തുണ്ടാക്കിയതൊന്നുമല്ല. ഒരു വൻ കോംപറ്റീഷന്റെ ഭാഗമായി നിർമിച്ചെടുത്തതാണ്. 30 ദശലക്ഷം ഡോളർ സമ്മാനമായി ലഭിക്കുന്ന ഒരു മത്സരമാണിത്. നടത്തുന്നത് ഗൂഗിൾ!

ഓഡിയും ഗൂഗിളും ചേർന്ന് ചന്ദ്രനിലേക്ക്?

ഒരു പ്രൈവറ്റ് വാഹനം ചന്ദ്രനിലിറക്കുക എന്നതാണ് ലക്ഷ്യം. ഇതിനായി ഏറ്റവും കാര്യക്ഷമമായി പ്രവർത്തിക്കുന്ന ഒരു വാഹനം നിർമിച്ചെടുക്കണം. ഈ മത്സരം അതിനുള്ളതാണ്.

ഓഡിയും ഗൂഗിളും ചേർന്ന് ചന്ദ്രനിലേക്ക്?

വരുംതലമുറയ്ക്കു വേണ്ടിയുള്ള ഒരു പ്രയത്നമായിട്ടാണ് ഗൂഗിൾ തങ്ങളുടെ ഈ നീക്കത്തെ വിശേഷിപ്പിക്കുന്നത്. വരുംതലമുറയിലെ സയന്റിസ്റ്റുകൾ, എൻജിനീയർമാർ, ബഹിരാകാശ പര്യവേക്ഷർ തുടങ്ങിയവർക്ക് അടിസ്ഥാനം നിർമിച്ചു കൊടുക്കുക എന്നതാണ് ഗൂഗിളിന്റെ താൽപര്യം.

ഓഡിയും ഗൂഗിളും ചേർന്ന് ചന്ദ്രനിലേക്ക്?

ഉയർന്ന ശേഷിയുള്ള വീഡിയോകളും ചിത്രങ്ങളും അയയ്ക്കാൻ കഴിവുള്ളതാകണം നിർമിക്കുന്ന വാഹനം. അഞ്ഞൂറ് മീറ്റർ സഞ്ചരിക്കാൻ കഴിയണം വാഹനത്തിന്.

ചിത്രത്തിൽ അപ്പോളോ

ചിത്രത്തിൽ അപ്പോളോ

അങ്ങേയറ്റം കടുത്ത കാലാവസ്ഥകളെ നേരിടാൻ ശേഷിയുള്ളതായിരിക്കണം ഈ വാഹനം. ഒന്നാംസ്ഥാനം നേടുന്ന ടീമിന് 20 ദശലക്ഷം ഡോളർ സമ്മാനമായി ലഭിക്കുക. രണ്ടാം സ്ഥാനത്തെത്തുന്ന ടീമിന് 5 ദശലക്ഷം ഡോളറും ലഭിക്കും. ഈ സമ്മാനത്തിനായി പ്രയത്നിക്കുന്ന ഒരു ടീമിന് സാങ്കേതിക സഹായം ചെയ്യുകയാണ് ഓഡി ചെയ്തിട്ടുള്ളത്.

വീഡിയോ

More from DriveSpark

Article Published On: Thursday, August 20, 2015, 7:55 [IST]
English summary
Audi Lunar Quattro, Taking The Quattro Tech Sky High.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X