ബങ്കളുരുവിലെ പെണ്ണുങ്ങള്‍ക്കായി ഓഡി ഒരുക്കിയത്

Written By:

കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ നടന്ന സോഷ്യലിസ്റ്റ് മുന്നേറ്റങ്ങളുടെ ഭാഗമായാണ് ഇന്റര്‍നാഷണല്‍ വര്‍ക്കിങ് വുമന്‍സ് ഡേ ആഘോഷം തുടങ്ങുന്നത്. തികച്ചും രാഷ്ട്രീയമായ ഒരു മുന്നേറ്റമായിരുന്നു തുടക്കത്തില്‍ ഇത്. സ്ത്രീക്ക് സാമൂഹ്യ-രാഷ്ട്രീയ-സാസ്‌കാരിക ഇടങ്ങളില്‍ ലഭിക്കേണ്ട സ്ഥാനം സംഘടിത മുന്നേറ്റത്തിലൂടെ നേടുക എന്നതായിരുന്നു ലക്ഷ്യം. തുടക്കത്തില്‍ സ്ത്രീകളുടെ അവകാശപ്പോരാട്ടങ്ങളുടെ ഭാഗമായിരുന്നു ഈ മുന്നേറ്റം.

സ്ത്രീകളുടെ ദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി ജര്‍മന്‍ കാര്‍നിര്‍മാതാവായ ഓഡി കഴിഞ്ഞ ഞായറാഴ്ച 'ഓഡി പവര്‍ ഡ്രൈവ്' പരിപാടി സംഘടിപ്പിക്കുകയുണ്ടായി. സ്ത്രീകള്‍ക്കു വേണ്ടി പ്രത്യേകമായി സംഘടിപ്പിച്ച പരിപാടിയായിരുന്നു ഇത്.

ഓഡിയുടെ എല്ലാ കാര്‍ മോഡലുകളും ടെസ്റ്റ് ചെയ്യാനുള്ള അവസരം ഇവിടെയുണ്ടായിരുന്നു. ബങ്കളുരുവിലെ ദേവനഹള്ളിക്കടുത്തായിരുന്നു പരിപാടി സംഘടിപ്പിച്ചത്. ക്യൂ ഡ്രൈവ്, എ ഡ്രൈവ്, പെര്‍ഫോമന്‍സ് ഡ്രൈവ് എന്നിങ്ങനെ മൂന്നു ഘട്ടങ്ങളിലായിട്ടാണ് ഇതു നടന്നത്. ക്യു ഡ്രൈവില്‍ ഓഡിയുടെ എസ്‌യുവികള്‍ ഡ്രൈവ് ചെയ്യാനും എ ഡ്രൈവില്‍ ഓഡി സെഡാനുകള്‍ ഡ്രൈവ് ചെയ്യാനും സ്ത്രീകള്‍ക്ക് അവസരം ലഭിച്ചു. പെര്‍ഫോമന്‍സ് കാറുകള്‍ ഡ്രൈവ് ചെയ്യാനുള്ള അവസരമാണ് അവസാനം നല്‍കിയത്. താഴെ കൂടുതല്‍ ചിത്രങ്ങളും വിവരങ്ങളും.

ബങ്കളുരുവിലെ പെണ്ണുങ്ങള്‍ക്കായി ഓഡി ഒരുക്കിയത്

താളുകളിലൂടെ നീങ്ങുക.

ബങ്കളുരുവിലെ പെണ്ണുങ്ങള്‍ക്കായി ഓഡി ഒരുക്കിയത്

ഓഡിയുടെ വുമന്‍സ് ഡേ ആഘോഷങ്ങളിലെ ആദ്യത്തെ ഇനം ക്യു ഡ്രൈവ് ആയിരുന്നു. ഇതില്‍ ഓഡി എസ്‌യുവികള്‍ ടെസ്റ്റ് ചെയ്യാനുള്ള അവസരമാണ് ലഭിച്ചത്. പ്രത്യേകം തയ്യാറാക്കിയ പ്രതലങ്ങളിലൂടെ ഓടിച്ച് വാഹനത്തിന്റെ കംഫര്‍ട്ടും ഓഫ് റോഡിങ് ശേഷിയുമെല്ലാം ടെസ്റ്റ് ചെയ്യാന്‍ ഇത് അവസരം നല്‍കി.

ബങ്കളുരുവിലെ പെണ്ണുങ്ങള്‍ക്കായി ഓഡി ഒരുക്കിയത്

ഓഡി ഒരുക്കിയ പ്രതലങ്ങളില്‍ ആദ്യത്തേതാണിത്. ഹില്‍ ക്ലൈമ്പ്. വാഹനത്തിന്റെ മികവുറ്റ ഹില്‍ ക്ലൈമ്പ് അസിസ്റ്റ് സന്നാഹത്തെ പരിചയപ്പെടുത്തുകയായിരുന്നു ഉദ്ദേശ്യം. ഓഡി എസ്‌യുവികളുടെ മികവുറ്റ ടോര്‍ക്ക് നില ബോധ്യപ്പെടാനും ഇത് സഹായിച്ചു.

ബങ്കളുരുവിലെ പെണ്ണുങ്ങള്‍ക്കായി ഓഡി ഒരുക്കിയത്

കുത്തനെയുള്ള ഇറക്കമാണ് അടുത്തത്. ഓഡി വാഹനങ്ങള്‍ ഹില്‍ ഡിസന്റ് കണ്‍ട്രോള്‍ സാങ്കേതികതയാല്‍ സന്നാഹപ്പെട്ടവയാണ്.

ബങ്കളുരുവിലെ പെണ്ണുങ്ങള്‍ക്കായി ഓഡി ഒരുക്കിയത്

ഓഡിയുടെ ഇന്റലിജന്റ് ക്വട്രോ സിസ്റ്റം, ഹാന്‍ഡ്‌ലിങ്, ട്രാക്ഷന്‍ തുടങ്ങിയവ ബോധ്യപ്പെടാന്‍ സഹായകമാകും വിധത്തില്‍ നിര്‍മിച്ച പ്രതലത്തിലൂടെയാണ് അടുത്ത സഞ്ചാരം.

ബങ്കളുരുവിലെ പെണ്ണുങ്ങള്‍ക്കായി ഓഡി ഒരുക്കിയത്

ക്വട്രോ ആള്‍ വീല്‍ ഡ്രൈവ് സിസ്റ്റം പ്രവര്‍ത്തിക്കുന്ന പ്രത്യേക രീതി വ്യക്തമാക്കാന്‍ ഉതകുന്ന വിധത്തില്‍ നിര്‍മിച്ച പ്രതലത്തിലൂടെ കാര്‍ നീങ്ങുന്നു. ആവശ്യമായ വീലുകളിലേക്കു മാത്രം ട്രാക്ഷന്‍ പകരുന്ന വിധത്തിലാണ് ക്വട്രോ ആള്‍ വീല്‍ ഡ്രൈവ് പ്രവര്‍ത്തിക്കുക.

ബങ്കളുരുവിലെ പെണ്ണുങ്ങള്‍ക്കായി ഓഡി ഒരുക്കിയത്

ചെരിഞ്ഞ പ്രതലത്തിലൂടെ സഞ്ചരിക്കാനുള്ള വാഹനത്തിന്റെ ശേഷി ടെസ്റ്റ് ചെയ്യുകയാണിവിടെ. ഓഫ് റോഡിങ് സാഹചര്യങ്ങളില്‍ വാഹനം നിലനിര്‍ത്തുന്ന സ്ഥിരത ബോധ്യപ്പെടാന്‍ ഇത് അവസരം നല്‍കുന്നു.

ബങ്കളുരുവിലെ പെണ്ണുങ്ങള്‍ക്കായി ഓഡി ഒരുക്കിയത്

വാഹനത്തിന്റെ സസ്‌പെന്‍ഷന്‍ സിസ്റ്റത്തിന്റെ ശേഷി ടെസ്റ്റ് ചെയ്യാനുള്ള അവസരമാണ് ഇവിടെ ലഭിക്കുന്നത്. ചെറിയ കുഴികളുള്ള പ്രതലത്തിലൂടെ വാഹനം ടെസ്റ്റ് ചെയ്യുന്നു.

ആക്‌സില്‍ ട്വിസ്‌റ്റേഴ്‌സ്

ആക്‌സില്‍ ട്വിസ്‌റ്റേഴ്‌സ്

ക്വട്രോ ആള്‍ വീല്‍ ഡ്രൈവ് സിസ്റ്റത്തിന്റെ ശേഷിയും വാഹനത്തിന്റെ മികവുറ്റ ഗ്രൗണ്ട് ക്ലിയറന്‍സും ടെസ്റ്റ് ചെയ്യുന്നു.

ബങ്കളുരുവിലെ പെണ്ണുങ്ങള്‍ക്കായി ഓഡി ഒരുക്കിയത്

ചെറിയ ഹംപുകളുടെ നിര മറികടക്കുന്നതാണ് അടുത്തത്. കാബിനില്‍ ഇരിക്കുന്നയാള്‍ക്ക് യാതൊരു പ്രയാസവും അനുഭവപ്പെടുകയില്ല എന്ന് തെളിയിക്കുന്നു.

സെഡാനുകളിലേക്ക്

സെഡാനുകളിലേക്ക്

ഓഡിയുടെ സെഡാന്‍ കാറുകള്‍ ടെസ്റ്റ് ചെയ്യാനുള്ള അവസരവും സ്ത്രീകള്‍ക്ക് ലഭിക്കുകയുണ്ടായി. എല്ലാ സെഡാന്‍ മോഡലുകളും ടെസ്റ്റ് ചെയ്യാന്‍ അവസരമുണ്ടായിരുന്നു.

ബങ്കളുരുവിലെ പെണ്ണുങ്ങള്‍ക്കായി ഓഡി ഒരുക്കിയത്

അടുത്തത് ഓഡിയുടെ പെര്‍ഫോമന്‍സ് കാറുകളുടെ ടെസ്റ്റിനുള്ള അവസരമായിരുന്നു. മൂന്ന് ഓഡി പെര്‍ഫോമന്‍സ് കാറുകള്‍ എത്തിച്ചിട്ടുണ്ടായിരുന്നു.

ബങ്കളുരുവിലെ പെണ്ണുങ്ങള്‍ക്കായി ഓഡി ഒരുക്കിയത്

ഓഡി ആര്‍8 സ്ഥലത്തെത്തിയിരുന്നെങ്കിലും ആര്‍ക്കും ഡ്രൈവ് ചെയ്യാന്‍ നല്‍കുകയുണ്ടായില്ല. ഡിസ്‌പ്ലെ മാത്രം ഉദ്ദേശിച്ചായിരുന്നു ഇത്.

ബങ്കളുരുവിലെ പെണ്ണുങ്ങള്‍ക്കായി ഓഡി ഒരുക്കിയത്

ഓഡി എ6, ഓഡി ടിടി, ഓഡി എസ്5 കൂപെ എന്നിവയാണ് സ്ത്രീകള്‍ക്ക് ഡ്രൈവ് ചെയ്യാന്‍ ലഭിച്ചത്.

കൂടുതല്‍... #audi #ഓഡി
English summary
Women's Day Audi Organises Power Drive For Women In Bangalore.
Story first published: Monday, March 9, 2015, 13:42 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark