ഓഡി എ6 ആള്‍റോഡ് ഇന്ത്യയിലേക്ക്

By Santheep

പ്രകടനശേഷി കൂടിയ സ്റ്റേഷന്‍ വാഗണുകള്‍ക്ക് ഇന്ത്യയില്‍ അത്ര മികച്ച വാണിജ്യസാധ്യതയുണ്ടോ? ഉണ്ടെന്നാണ് ജര്‍മന്‍ കാര്‍നിര്‍മാതാവായ ഓഡി പറയുന്നത്. നടപ്പുവര്‍ഷത്തില്‍ മാത്രം പതിനഞ്ചോളം സ്‌റ്റേഷന്‍ വാഗണുകള്‍ പുറത്തിറക്കാന്‍ പദ്ധതിയുള്ള ഓഡി ഇക്കഴിഞ്ഞ ദിവസങ്ങളിലൊന്നില്‍ ആര്‍എസ് അവാന്റ് എന്ന സ്‌റ്റേഷന്‍ വാഗണ്‍ (എസ്‌റ്റേറ്റ്) വിപണിയിലെത്തിച്ചിരുന്നു. ഇന്ത്യയിലെ ആഡംബര കാര്‍ സെഗ്മെന്റിലെ ആദ്യത്തെ സ്റ്റേഷന്‍ വാഗണ്‍ മോഡലാണിത്.

പുതിയ വാര്‍ത്തകള്‍ പറയുന്നത് കൂടുതല്‍ സ്റ്റേഷന്‍ വാഗണുകള്‍ വിപണിയിലെത്തിക്കാന്‍ ഓഡിക്ക് പദ്ധതിയുണ്ടെന്നാണ്. അടുത്തതായി വിപണി പിടിക്കുന്ന സ്റ്റേഷന്‍ വാഗണ്‍ മോഡല്‍ എ6 ആള്‍റോഡ് ആയിരിക്കുമെന്നും ഓഡി വ്യക്തമാക്കിയിട്ടുണ്ട്.

ഓഡി എ6 ആൾറോഡ്1

ആര്‍എസ്6 അവാന്റ് വിജയിക്കുമെന്നു തന്നെയാണ് ഓഡിയുടെ പ്രതീക്ഷ. ഈ രണ്ട് കാറുകളുടെയും വിജയം കൂടുതല്‍ സ്റ്റേഷന്‍ വാഗണുകളെ വിപണിയിലെത്തിക്കാന്‍ ഓഡിക്ക് അവതസരം നല്‍കും.

എ4 അവാന്റ്, എസ്4 അവാന്റ്, എ6 അവാന്റ് തുടങ്ങിയ മോഡലുകളാണ് നിലവില്‍ ഓഡിയുടെ പക്കലുള്ളത്.

ഓഡി എ6 ആൾറോഡ്

Article Published On: Monday, June 8, 2015, 16:56 [IST]
English summary
Audi Planning To Offer More Station Wagon Models In India.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X